കെ. ജയകുമാറിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം

Date:

ന്യൂഡൽഹി : കവിയും ഗാനരചയിതാവും മുൻ കേരള സംസ്ഥാന ചീഫ് സെക്രട്ടറിയുമായ കെ. ജയകുമാറിന് 2024ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം. പിങ്ഗള കേശിനി എന്ന കവിതാ സമാഹാരത്തിനാണ് പുരസ്‌കാരം.

വിവർത്തകൻ, ചിത്രകാരൻ, തിരക്കഥാകൃത്ത് എന്നീ നിലകളിൽ കൂടി അറിയപ്പെടുന്ന ജയകുമാർ നിലവിൽ കേരള സർക്കാരിന്റെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ് ഡയറക്ടറാണ്. മുൻപ് തുഞ്ചത്തെഴുത്തച്ഛൻ മലയാള മലയാള സർവ്വകലാശാലയുടെ വൈസ് ചാൻസലറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

കവിതാസമാഹാരങ്ങൾ, വിവർത്തനങ്ങൾ, ജീവചരിത്രം, ബാലസാഹിത്യം എന്നീ വിഭാഗങ്ങളിലായി ഇരുപതോളം കൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അർധവൃത്തങ്ങൾ, രാത്രിയുടെ സാധ്യതകൾ തുടങ്ങി അഞ്ച് കവിതാസമാഹാരങ്ങൾ മലയാളത്തിലും രണ്ടെണ്ണം ഇംഗ്ലീഷിലും പ്രസിദ്ധീകരിച്ചു. ടാഗോറിന്റെ ഗീതാഞ്ജലിയും ഖലീൽ ജിബ്രാന്റെ പ്രവാചകനുമടക്കം പല പ്രശസ്തകൃതികളുടെയും പരിഭാഷകനുമാണ്.

Share post:

Popular

More like this
Related

12 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് പ്രവേശനം വിലക്കി വീണ്ടും ട്രംപ്

.വാഷിംങ്ടൺ : ദേശീയ സുരക്ഷാ ആശങ്കകൾ ചൂണ്ടിക്കാട്ടി ചില രാജ്യങ്ങളിൽ നിന്നുള്ള...

ദേശീയ സെൻസസും ജാതി കണക്കെടുപ്പും 2027 മാർച്ച് 1 മുതൽ ആരംഭിക്കാൻ സാദ്ധ്യത

ന്യൂഡൽഹി : ദേശീയ സെൻസസും ജാതി കണക്കെടുപ്പും 2027 മാർച്ച് 1...

‘അൻവർ തൃണമൂല്‍ സ്ഥാനാര്‍ത്ഥിയായും സ്വതന്ത്രനായും പത്രിക നല്‍കിയത് ചട്ടലംഘനം’: ടിഎംസി അഡ്‌ഹോക് കമ്മിറ്റി പ്രസിഡന്റ്

നിലമ്പൂരില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായും മത്സരിക്കാന്‍ പി വി...

ആർ‌സി‌ബി വിജയാഘോഷ പരിപാടിക്കിടെയുണ്ടായ അപകടത്തിൽ വീഴ്ച സംഭവിച്ചു, ബി‌സി‌സി‌ഐക്ക് പങ്കില്ല: സെക്രട്ടറി ദേവജിത് സൈകിയ

ബംഗളൂരു : ബംഗളൂരുവിൽ ഐപിഎൽ ജേതാക്കളായ ആർസിബിയുടെ വിജയാഘോഷങ്ങൾക്കിടെയുണ്ടായ ദാരുണ സംഭവത്തിൽ...