ഉഗാണ്ട ‘ഡിൻക ഡിൻക ‘വൈറസിൻ്റെ ഭീതിയിൽ.ബുണ്ടിബുഗ്യോ ജില്ലയിൽ 300-ഓളം പേരിൽ ഈ പുതിയ വൈറസ് കണ്ടെത്തിയതായി റിപ്പോർട്ട്. കൂടുതലും സ്ത്രീകളിലും പെൺകുട്ടികളിലുമാണ് വൈറസ് കണ്ടെത്തിയത്.
‘നൃത്തം പോലെ കുലുങ്ങുക’ എന്നർത്ഥം വരുന്ന ‘ഡിൻക ഡിൻക’ എന്ന് പ്രാദേശികമായി വിളിക്കുന്ന വൈറസ് ബാധ പേടിപ്പെടുത്തുന്നതാണ്.
പനിയും ശരീരത്തിൻ്റെ അനിയന്ത്രിതമായ വിറയലും ചലനശേഷിയെ സാരമായി ബാധിക്കുന്നതായി വാർത്താ ഏജൻസിയായ ഐഎഎൻഎസ് റിപ്പോർട്ട് ചെയ്യുന്നു. ഡിൻക ഡിൻക വൈറസ് ബാധിച്ചവരിൽ പനിക്കൊപ്പം ശരീരം വിറയ്ക്കുന്നതും കടുത്ത തളർച്ചയും ഉൾപ്പെടുന്ന നിരവധി ലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. പല കേസുകളിൽ ആളുകൾക്ക് പക്ഷാഘാതവും അനുഭവപ്പെടുന്നു.
മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും, രോഗം അതിവേഗം പടരുന്നത് ആശങ്കയുയർത്തുന്നുണ്ട്. നേരത്തെയുള്ള വൈദ്യസഹായം തേടേണ്ടതിൻ്റെ പ്രാധാന്യത്തെക്കുറിച്ച് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
ത