തിരുവനന്തപുരം : വയനാട് പുനരധിവാസ പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതിയെ നിയോഗിക്കാൻ ഞായറാഴ്ച ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിൽ തീരുമാനം. പുനരധിവാസ പദ്ധതിയുടെ ഗുണഭോക്താക്കളുടെ ആദ്യഘട്ട കരട് പട്ടിക കഴിഞ്ഞ ദിവസം പുറത്തുവിട്ടതിന് പിന്നാലെ കരട് പട്ടികയില്‍ പിഴവുണ്ടെന്ന് ആരോപിച്ച് വ്യാപക പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് പ്രത്യേക മന്ത്രിസഭായോഗം ഓൺലൈനായി വിളിച്ചു ചേർത്തത്.
ചീഫ് സെക്രട്ടറിയാണ് കരട് പദ്ധതി യോഗത്തില്‍ രേഖ അവതരിപ്പിച്ചത്.
പുനരധിവാസത്തിന്റെ ഭാഗമായുള്ള വീടുകള്‍ നിര്‍മ്മിക്കാനുള്ള ടൗണ്‍ഷിപ്പിന്റെ കാര്യവും സ്ഥലമേറ്റെടുക്കലിന്റെ കാര്യവും യോഗത്തില്‍ ചര്‍ച്ചയായി. വീടുകള്‍ നിര്‍മ്മിക്കാന്‍ സന്നദ്ധത അറിയിച്ചവരുമായി സര്‍ക്കാര്‍ അടുത്ത ദിവസം ചര്‍ച്ച നടത്തും. ചര്‍ച്ചകള്‍ക്ക് ചീഫ് സെക്രട്ടറിയെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്