‘സതീശൻ അഹങ്കാരത്തിന്റെ ആൾരൂപം; സംസാരം താനാണ് രാജാവും രാജ്ഞിയും രാജ്യവുമെന്ന നിലയിൽ’- വി.ഡി.സതീശനെതിരെ വീണ്ടും വെള്ളാപ്പള്ളി

Date:

കൊച്ചി: പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെതിരെ വിമർശനവുമായി വീണ്ടും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സതീശൻ അഹങ്കാരത്തിന്റെ ആൾരൂപമാണെന്നും താനാണു രാജാവും രാജ്ഞിയും രാജ്യവുമെല്ലാം എന്ന നിലയിലാണ് പ്രതിപക്ഷ നേതാവിന്റെ സംസാരമെന്നും വെള്ളാപ്പള്ളി. കെപിസിസി പ്രസിഡന്റിന് ഒരംഗീകാരവും കൊടുക്കുന്നില്ല. അദ്ദേഹത്തെ മൂലയിലിരുത്തിക്കൊണ്ടല്ലേ പ്രവർത്തനങ്ങൾ മുന്നോട്ടു പോകുന്നത്? കെപിസിസി പ്രസിഡന്റ് ഒരു കാര്യം പറഞ്ഞാൽ അതേ സ്റ്റേജിൽ വച്ച് അപ്പോൾ തന്നെ മൈക്ക് പിടിച്ചുവാങ്ങി അതിനു നേരെ എതിരു പറയുന്നതു താൻ കേട്ടിട്ടുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു. 

‘‘എനിക്ക് പത്തെൺപത്തെട്ടു വയസ്സായി. ഇതിനകം ഒട്ടേറെ കെപിസിസി പ്രസിഡന്റുമാരെയും പ്രതിപക്ഷ നേതാക്കളെയും കണ്ടിട്ടുണ്ട്. ഇത്രയും നിലവാരമില്ലാതെ, ബഹുമാനമില്ലാതെ സംസാരിക്കുന്ന ഒരു പ്രതിപക്ഷ നേതാവിനെ വേറെ കണ്ടിട്ടില്ല’’ – വെള്ളാപ്പള്ളി പറഞ്ഞു

നേരത്തെയും വി.ഡി.സതീശനെതിരെ വെള്ളാപ്പള്ളി രംഗത്തുവന്നിരുന്നു. സതീശൻ അഹങ്കാരിയായ നേതാവാണെന്നും പക്വതയും മാന്യതയുമില്ലെന്നും വെള്ളാപ്പളളി വിമർശനമുന്നയിച്ചിരുന്നു. രമേശ് ചെന്നിത്തലയാണ് കോൺഗ്രസിൽ മുഖ്യമന്ത്രിയാകാൻ യോഗ്യനെന്നും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി അഭിപ്രാപ്പെട്ടിരുന്നു.

Share post:

Popular

More like this
Related

പൂഞ്ചിൽ പാക് ഷെല്ലാക്രമണം; സൈനികനും രണ്ട് സ്കൂൾ കുട്ടികളുമടക്കം 16 ഇന്ത്യക്കാർ കൊല്ലപ്പെട്ടു

ശ്രീനഗർ: ജമ്മു കശ്മീരിലെ പൂഞ്ചിൽ പാക്കിസ്ഥാൻ നടത്തിയ ഷെല്ലാക്രമണത്തിൽ സൈനികൻ കൊല്ലപ്പെട്ടു. ...

രാജ്യ തലസ്ഥാനത്ത് സുരക്ഷാ പരിശീലനം: ‘ബ്ലാക്ക്ഔട്ട് ‘ ഡ്രില്ലുകളിൽ ഇരുട്ടിലായി നഗരങ്ങൾ

ന്യൂഡൽഹി : രാജ്യ വ്യാപകമായി നടക്കുന്ന സിവിൽ ഡിഫൻസ് ഡ്രില്ലിന്റെ ഭാഗമായി...

ആലപ്പുഴ വഴിയുള്ള വന്ദേഭാരതിന് ഇനി 16 കോച്ചുകൾ ; 530 സീറ്റ്‌ കൂടി വർദ്ധിക്കും

തിരുവനന്തപുരം : തിരുവനന്തപുരത്തു നിന്നും ആലപ്പുഴ വഴി മംഗളൂരുവിലേക്കുള്ള വന്ദേഭാരതിന് (20631-...

ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് രോഹിത് ശർമ്മ

ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപിച്ച് രോഹിത് ശർമ. ഇൻസ്റ്റാഗ്രാം...