ഷെയ്ഖ് ഹസീനയെ ധാക്കയിലേക്ക് തിരിച്ചയക്കുന്നതിന് ഇന്ത്യയ്ക്ക് നയതന്ത്ര കുറിപ്പ് അയച്ച് ബംഗ്ലാദേശ്

Date:

ധാക്ക : സ്ഥാനഭ്രഷ്ടയായ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ ധാക്കയിലേക്ക് തിരിച്ചയക്കുന്നതിന് ഇന്ത്യയ്ക്ക് നയതന്ത്ര കുറിപ്പ് അയച്ച് ബംഗ്ലാദേശ് ഇടക്കാല സർക്കാർ. 16 വർഷത്തെ ഭരണത്തെ അട്ടിമറിച്ച വിദ്യാർത്ഥികളുടെ നേതൃത്വത്തിലുള്ള പ്രതിഷേധങ്ങൾക്കിടയിൽ രാജ്യം വിട്ട 77 കാരിയായ ഷെയ്ഖ് ഹസീന ആഗസ്റ്റ് 5 മുതൽ ഇന്ത്യയിൽ പ്രവാസ ജീവിതം നയിക്കുകയാണ്. ധാക്ക ആസ്ഥാനമായുള്ള ഇൻ്റർനാഷണൽ ക്രൈം ട്രിബ്യൂണൽ (ഐസിടി) ഷെയ്ഖ് ഹസീനയ്ക്കും നിരവധി മുൻ കാബിനറ്റ് മന്ത്രിമാർക്കും ഉപദേഷ്ടാക്കൾക്കും സൈനിക, സിവിൽ ഉദ്യോഗസ്ഥർക്കും മനുഷ്യത്വത്തിനും വംശഹത്യക്കും എതിരായ കുറ്റകൃത്യങ്ങൾക്ക് അറസ്റ്റ് വാറണ്ട് പുറപ്പെടുവെച്ചിട്ടുണ്ട്.

“ജുഡീഷ്യൽ നടപടിക്രമങ്ങൾക്കായി  അവരെ തിരിച്ചയക്കണമെന്ന് ആവശ്യപ്പെട്ട് ഞങ്ങൾ ഇന്ത്യൻ സർക്കാരിന് സന്ദേശമയച്ചിട്ടുണ്ട്.” – ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി തൗഹിദ് ഹുസൈൻ തൻ്റെ ഓഫീസിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു

പുറത്താക്കപ്പെട്ട പ്രധാനമന്ത്രിയെ ഇന്ത്യയിൽ നിന്ന് നാടുകടത്തുന്നത് സുഗമമാക്കാൻ തൻ്റെ ഓഫീസ് വിദേശകാര്യ മന്ത്രാലയത്തിന് കത്തയച്ചിട്ടുണ്ടെന്ന് ആഭ്യന്തര ഉപദേഷ്ടാവ് ജഹാംഗീർ ആലം തിങ്കളാഴ്ച രാവിലെ പറഞ്ഞു.
“അവരെ കൈമാറുന്നത് സംബന്ധിച്ച് ഞങ്ങൾ വിദേശകാര്യ മന്ത്രാലയത്തിന് കത്തയച്ചിട്ടുണ്ട്. അതിനുള്ള നടപടികൾ ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്,” ഒരു ചോദ്യത്തിന് മറുപടിയായി അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ധാക്കയും ന്യൂഡൽഹിയും തമ്മിൽ കൈമാറൽ കരാർ നിലവിലുണ്ടെന്നും ഉടമ്പടി പ്രകാരം ഹസീനയെ ബംഗ്ലാദേശിലേക്ക് തിരികെ കൊണ്ടുവരാമെന്നും ആലം പറഞ്ഞു.

Share post:

Popular

More like this
Related

ഹണി റോസിനെതിരെ അധിക്ഷേപ പരാമർശം: രാഹുൽ ഈശ്വറിനെതിരെ കേസെടുത്ത് യുവജന കമ്മീഷൻ

മലപ്പുറം : നടി ഹണി റോസിനെതിരെയുള്ള അധിക്ഷേപ പരാമര്‍ശങ്ങളില്‍ രാഹുല്‍ ഈശ്വറിനെതിരെ...

ക്യാപ്‌സൂളിനുള്ളിൽ  മൊട്ടു സൂചി ; വിതുര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ രോഗിക്കാണ് ദുരനുഭവം

തിരുവനന്തപുരം: വിതുര താലൂക്ക് ആശുപത്രിയിലെ ഫാർമസിയിൽ നിന്നും വിതരണം ചെയ്ത ഗുളികയിൽ...

ചേന്ദമം​ഗലത്ത് ഒരു വീട്ടിലെ മൂന്ന് പേരെ അടിച്ചുകൊന്നു; അയൽവാസി പോലീസ് കസ്റ്റഡിയിൽ

കൊച്ചി : എറണാകുളം ചേന്ദമം​ഗലത്ത് ഒരു വീട്ടിലെ 3 പേരെ ഇരുമ്പ്...

‘ഒരു വോട്ടിന് ഒരു ജോഡി ഷൂസും 1001 രൂപയും’: ബിജെപി സ്ഥാനാർത്ഥിക്കെതിരെ കേസ്

ന്യൂഡൽഹി : ബിജെപി സ്ഥാനാർഥി പർവേഷ് വർമയ്‌ക്കെതിരെ തിരഞ്ഞെടുപ്പ് ചട്ടലംഘനത്തിന് കേസെടുത്തു....