ഷെയ്ഖ് ഹസീനയെ തിരിച്ചയക്കണമെന്ന ബംഗ്ലാദേശിൻ്റെ അപേക്ഷയിൽ അഭിപ്രായം പറയാതെ ഇന്ത്യ

Date:

ന്യൂഡൽഹി : സ്ഥാനഭ്രഷ്ടയാക്കപ്പെട്ട പ്രധാനമന്ത്രി  ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിലേക്ക് തിരിച്ചയക്കണമെന്നാവശ്യപ്പെട്ട് മുഹമ്മദ് യൂനസിൻ്റെ നേതൃത്വത്തിലുള്ള ഇടക്കാല ബംഗ്ലാദേശ് സർക്കാരിൻ്റെ ഔദ്യോഗിക അഭ്യർത്ഥന ലഭിച്ചതായി ഇന്ത്യ തിങ്കളാഴ്ച സ്ഥിരീകരിച്ചു. എന്നാൽ, നിലവിൽ ഈ വിഷയത്തിൽ ഇന്ത്യ അഭിപ്രായമൊന്നും പറയുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയ (എംഇഎ) വക്താവ് രൺധീർ ജയ്‌സ്വാൾ  വ്യക്തമാക്കി.

“കൈമാറൽ അഭ്യർത്ഥനയുമായി ബന്ധപ്പെട്ട് ബംഗ്ലാദേശ് ഹൈക്കമ്മീഷനിൽ നിന്ന് ഇന്ന് ഒരു കുറിപ്പ് ലഭിച്ചതായി സ്ഥിരീകരിക്കുന്നു. നിലവിൽ, ഈ വിഷയത്തിൽ അഭിപ്രായമൊന്നും പറയുന്നില്ല,” MEA വക്താവ് രൺധീർ ജയ്‌സ്വാൾ ഒരു മാധ്യമ സമ്മേളനത്തിൽ പറഞ്ഞു.

16 വർഷത്തെ ഭരണത്തെ അട്ടിമറിച്ച വിദ്യാർത്ഥി പ്രക്ഷോഭത്തിനിടയിൽ രാജ്യം വിട്ട 77 കാരിയായ ഷെയ്ഖ് ഹസീന ആഗസ്റ്റ് 5 മുതൽ ഇന്ത്യയിൽ പ്രവാസ ജീവിതം നയിക്കുകയാണ്. ധാക്ക ആസ്ഥാനമായുള്ള ഇൻ്റർനാഷണൽ ക്രൈം ട്രിബ്യൂണൽ (ഐസിടി) ഷെയ്ഖ് ഹസീനയ്ക്കും നിരവധി മുൻ കാബിനറ്റ് മന്ത്രിമാർക്കും ഉപദേഷ്ടാക്കൾക്കും സൈനിക, സിവിൽ ഉദ്യോഗസ്ഥർക്കും മനുഷ്യത്വത്തിനും വംശഹത്യക്കും എതിരായ കുറ്റകൃത്യങ്ങൾക്ക് അറസ്റ്റ് വാറണ്ട് പുറപ്പെടുവെച്ചിട്ടുണ്ട്. ഈ ജുഡീഷ്യൽ നടപടിക്രമങ്ങൾക്കായാണ് ഷെയ്ഖ് ഹസീനയെ തിരിച്ചയക്കണമെന്ന് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി തൗഹിദ് ഹുസൈൻ ഇന്ത്യൻ സർക്കാരിനോട് ആവശ്യപ്പെട്ട് സന്ദേശമയച്ചിട്ടുള്ളത്. 

Share post:

Popular

More like this
Related

‘കെസിഎ ഭാരവാഹികളുടെ ഈഗോ സ‍ഞ്ജുവിന്‍റെ കരിയര്‍ തകര്‍ക്കുന്നു’; ചാമ്പ്യൻസ് ട്രോഫി ടീം സെലക്ഷനിൽ  വിമര്‍ശനവുമായി ശശി തരൂര്‍

തിരുവനന്തപുരം: മലയാളി താരം സഞ്ജു സാംസണെ ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമില്‍ ഉള്‍പ്പെടുത്താത്തതില്‍...

ചെകുത്താന്‍റെ സ്വഭാവമുള്ള ഗ്രീഷ്മ ഷാരോണിന്‍റെ സ്നേഹത്തെക്കൂടിയാണ് കൊലപ്പെടുത്തിയതെന്ന് പ്രോസിക്യൂഷൻ

തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധക്കേസിൽ വാദം പൂർത്തിയായി. ശിക്ഷാവിധി തിങ്കളാഴ്ച. ഗ്രീഷ്മയ്ക്ക് എന്തെങ്കിലും...

ലഹരി വില്ലനായി ; താമരശ്ശേരിയിൽ മാതാവിനെ വെട്ടിക്കൊന്ന് മകൻ

കോഴിക്കോട് : താമരശ്ശേരിയിൽ മാതാവിനെ  വെട്ടിക്കൊലപ്പെടുത്തി മകൻ. അടിവാരം കായിക്കൽ മുപ്പതേക്ര...

പാർലമെൻ്റ് സമ്മേളനം ജനുവരി 31 മുതൽ; ബജറ്റ് അവതരണം ഫെബ്രുവരി ഒന്നിന്

ന്യൂഡൽഹി : പാർലമെൻ്റിൻ്റെ ബജറ്റ് സമ്മേളനം ജനുവരി 31 മുതൽ ഏപ്രിൽ...