ന്യൂഡൽഹി : ഉഭയകക്ഷി ബന്ധങ്ങൾ ചർച്ച ചെയ്യുന്നതിനായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ യുഎസിലേക്ക്. പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപ് വിജയിച്ചതിന് ശേഷം അമേരിക്കയിലേക്കുള്ള ഇന്ത്യയുടെ ആദ്യത്തെ ഉന്നതതല ഔദ്യോഗിക സന്ദർശനം ഡിസംബർ 24 മുതൽ 29 വരെ നീണ്ടു നിൽക്കും.
സന്ദർശന വേളയിൽ, നിർണായകമായ ഉഭയകക്ഷി, പ്രാദേശിക, ആഗോള വിഷയങ്ങൾ ജയശങ്കർ ചർച്ച ചെയ്യും. ഇന്ത്യ-യുഎസ് ബന്ധം ശക്തിപ്പെടുത്തുന്നതിനും ആഗോള വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനും വിവിധ മേഖലകളിൽ ആഴത്തിലുള്ള സഹകരണത്തിനുള്ള വഴികൾ ആരായുന്നതിനും ചർച്ചകൾ ഊന്നൽ നൽകുമെന്ന് വിദേശകാര്യ മന്ത്രാലയം (എംഇഎ) ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.
യുഎസ് യാത്രയുടെ ഭാഗമായി വാഷിംഗ്ടണിൽ നടക്കുന്ന ഇന്ത്യൻ കോൺസൽ ജനറൽമാരുടെ കോൺഫറൻസിലും മന്ത്രി അദ്ധ്യക്ഷനാകും.