രണ്ടാം ഏകദിനത്തിൽ വെസ്റ്റ് ഇന്ത്യൻ വനിതകൾക്ക് വമ്പൻ ജയം ; പരമ്പര

Date:

(Photo Courtesy : BCCI)

അഹമ്മദാബാദ് : വെസ്റ്റ് ഇന്‍ഡീസ് വനിതകള്‍ക്കെതിരായ ഏകദിന പരമ്പര ഇന്ത്യക്ക്. രണ്ടാം ഏകദിനത്തില്‍ 115 റണ്‍സിന് വെസ്റ്റ് ഇൻഡീസിനെ പരാജയപ്പെടുത്തിയതോടെയാണ് ഇന്ത്യന്‍ വനിതകള്‍ക്ക് പരമ്പര സ്വന്തമായത്. വഡോദര, കൊടാംബി സ്‌റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 358 റണ്‍സാണ് അടിച്ചു കൂട്ടിയത്. ഹര്‍ലീന്‍ ഡിയോളിന്റെ (103 പന്തില്‍ 115) സെഞ്ചുറിയാണ് കൂറ്റന്‍ സ്‌കോറിന് വഴിയൊരുക്കിയത്. പ്രതിക റാവല്‍ (76), ജമീമ റോഡ്രിഗസ് (52), സ്മൃതി മന്ദാന (53) എന്നിവരുടെ ഇന്നിംഗ്സുകളും ഇന്ത്യൻ സ്‌കോറിന് അടിത്തറയായി. മറുപടി ബാറ്റിംഗില്‍ വിന്‍ഡീസ് 46.2 ഓവറില്‍ 243ന് എല്ലാവരും പുറത്തായി.

106 റണ്‍സ് നേടി ക്യാപ്റ്റന്‍ ഹെയ്‌ലി മാത്യൂസ് പൊരുതി നോക്കിയെങ്കിലും സഹതാരങ്ങളാരും തിളങ്ങാതെ പോയതോടെ കളി ലക്ഷ്യം കണ്ടില്ല. ഷെമെയ്ന്‍ കാംപെല്‍ 38 റണ്‍സെടുത്തു. ക്വിന ജോസഫ് (15), നെരിസ ക്രാഫ്റ്റണ്‍ (13), റഷാദ വില്യംസ് (0), ഡിയേന്ദ്ര ഡോട്ടിന്‍ (10), ആലിയ അല്ലെയ്‌നെ (0), സെയ്ദാ ജെയിംസ് (25), അഫി ഫ്‌ളെച്ചര്‍ (22), കരിഷ്മ റാംഹരാക്ക് (3) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ഷമിലിയ കോന്നെല്‍ (4) എന്നിവരെല്ലാം വന്നവഴി കൂടാരം കയറി. ഇന്ത്യക്ക് വേണ്ടി ദീപ്തി ശര്‍മ, തിദാസ് സധു, പ്രതിക റാവല്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

മികച്ച തുടക്കമായിരുന്നു ഇന്ത്യയുടേത്. ഒന്നാം വിക്കറ്റില്‍ മന്ദാന – പ്രതിക സഖ്യം 110 റൺസ് നേടി. അർദ്ധ സെഞ്ചുറി നേടിയതിന് പിന്നാലെ മന്ദാന റണ്ണൗട്ടാവുകയായിരുന്നു. തുടർന്ന് വന്ന ഹര്‍ലീൻ പ്രതികയ്ക്കൊപ്പം ചേര്‍ന്ന് 62 റണ്‍സ്  കൂട്ടിചേര്‍ത്തു. പ്രതികയെ സെയ്ദ ജെയിംസ് മടക്കി. 86 പന്തില്‍ ഒരു സിക്സും 10 ഫോറും ഉള്‍പ്പെടെ  76 റണ്‍സായിരുന്നു പ്രതികയുടെ സമ്പാദ്യം. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ (22) പെട്ടന്ന് മടങ്ങിയെങ്കിലും ജമീമ ഹർലിന് നല്ല പിന്തുണ നൽകി. ജമീമ – ഹര്‍ലീന്‍ സഖ്യം 116 റണ്‍സ് അടിച്ചെടുത്തു. 48-ാം ഓവറിൽ ഹർലിൻ കൂട്ടുകെട്ട് ഹര്‍ലീന്‍ പുറത്തായതോടെയാണ് കൂട്ടുകെട്ട് തകർന്നത്. 16 ബൗണ്ടറികള്‍ ഉള്‍പ്പെടുന്നതായിരുന്നു ഹർലിന്റെ ഇന്നിംഗ്സ്. തൊട്ടടുത്ത ഓവറില്‍ ജമീമ മടങ്ങി. 36 പന്തില്‍ 52 റണ്‍സ് നേടിയ ജമീമ ഒരു സിക്സും ആറ് ഫോറും നേടി. റിച്ചാ ഘോഷ് (13), ദീപ്തി ശര്‍മ (4) പുറത്താവാതെ നിന്നു.

https://twitter.com/BCCIWomen/status/1871582113201549538?t=XeAKpfTsTK-WyhXLWgGZ3A&s=19

106 റ

Share post:

Popular

More like this
Related

ഹണി റോസിനെതിരെ അധിക്ഷേപ പരാമർശം: രാഹുൽ ഈശ്വറിനെതിരെ കേസെടുത്ത് യുവജന കമ്മീഷൻ

മലപ്പുറം : നടി ഹണി റോസിനെതിരെയുള്ള അധിക്ഷേപ പരാമര്‍ശങ്ങളില്‍ രാഹുല്‍ ഈശ്വറിനെതിരെ...

ക്യാപ്‌സൂളിനുള്ളിൽ  മൊട്ടു സൂചി ; വിതുര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ രോഗിക്കാണ് ദുരനുഭവം

തിരുവനന്തപുരം: വിതുര താലൂക്ക് ആശുപത്രിയിലെ ഫാർമസിയിൽ നിന്നും വിതരണം ചെയ്ത ഗുളികയിൽ...

ചേന്ദമം​ഗലത്ത് ഒരു വീട്ടിലെ മൂന്ന് പേരെ അടിച്ചുകൊന്നു; അയൽവാസി പോലീസ് കസ്റ്റഡിയിൽ

കൊച്ചി : എറണാകുളം ചേന്ദമം​ഗലത്ത് ഒരു വീട്ടിലെ 3 പേരെ ഇരുമ്പ്...

‘ഒരു വോട്ടിന് ഒരു ജോഡി ഷൂസും 1001 രൂപയും’: ബിജെപി സ്ഥാനാർത്ഥിക്കെതിരെ കേസ്

ന്യൂഡൽഹി : ബിജെപി സ്ഥാനാർഥി പർവേഷ് വർമയ്‌ക്കെതിരെ തിരഞ്ഞെടുപ്പ് ചട്ടലംഘനത്തിന് കേസെടുത്തു....