അതിഷിയെ കുടുക്കാൻ അന്വേഷണ ഏജൻസികളുടെ ഗൂഢാലോചനയെന്ന് അരവിന്ദ് കെജ്‌രിവാള്‍ ; ‘ഏതു നിമിഷവും അറസ്റ്റിലായേക്കും ‘

Date:

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പ് ഡല്‍ഹി മുഖ്യമന്ത്രി അതിഷിയെ ഏത് നിമിഷവും അറസ്റ്റ് ചെയ്‌തേക്കുമെന്ന് ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറും മുൻ ദൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ. അതിഷിയെ അറസ്റ്റ് ചെയ്യാനും മുതിര്‍ന്ന ആം ആദ്മി പാര്‍ട്ടി നേതാക്കളുടെ വീടുകള്‍ റെയ്ഡ് ചെയ്യാനും കേന്ദ്ര ഏജന്‍സികള്‍ക്ക് നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടിയുടെ നിയമസഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ അലങ്കോലമാക്കാന്‍ ലക്ഷ്യമിട്ടാണ് ഈ നീക്കമെന്നും കെജ്‌രിവാള്‍ വെളിപ്പെടുത്തി. ഡല്‍ഹിയിൽ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതിഷിയെ കുടുക്കാന്‍ കേന്ദ്രത്തിന്റെ അന്വേഷണ ഏജന്‍സികള്‍ ഗൂഢാലോചന നടത്തുകയാണെന്നും കെജ്‌രിവാള്‍ ആരോപിച്ചു. അതിഷിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ പദ്ധതികളായ മഹിളാ സമ്മാന്‍ യോജനയും സഞ്ജീവനി യോജനയും തടഞ്ഞുകൊണ്ട് ഡല്‍ഹിയിലെ കേന്ദ്ര ആരോഗ്യ-വനിതാ ശിശുവികസന വകുപ്പുകൾ പത്രക്കുറിപ്പിറക്കിയിരുന്നു. ഇതിനു പിന്നാലെയാണ് കേന്ദ്രത്തിനെതിരേ കടുത്ത വിമര്‍ശനവുമായി കെജ്‌രിവാള്‍ രംഗത്തെത്തിയത്.

കഴിഞ്ഞ 10 വര്‍ഷമായി ബിജെപി ഡല്‍ഹിയില്‍ ഒന്നും ചെയ്തിട്ടില്ല. ലെഫ്റ്റനന്റ് ഗവര്‍ണറെ ഉപയോഗിച്ച് ഡല്‍ഹി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ബിജെപി തടഞ്ഞുകൊണ്ടിരിക്കുകയാണ്.
ഡല്‍ഹിയില്‍ ഏഴ് എംപിമാരും ലഫ്റ്റനന്റ് ഗവര്‍ണറും അടങ്ങുന്ന അര്‍ദ്ധ സര്‍ക്കാരാണ് ബിജെപിക്കുള്ളത്. ഈ 10 വര്‍ഷത്തിനിടയില്‍ അവര്‍ റോഡ്കളോ ആശുപത്രിയോ സ്‌കൂളോ കോളേജോ പണിതിട്ടില്ല. ക്രമസമാധാനമടക്കം അവര്‍ നശിപ്പിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share post:

Popular

More like this
Related

മോദി – ജെ.ഡി വാന്‍സിൻ കൂടിക്കാഴ്ച പൂർത്തിയായി;വ്യാപാര കരാർ പ്രധാന ചർച്ചാവിഷയം

ന്യൂഡൽഹി : ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ   അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സുമായി...

പാതിവില തട്ടിപ്പുകേസ്: മാധ്യമങ്ങളെ കണ്ടതോടെ എ.എന്‍. രാധാകൃഷ്ണന്‍ ചോദ്യംചെയ്യലിന് ഹാജരാകാതെ മടങ്ങി

കൊച്ചി: പാതിവില തട്ടിപ്പുകേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാൻ തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിയ...

ഐബി ഉദ്യോഗസ്ഥയുടെ മരണം: സുഹൃത്ത് സുകാന്തിനെതിരെ  ഇൻ്റലിജൻസ് ബ്യൂറോയിൽ നിന്ന് പിരിച്ചുവിട്ടു

തിരുവനന്തപുരം: ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സുഹൃത്തും ഐബി ഉദ്യോഗസ്ഥനുമായ സുകാന്തിനെതിരെ കടുത്ത...

ലഹരി ഉപയോഗിക്കുന്ന സിനിമാക്കാരുടെ വിവരങ്ങൾ പോലീസിൻ്റെ പക്കലുണ്ട് ; ദാക്ഷിണ്യമില്ലാതെ നടപടി വരും : എഡിജിപി മനോജ് ഏബ്രഹാം

തിരുവനന്തപുരം : സിനിമ താരങ്ങൾ ലഹരി ഉപയോഗിക്കുന്നതിന്റെ വിവരങ്ങൾ പൊലീസിന്റെ പക്കലുണ്ടെന്നും...