പ്രശസ്ത സംവിധായകൻ ഇംതിയാസ് അലിയുടെ ‘ദി ഇഡിയറ്റ് ഓഫ് ഇസ്താംബുൾ’ എന്ന ചിത്രത്തിലൂടെ നടൻ ഫഹദ് ഫാസിൽ ബോളിവുഡിലേക്ക്. ഏറെ പ്രതീക്ഷയാണ് സിനിമയെക്കുറിച്ചുള്ളതെന്ന് ഇംതിയാസ് അലി പറഞ്ഞു. ഫഹദ് ബോളിവുഡ് അരങ്ങേറ്റം കുറിക്കുന്ന പ്രോജക്റ്റിൽ തനിക്കുള്ള ആവേശവും ആനന്ദവും അലി മറച്ചുവെച്ചില്ല. ദി ഇഡിയറ്റ് ഓഫ് ഇസ്താംബൂളിൽ ഫഹദ് ഫാസിൽ എന്ന നടൻ്റെ എല്ലാ കഴിവുകളും ഉപയോഗപ്പെടുത്താവുന്ന വിധത്തിലുള്ള ഒരു പാത്രസൃഷ്ടിയായിരിക്കുമെന്നും ഇംതിയാസ് അലി പറഞ്ഞു
ട്രിപ്റ്റി ദിമ്രിയായിരിക്കും ഫഹദിൻ്റെ നായിക. സൗത്ത് ഇന്ത്യൻ സിനിമാപ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്നതാണ് ഫഹദിൻ്റെ ബോളിവുഡ് പ്രവേശനം. ജബ് വീ മെറ്റ്, തമാശ തുടങ്ങിയ ഹിറ്റുകൾക്ക് പിന്നിലെ ചലച്ചിത്ര നിർമ്മാതാവിൽ നിന്നുള്ള മറ്റൊരു സിനിമാറ്റിക് മാസ്റ്റർപീസ് എന്തായിരിക്കുമെന്ന പ്രതീക്ഷയും ആരാധകർക്കില്ലാതില്ല. 2025-ൻ്റെ ആദ്യ പാദത്തിൽ ചിത്രത്തിൻ്റെ ഷൂട്ടിംഗ് ആരംഭിക്കും.
ഇംതിയാസ് അലിയുടെ ഏറ്റവും അവസാനമായി സംവിധാനം ചെയ്ത ചിത്രം ദിൽജിത് ദോസഞ്ജ്, പരിനീതി ചോപ്ര എന്നിവർ അഭിനയിച്ച അമർ സിംഗ് ചാംകിലയാണ്. ഫഹദ് ഫാസിൽ ആ സിനിമയിൽ ഒരു വേഷം ചെയ്തിരുന്നു.