‘ശബരിമലയിൽ മുൻ വർഷങ്ങളെക്കാൾ 28 കോടി രൂപയുടെ അധിക വരുമാനം; പരാതികളില്ലാത്ത മണ്ഡലകാലം’ – മന്ത്രി വിഎൻ വാസവൻ

Date:

ശബരിമല : ശബരിമലയിൽ ഈ മണ്ഡലകാലത്തെ വരുമാനം മുൻവർഷങ്ങളെ അപേക്ഷിച്ച് 28 കോടി രൂപയോളം കൂടുതലാണെന്ന് ദേവസ്വം മന്ത്രി വി.എൻ വാസവൻ. ഇത് താൽക്കാലികമായി ലഭ്യമായ കണക്കുകളാണെന്നും മന്ത്രി അറിയിച്ചു. കൃത്യമായി നടത്തിയ തയ്യാറെടുപ്പുകളുടെയും കൂട്ടായ പ്രവർത്തനങ്ങളുടെയും ഫലമായി പരാതികളില്ലാത്ത മണ്ഡല തീർത്ഥടന കാലമാണ് ഇത്തവണത്തേതെന്നും മന്ത്രി വ്യക്തമാക്കി. മണ്ഡലപൂജ ക്രമീകരണങ്ങളും മകരവിളക്ക് ഒരുക്കങ്ങളും വിലയിരുത്താൻ സന്നിധാനത്ത് എത്തിയതായിരുന്നു മന്ത്രി. 
ഇത്തവണ ഒരു ലക്ഷത്തിലേറെ തീർത്ഥാടകർ വന്ന ദിവസമുണ്ടായിട്ടും ഒരാൾ പോലും ദർശനം കിട്ടാതെ മടങ്ങേണ്ടി വന്ന സാഹചര്യമുണ്ടായിട്ടില്ലെന്നും 41 ദിവസം പൂർത്തിയാകുമ്പോൾ വന്ന എല്ലാ അയ്യപ്പഭക്തന്മാർക്കും ദർശനം ഉറപ്പാക്കിയെന്നും മന്ത്രി അറിയിച്ചു.

ഭക്തർ സംതൃപ്തിയോടെ മടങ്ങുന്ന കാഴ്ചയാണു കണ്ടതെന്നും അത്തരത്തിലായിരുന്നു ആസൂത്രണത്തിലെ മികവെന്നും മന്ത്രി കൂട്ടിച്ചേർത്തു. “പതിനെട്ടാം പടിയിൽ ഒരു മിനിട്ടിൽ 85-90 പേർ കയറുന്ന സാഹചര്യം സൃഷ്ടിക്കാനായത് ദർശനം സുഗമാക്കാൻ സഹായിച്ചു. സംസ്ഥാന സർക്കാരും ദേവസ്വം ബോർഡും സന്നദ്ധ സംഘടകളെക്കൂടി ഉൾപ്പെടുത്തി കാലേകൂട്ടി ചർച്ചകൾ നടത്തിയിരുന്നു” ദേവസ്വം മന്ത്രി പറഞ്ഞു.

(ശബരിമല മണ്ഡലകാല തീർത്ഥാടനം സുഗമവും സുരക്ഷിതവുമാക്കിയതിന്  തന്ത്രി കണ്ഠര് രാജീവരുടെയും താന്ത്രിക ചുമതല വഹിക്കുന്ന കണ്ഠര്  ബ്രഹ്മദത്തൻ്റേയും സ്നേഹാദരവ് ഏറ്റുവാങ്ങി ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ )

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് അഞ്ചുലക്ഷത്തോളം ഭക്തരാണ് ഈ 41 ദിവസത്തെ കാലയളവിൽ കൂടുതലായി എത്തിയത്. ദർശനം കിട്ടാതെ വന്നതായി ആരും പരാതിപ്പെട്ടിട്ടില്ല. സുഗമമായ ദർശനം ഉറപ്പാക്കാനായി എന്നു വന്നവർ തന്നെ പറയുന്നു. മല കയറി വന്ന എല്ലാവർക്കും സൗജന്യഭക്ഷണം ഉറപ്പാക്കാനായി. അപ്പവും അരവണയും എല്ലാവർക്കും ലഭിക്കുമെന്ന് ഉറപ്പാക്കി, മന്ത്രി പറഞ്ഞു 

ഡിസംബർ 28ന് നടക്കുന്ന യോഗത്തിൽ മകരവിളക്ക് ഒരുക്കങ്ങൾ സംബന്ധിച്ച് ചർച്ച ചെയ്യും. ഈ യോഗത്തിൽ മകരവിളക്കുമായി ബന്ധപ്പെട്ട എല്ലാ മുന്നൊരുക്കങ്ങളും ചർച്ച ചെയ്തു തീരുമാനമെടുക്കുമെന്നും മന്ത്രി വി എൻ  വാസവൻ പറഞ്ഞു. 

ശബരിമല മണ്ഡലകാല തീർത്ഥാടനം സുഗമവും സുരക്ഷിതവുമാക്കിയതിന്  തന്ത്രി കണ്ഠര് രാജീവരുടെയും താന്ത്രിക ചുമതല വഹിക്കുന്ന കണ്ഠര്  ബ്രഹ്മദത്തൻ്റേയും സ്നേഹാദരവ് ഏറ്റുവാങ്ങി ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ

Share post:

Popular

More like this
Related

‘കെസിഎ ഭാരവാഹികളുടെ ഈഗോ സ‍ഞ്ജുവിന്‍റെ കരിയര്‍ തകര്‍ക്കുന്നു’; ചാമ്പ്യൻസ് ട്രോഫി ടീം സെലക്ഷനിൽ  വിമര്‍ശനവുമായി ശശി തരൂര്‍

തിരുവനന്തപുരം: മലയാളി താരം സഞ്ജു സാംസണെ ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമില്‍ ഉള്‍പ്പെടുത്താത്തതില്‍...

ചെകുത്താന്‍റെ സ്വഭാവമുള്ള ഗ്രീഷ്മ ഷാരോണിന്‍റെ സ്നേഹത്തെക്കൂടിയാണ് കൊലപ്പെടുത്തിയതെന്ന് പ്രോസിക്യൂഷൻ

തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധക്കേസിൽ വാദം പൂർത്തിയായി. ശിക്ഷാവിധി തിങ്കളാഴ്ച. ഗ്രീഷ്മയ്ക്ക് എന്തെങ്കിലും...

ലഹരി വില്ലനായി ; താമരശ്ശേരിയിൽ മാതാവിനെ വെട്ടിക്കൊന്ന് മകൻ

കോഴിക്കോട് : താമരശ്ശേരിയിൽ മാതാവിനെ  വെട്ടിക്കൊലപ്പെടുത്തി മകൻ. അടിവാരം കായിക്കൽ മുപ്പതേക്ര...

പാർലമെൻ്റ് സമ്മേളനം ജനുവരി 31 മുതൽ; ബജറ്റ് അവതരണം ഫെബ്രുവരി ഒന്നിന്

ന്യൂഡൽഹി : പാർലമെൻ്റിൻ്റെ ബജറ്റ് സമ്മേളനം ജനുവരി 31 മുതൽ ഏപ്രിൽ...