പ്രതിഷേധം കനത്തു, പഞ്ചാബിൽ കർഷക ബന്ദിൽ റോഡ് – ട്രെയിൻ ഗതാഗതം നിലച്ചു ; 150ലധികം തീവണ്ടികൾ റദ്ദാക്കി

Date:

ചണ്ഡീഗഢ് : ആവശ്യങ്ങൾ അംഗീകരിക്കാത്തതിലും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സമീപനത്തിൽ പ്രതിഷേധിച്ചും പഞ്ചാബിൽ കർഷകർ പ്രഖ്യാപിച്ച ബന്ദ് ശക്തം. സംസ്ഥാനത്തിൻ്റെ വിവിധയിടങ്ങളില്‍ കര്‍ഷകര്‍ റോഡ് ഉപരോധിക്കുകയാണ്. 150-ഓളം ട്രെയിനുകള്‍ റെയില്‍വേ റദ്ദാക്കിയിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ ഏഴുമുതൽ വൈകീട്ട് നാലുവരെയാണ് ബന്ദ്. കോൺഗ്രസിന്റെ കർഷകവിഭാഗവും ബന്ദിന് പിന്തുണപ്രഖ്യാപിച്ചിട്ടുണ്ട്.

ധരേരി ജാട്ടന്‍ ടോള്‍പ്ലാസയ്ക്കടുത്ത് കര്‍ഷകര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. ഇതിനെ തുടര്‍ന്ന് പാട്യാല-ചണ്ഡീഗഢ് ദേശീയപാതയിലെ ഗതാഗതം സ്തംഭിച്ചു. അമൃതസറില്‍ കര്‍ഷകര്‍ പ്രതിഷേധത്തിന്റെ ഭാ​ഗമായി ഒത്തുചേര്‍ന്നിട്ടുണ്ട്. സംസ്ഥാനത്തെ ബന്ദ് പൂര്‍ണമായിരിക്കുമെന്നും അടിയന്തര സേവനങ്ങള്‍ മാത്രമേ അനുവദിക്കകയുള്ളൂവെന്നും നേരത്തേ കര്‍ഷകസംഘടനയുടെ നേതാവ് സര്‍വന്‍ സിങ് വ്യക്തമാക്കിയിരുന്നു.

സംസ്ഥാനത്തെ ബസ്, തീവണ്ടി സർവ്വീസുകൾ സ്തംഭിച്ചനിലയിലാണ്. ബന്ദിനെ തുടര്‍ന്ന് 150-ഓളം ട്രെയിനുകള്‍ റെയില്‍വേ റദ്ദാക്കിയിട്ടുണ്ട്. വന്ദേഭാരത്, ശതാബ്ദി ഉൾപ്പെടെയുള്ള ട്രെയിനുകൾ റദ്ദാക്കിയവയിലുണ്ട്. സംസ്ഥാനത്ത് 200 ഇടങ്ങളില്‍ ഗതാഗതം സ്തംഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. സാഹചര്യം നിരീക്ഷിച്ചുവരുകയാണെന്നും ഏതാണ്ട് 600-ഓളം പോലീസുകാരെ മൊഹാലി ജില്ലയില്‍ വിന്യസിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.  തങ്ങളുടെ ആവശ്യം അംഗീകരിക്കണമെന്നും സർക്കാരുകളുടെ സമീപനത്തിൽ മാറ്റം വേണമെന്നുമാണ് കർഷകർ ആവശ്യപ്പെടുന്നത്. വാഹനങ്ങളും സമരത്തിൽ പങ്കുചേരും. സമരത്തിന്റെ ഭാഗമായി ജനുവരി നാലിന് കർഷക മഹാപഞ്ചായത്ത് ചേരുമെന്നും തുടർനടപടി യോഗത്തിൽ തീരുമാനിക്കുമെന്നും കർഷകർ അറിയിച്ചിട്ടുണ്ട്.

Share post:

Popular

More like this
Related

‘കെസിഎ ഭാരവാഹികളുടെ ഈഗോ സ‍ഞ്ജുവിന്‍റെ കരിയര്‍ തകര്‍ക്കുന്നു’; ചാമ്പ്യൻസ് ട്രോഫി ടീം സെലക്ഷനിൽ  വിമര്‍ശനവുമായി ശശി തരൂര്‍

തിരുവനന്തപുരം: മലയാളി താരം സഞ്ജു സാംസണെ ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമില്‍ ഉള്‍പ്പെടുത്താത്തതില്‍...

ചെകുത്താന്‍റെ സ്വഭാവമുള്ള ഗ്രീഷ്മ ഷാരോണിന്‍റെ സ്നേഹത്തെക്കൂടിയാണ് കൊലപ്പെടുത്തിയതെന്ന് പ്രോസിക്യൂഷൻ

തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധക്കേസിൽ വാദം പൂർത്തിയായി. ശിക്ഷാവിധി തിങ്കളാഴ്ച. ഗ്രീഷ്മയ്ക്ക് എന്തെങ്കിലും...

ലഹരി വില്ലനായി ; താമരശ്ശേരിയിൽ മാതാവിനെ വെട്ടിക്കൊന്ന് മകൻ

കോഴിക്കോട് : താമരശ്ശേരിയിൽ മാതാവിനെ  വെട്ടിക്കൊലപ്പെടുത്തി മകൻ. അടിവാരം കായിക്കൽ മുപ്പതേക്ര...

പാർലമെൻ്റ് സമ്മേളനം ജനുവരി 31 മുതൽ; ബജറ്റ് അവതരണം ഫെബ്രുവരി ഒന്നിന്

ന്യൂഡൽഹി : പാർലമെൻ്റിൻ്റെ ബജറ്റ് സമ്മേളനം ജനുവരി 31 മുതൽ ഏപ്രിൽ...