ന്യൂഡൽഹി : രാജ്യതലസ്ഥാനം അതിശൈത്യത്തിൽ തണുത്ത് വിറക്കുകയാണ്. ഡൽഹിയിൽ കുറഞ്ഞ താപനില 7 ഡിഗ്രി സെൽഷ്യസായി. കാഴ്ചയെ മറക്കുന്ന കനത്ത മൂടൽ മഞ്ഞാണെങ്ങും.
മൂടൽമഞ്ഞിനെ തുടർന്ന് ഡൽഹി രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള 240 വിമാനങ്ങൾ വൈകി. 6 എണ്ണം റദ്ദാക്കിയതായും വിമാനത്താവള അധികൃതർ അറിയിച്ചു. പുതുക്കിയ വിമാന സമയമറിയാൻ എയർലൈൻ അധികൃതരുമായി ബന്ധപ്പെടാൻ യാത്രക്കാർക്ക് നിർദ്ദേശമുണ്ട്. വിവരമറിയാതെ എത്തിയ ഒട്ടേറെ യാത്രക്കാർ വിമാനത്താവളത്തിൽ കുടുങ്ങി.
ഡൽഹിയുടെ അയൽ സംസ്ഥാനങ്ങളായ രാജസ്ഥാൻ, ഹരിയാന, ഉത്തർപ്രദേശ് എന്നിവടങ്ങളിലും കനത്ത മൂടൽമഞ്ഞ് പ്രകടമാണ്. അതികഠിനമായ തണുപ്പ് നേരിടുന്ന ഇവിടങ്ങളിൽ 6 മുതൽ 8 ഡിഗ്രി സെൽഷ്യസ് വരെയാണ് ഏറ്റവും കുറഞ്ഞ താപനില.