തിരുവനന്തപുരം : സർക്കാർ ഉദ്യോഗസ്ഥർ നടത്തിയ സാമൂഹ്യക്ഷേമപെന്‍ഷന്‍ തട്ടിപ്പിൽ കൂടുതല്‍ പേർക്കെതിരെ നടപടി. പൊതുമരാമത്തു വകുപ്പിലെ 31 ഉദ്യോഗസ്ഥരെയാണ് ഇപ്പോൾ സസ്‌പെന്‍ഡ് ചെയ്തത്. ഇവര്‍ കൈപ്പറ്റിയ തുക 18 ശതമാനം പലിശസഹിതം തിരിച്ചുപിടിക്കും. വകുപ്പില്‍ 47 പേരാണ് അനധികൃതമായി പെന്‍ഷന്‍ വാങ്ങിയത്. ഇതില്‍ 15 പേര്‍ വിവിധ വകുപ്പുകളില്‍ ഡെപ്യൂട്ടേഷനില്‍ ജോലി ചെയ്യുകയാണ്. ഒരാള്‍ ജോലിയില്‍നിന്നു വിരമിച്ചു.
വകുപ്പുതല നടപടി സ്വീകരിച്ചുവരുന്നതിനാല്‍ ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങള്‍ പുറത്തുവിടാന്‍ കഴിയില്ലെന്ന് ധനവകുപ്പ് വ്യക്തമാക്കി. 1500ല്‍ അധികം പേര്‍ ക്ഷേമപെന്‍ഷന്‍ അനധികൃതമായി കൈപ്പറ്റിയിട്ടുണ്ടെന്നു വകുപ്പിന്റെ പരിശോധനയിൽ കണ്ടെത്തിയിരുന്നു