ഉമ തോമസിനെ വെൻ്റിലേറ്ററിൽ നിന്നും മാറ്റി ; ആരോഗ്യസ്ഥിതി തൃപ്തികരമെന്ന് മെഡിക്കൽ സംഘം

Date:

കൊച്ചി : ഉമ തോമസ് എംഎൽഎയെ വെന്റിലേറ്ററിൽ നിന്നും മാറ്റി. ഇന്ന് രാവിലെ 11 മണിയോടെയാണ് മാറ്റിയത്. ഒപ്പം ശ്വാസകോശത്തിൻ്റെ ആരോഗ്യസ്ഥിതി തൃപ്തികരമെന്ന് മെഡിക്കൽ സംഘം അറിയിച്ചു. അപകടനില പൂർണമായും തരണം ചെയ്തിട്ടില്ലാത്തതിനാൽ തീവ്ര പരിചരണ വിഭാഗത്തിൽ തുടരും. 

ഉമ തോമസ് ഇന്നലെ എഴുന്നേറ്റ് ഇരുന്നിരുന്നെങ്കിലും കഠിനമായ ശരീര വേദന അനുഭവപ്പെടുന്നതായി പറയുന്നു.. സംസാരിക്കാൻ ബുദ്ധിമുട്ടുള്ളതിനാൽ മക്കളുമായി പേപ്പറിൽ എഴുതി സംവദിച്ചു.  വാടക വീട്ടിൽ നിന്ന് സാധനങ്ങൾ മാറ്റുന്നതിനെ കുറിച്ചാണ് പേപ്പറിൽ എഴുതിയത്. ‘വാരി കൂട്ടണം എല്ലാ സാധനങ്ങളും’ എന്ന് മാത്രം കുറിച്ചു. കൊച്ചി റെനെ മെഡിസിറ്റിയിലാണ് ഉമ തോമസ് ചികിത്സയിൽ കഴിയുന്നത്.
കോട്ടയം മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘമാണ് ആരോ​ഗ്യസ്ഥിതി വിലയിരുത്തുന്നത്.

കലൂർ സ്റ്റേഡിയത്തിൽ നടന്ന മൃദംഗനാദം നൃത്ത പരിപാടിക്കിടെ താത്കാലികമായി കെട്ടിയുണ്ടാക്കിയ വിഐപി ഗ്യാലറിയിൽ നിന്ന് വീണാണ് ഉമ തോമസിന് ​ഗുരുതരമായി പരുക്കേൽക്കുന്നത്.  തലക്കും, നട്ടെല്ലിനും ശ്വാസകോശത്തിനുമാണ് പരുക്കേറ്റത്.

Share post:

Popular

More like this
Related

4 ദിവസത്തെ സന്ദർശനത്തിനായി യുഎസ് വൈസ് പ്രസിഡൻറ് ജെ ഡി വാൻസ് നാളെ ഇന്ത്യയിൽ

വാഷിംങ്ടൺ : അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് നാളെ...

ജമ്മു കശ്മീരിൽ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 3 മരണം; നിരവധി പേരെ രക്ഷപ്പെടുത്തി, മരണ സംഖ്യ കൂടിയേക്കും

ജമ്മു കാശ്മീർ : ജമ്മു കശ്മീരിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും...

എറണാകുളത്തിനും യുവമുഖം; എസ്.സതീഷ് സിപിഎം ജില്ലാ സെക്രട്ടറി

കൊച്ചി : സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയായി എസ് സതീഷിനെ തിരഞ്ഞെടുത്തു....

അന്വേഷണവുമായി സഹകരിക്കുമെന്ന് നടി വിന്‍ സി ; ‘അവരുടേത് ധീരമായ നിലപാട് ‘- മന്ത്രി എം.ബി. രാജേഷ്

പാലക്കാട്: നടന്‍ ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരായ വെളിപ്പെടുത്തലില്‍ അന്വേഷണവുമായി സഹകരിക്കാമെന്ന് നടി...