സിന്ധുനദീതട ലിപി ഡീകോഡ് ചെയ്യൂ, ഒരു മില്യൺ ഡോളർ സമ്മാനം നേടൂ – പ്രഖ്യാപനവുമായി എം കെ സ്റ്റാലിൻ

Date:

ചെന്നൈ : സിന്ധു നദീതട സംസ്‌കാരത്തിൻ്റെ സ്‌ക്രിപ്റ്റുകൾ ഡീകോഡ് ചെയ്യാൻ കഴിയുന്നവർക്ക് ഒരു മില്യൺ ഡോളർ (ഏകദേശം 8.5 കോടി രൂപ) സമ്മാനം പ്രഖ്യാപിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ.  ചെന്നൈയിൽ സിന്ധുനദീതട സംസ്‌കാര സമ്മേളനത്തിൻ്റെ ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം കെ സ്റ്റാലിൻ.

“ഒരുകാലത്ത് നിലനിന്നിരുന്ന സിന്ധുനദീതട സംസ്‌കാരത്തിൻ്റെ ലിപി വ്യക്തമായി മനസ്സിലാക്കാൻ നമുക്ക് ഇപ്പോഴും കഴിഞ്ഞിട്ടില്ല. ശ്രമങ്ങൾ പല ഭാഗത്തും നടന്നെങ്കിലും എങ്ങുമെത്തിയില്ല. അത്തരം ശ്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി, ഇത്  പരിഹരിക്കുന്ന വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ 1 ദശലക്ഷം ഡോളർ സമ്മാനം നൽകും.
ഏറ്റവും പുരാതന നഗര സമൂഹങ്ങളിലൊന്നായ സിന്ധുനദീതട സംസ്കാരം അതിൻ്റെ സങ്കീർണ്ണമായ നഗര ആസൂത്രണത്തിനും നിഗൂഢമായ ലിപിക്കും പേരുകേട്ടതാണ്. അത് ഇന്നും അവ്യക്തമായി തുടരുന്നു. ഈ വികസിത നാഗരികതയുടെ തകർച്ചയെ ചുറ്റിപ്പറ്റിയുള്ള നിഗൂഢത ചരിത്രകാരന്മാരെയും ഗവേഷകരെയും ഒരുപോലെ അമ്പരപ്പിച്ചുകൊണ്ടിരിക്കുകയാണ്. “

1924ൽ സർ ജോൺ മാർഷൽ സിന്ധുനദീതട സംസ്‌കാരത്തെ ആഗോള ശ്രദ്ധയിൽ കൊണ്ടുവന്ന കാര്യം മുഖ്യമന്ത്രി സ്റ്റാലിൻ ചൂണ്ടിക്കാണിച്ചു. “ജോൺ മാർഷലിൻ്റെ ഗവേഷണം ആ അവകാശവാദങ്ങൾക്ക് മുമ്പുള്ള സമ്പന്നവും സ്വതന്ത്രവുമായ പൈതൃകത്തെ ഉയർത്തിക്കാട്ടുന്ന ഒരു വഴിത്തിരിവായിരുന്നു,” സ്റ്റാലിൻ പറഞ്ഞു.
സിന്ധുനദീതട സംസ്‌കാരവും തമിഴ്‌നാടും തമ്മിലുള്ള ബന്ധം വിവരിച്ച മുഖ്യമന്ത്രി, സിന്ധുനദീതടത്തിലെ പുരാവസ്തുക്കളും തമിഴ്‌നാട്ടിലെ സ്ഥലങ്ങളും തമ്മിലുള്ള ശ്രദ്ധേയമായ സമാനതകൾ വെളിപ്പെടുത്തുന്ന ഗവേഷണ കണ്ടെത്തലുകൾ ശ്രദ്ധേയമാണെന്ന് പറഞ്ഞു – “ദ്രാവിഡ സംസ്കാരത്തിൻ്റെ പ്രതിനിധാനമായി കണക്കാക്കപ്പെടുന്ന കാളകളുടെ ചിഹ്നങ്ങൾ സിന്ധുനദീതട പുരാവസ്തുക്കളിൽ പ്രബലമാണെന്ന് പഠനങ്ങൾ കാണിക്കുന്നു. അതേസമയം കുതിരയുടെ ചിത്രീകരണങ്ങൾ പ്രകടമായി കാണുന്നില്ല. കൂടാതെ, തമിഴ്നാട്ടിലെ ശിവകലൈ, ആദിച്ചനല്ലൂർ, മയിലാടുംപാറൈ തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് ചിഹ്നങ്ങളും ലിഖിതങ്ങളും കണ്ടെത്തിയിട്ടുണ്ട്.”

സിന്ധുനദീതട സംസ്കാരത്തിന് തമിഴ്‍നാട്ടിലെ ശിവഗംഗയിലെ കീഴടിയില്‍
ഒരു പിന്തുടര്‍ച്ച കണ്ടെത്തിയത് 2019-ൽ വലിയ വാർത്തയായിരുന്നു. കീഴടിയില്‍ ഇപ്പോള്‍  നടക്കുന്ന ഖനനം ആദി ദ്രാവിഡ സംസ്കൃതിയുടെ തിരുശേഷിപ്പുകള്‍ തേടിയുള്ളതാണ്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ കണ്ടെത്തിയതില്‍ ഏറ്റവും പ്രാചീനമെന്ന് കരുതപ്പെടുന്നത് സിന്ധു നദീതട സംസ്കാരമാണ് . പശ്ചിമേഷ്യയില്‍ നിന്നും കുടിയേറിയ ആര്യന്മാരുടെ ആക്രമണത്തോടെയാണ് സംസ്കാരം ഇല്ലാതായതായി കരുതപ്പെടുന്നത്. 

സിന്ധു നദീതട നാഗരികത ദ്രാവിഡ സംസ്‌കാരമായിരുന്നുവെന്നും ഇവിടെ താമസിച്ചിരുന്നവര്‍ ദക്ഷിണേന്ത്യയിലേക്ക് കുടിയേറുകയായിരുന്നുവെന്നുമുള്ള വാദങ്ങളെ സാധൂകരിക്കുന്ന തെളിവുകളാണ് ശിവഗംഗയിലെ കീഴടിയില്‍ നിന്ന് ലഭിച്ചിട്ടുള്ളത്. തമിഴ്‍നാട്ടിലെ വ്യാവസായിക മേഖലയായ കീഴടിയില്‍ തമിഴ് പുരാവസ്തു വകുപ്പ് ദ്രാവിഡ സംസ്കൃതിയുടെ ചരിത്രത്തെ പുനപരിശോധിക്കുന്ന ചില തെളിവുകള്‍ കണ്ടെത്തിയത്. സിന്ധു നദീതട സംസ്കൃതിയോളം പഴക്കമുള്ള തെളിവുകളാണ് ലഭിച്ചിരിക്കുന്നത്. 
സിന്ധു നദീതട ലിപികളുമായി  ഇവിടെ നിന്നും കണ്ടെത്തിയ ലിപികള്‍ക്ക് സിന്ധു നദീതട ലിപികളുമായി സാമ്യമുണ്ടെന്നാണ് ഗവേഷകര്‍ വ്യക്തമാക്കുന്നത്.  സിന്ധു നദീതട സംസ്‌കാരത്തിന്‍റെ ഭാഗമായി ലഭിച്ച ലിപികള്‍ക്കും കീഴടിയില്‍ നിന്ന് ലഭിച്ച തമിഴ് ബ്രാഹ്മി ലിപിക്കും തമ്മിലുള്ള സാമ്യമാണ് ഇതിന് കാരണം.

ആയിരത്തോളം അക്ഷരങ്ങളാണ് കണ്ടെത്തിയിട്ടുള്ളത്. ഇവയില്‍ ചില ലിപികള്‍ക്കാണ് ഇത്തരത്തില്‍ സാമ്യമെന്ന് തമിഴ്‌നാട് പുരാവസ്തു ഗവേഷക വിഭാഗം പറയുന്നു. എന്നാല്‍, സിന്ധു നദീതടത്തില്‍ നിന്ന് ലഭിച്ച ലിപികളെ പോലെ ഇവയും ഇതുവരെ വായിക്കാന്‍ കഴിഞ്ഞിട്ടില്ല. സിന്ധു നദീതട ലിപികള്‍ക്ക് ഏതാണ്ട് 4500 വര്‍ഷത്തെ പഴക്കമാണ് പറയപ്പെടുന്നത്. ഇതാണ് ഇതുവരെ ഇന്ത്യയില്‍ ലഭ്യമായ ഏറ്റവും പ്രാചീന ലിപി. കീഴടിയില്‍ നിന്ന് കണ്ടെത്തിയ ശേഷിപ്പുകള്‍ക്ക് ഏകദേശം ക്രിസ്തുവിന് മുമ്പ് 580 വര്‍ഷം പഴക്കം കണക്കാക്കുന്നു.  

Share post:

Popular

More like this
Related

‘ജഡ്ജിമാർ സൂപ്പർ പാർലമെൻ്റ് ആയി പ്രവർത്തിക്കുന്ന ജനാധിപത്യം ഇന്ത്യ ഉദേശിക്കുന്നില്ല’ ; ജുഡീഷ്യറിക്കെതിരെ വിമർശനവുമായി ഉപരാഷ്ട്രപതി

ന്യൂഡൽഹി : ജുഡിഷ്യറിയ്ക്കെതിരെ വിമർശനമുയർത്തി ഉപരാഷ്ടപതി,ഗവർണർമാർക്ക പരിഗണനയ്ക്കായി അയയ്ക്കുന്ന ബില്ലുകളിൽ തീരുമാനമെടുക്കാൻ ...

മുനമ്പം വിഷയത്തിൽ പരിഹാരം കാണാൻ മുഖ്യമന്ത്രി ; ബിഷപ്പുമാരെ ചർച്ചക്ക് വിളിച്ചു

തിരുവനന്തപുരം : മുനമ്പം വിഷയത്തിൽ പ്രശ്നപരിഹാരത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെടൽ. ക്രൈസ്തവ...