ന്യൂഡല്‍ഹി: അടുത്ത ഏതാനും ദിവസങ്ങള്‍ക്കുള്ളിൽ ആംആദ്മി പാര്‍ട്ടി നേതാവ് മനീഷ് സിസോദിയയുടെ വീട്ടില്‍ സിബിഐ റെയ്ഡ് നടത്തുമെന്ന് ആരോപിച്ച് എഎപി കണ്‍വീനറും മുന്‍ ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍. ‘എക്സി’ലെ കുറിപ്പിലൂടെയാണ് കെജ്‌രിവാളിൻ്റെ പുതിയ വെളിപ്പെടുത്തൽ.
നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി പരാജയപ്പെടാന്‍ പോവുകയാണെന്നും റെയ്ഡും ഭാവി അറസ്റ്റുകളും പാര്‍ട്ടിയുടെ നിരാശയുടെ ഫലമായിരിക്കുമെന്നും കെജ്രിവാൾ വ്യക്തമാക്കുന്നു.
.ഡല്‍ഹി മുഖ്യമന്ത്രി അതിഷിയെ അറസ്റ്റ് ചെയ്യാൻ നീക്കം നടക്കുന്നെന്ന് ആരോപണത്തിന് ദിവസങ്ങൾക്ക് പിന്നാലെയാണ് സിസോദിയുടെ വീട്ടില്‍ സിബിഐ റെയ്ഡ് നടത്തുമെന്ന കെജ്‌രിവാളിൻ്റെ പുതിയ ആരോപണം കൂടി വരുന്നത്.