എംഎൽഎ സ്ഥാനം രാജി വെച്ച് പി വി അൻവർ ; ഇനി തൃണമൂൽ കോൺഗ്രസിൽ

Date:

മലപ്പുറം: നിലമ്പൂർഎംഎൽഎ പി വി അൻവർ തൽസ്ഥാനം രാജി വെച്ചു.  രാവിലെ  സ്പീക്കര്‍ എ എൻ ഷംസീറിന് അൻവർ രാജിക്കത്ത് കൈമാറി.

കഴിഞ്ഞ ദിവസമാണ് അൻവർ തൃണമൂൽ കോൺഗ്രസിൽ ചേർന്നത്. സ്വതന്ത്ര എംഎൽഎയായ അൻവർ മറ്റൊരു പാർട്ടിയിൽ ചേർന്നാൽ അയോഗ്യനാകും. അത് മറികടന്ന് നിലമ്പൂരിൽ വീണ്ടും മത്സരിക്കാനാണ് അൻവറിന്‍റെ നീക്കം. അൻവറിനെ മുന്നണിയിൽ ഉൾപ്പെടുത്തുന്നതിൽ യുഡിഎഫ് തീരുമാനം എടുത്തിരുന്നില്ല. യുഡിഎഫിലേക്ക് ചേക്കേറുന്ന പക്ഷം നിലമ്പൂർ കോൺഗ്രസിൽ മറ്റൊരു പൊട്ടിത്തെറിക്ക് അത് വഴിവെച്ചേക്കും. അതുകൂടി കണക്കിലെടുത്ത്  ലീഗിൻ്റെ പിന്തുണയോടെ നിലമ്പൂരിൽ മത്സരിക്കാനാകും ശ്രമം

Share post:

Popular

More like this
Related

നടൻ ഷൈന്‍ ടോം ചാക്കോ എറണാകും നോർത്ത് പോലീസ് സ്റ്റേഷനിൽ ഹാജരായി

കൊച്ചി: നടന്‍ ഷൈന്‍ ടോം ചാക്കോ എറണാകുളം ടൗണ്‍ നോര്‍ത്ത് പോലീസ്...

മുൻ ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിനെതിരായ പരാതി പേഴ്സണൽ കാര്യമന്ത്രാലയത്തിന് കൈമാറി നിയമ മന്ത്രാലയം

ന്യൂഡൽഹി : സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിനെതിരായ പരാതി...

ഉപരാഷ്ട്രപതിയുടെ പ്രസ്താവന അത്ഭുതപ്പെടുത്തി; ജഗ്ദീപ് ധൻഖറിനെതിരെ വിമർശനവുമായി കപിൽ സിബൽ

ന്യൂഡൽഹി : സുപ്രീം കോടതിയുടെ സമീപകാല വിധിയെ വിമർശിച്ച ഉപരാഷ്ട്രപതി ജഗ്ദീപ്...