തിരുവനന്തപുരം : തമിഴ് ഉത്സവമായ പൊങ്കൽ പ്രമാണിച്ച് കേരളത്തിലെ ആറ് ജില്ലകൾക്ക് നാളെ (ജനുവരി 14, ചൊവ്വാഴ്ച) അവധി പ്രഖ്യാപിച്ചു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് എന്നീ ജില്ലകൾക്കാണ് അവധി നൽകിയത്. ഈ ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും അവധി ബാധകമാണ്.
തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന ജില്ലകൾക്കാണ് അവധി നൽകിയിട്ടുള്ളത്. ശബരിമല മകരവിളക്ക്, ശ്രീപത്മനാഭ സ്വാമി ക്ഷേത്ര മകരശീവേലി എന്നിവയും നാളെയാണ്. കഴിഞ്ഞ വർഷങ്ങളിലും സംസ്ഥാന സർക്കാർ പൊങ്കലിന് അവധി പ്രഖ്യാപിച്ചിരുന്നു