ഹണി റോസിനെതിരായ ലൈംഗികാധിക്ഷേപ കേസിൽ ബോബി ചെമ്മണ്ണൂരിന് ജാമ്യം

Date:

കൊച്ചി : നടി ഹണി റോസിനെതിരായ ലൈംഗികാധിക്ഷേപ പരാമർശത്തിൽ ബോബി ചെമ്മണ്ണൂരിന് ജാമ്യം. ജാമ്യ ഉത്തരവിൽ ഒപ്പിട്ട ഹൈക്കോടതി ബോബി ചെമ്മണ്ണൂരിനെതിരെ ശക്തമായ വിമര്‍ശനമാണ് ഉന്നയിച്ചത്.  ജാമ്യാപേക്ഷയില്‍ ഉള്‍പ്പെടെ ബോബി അധിക്ഷേപം തുടരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.

ബോബിയുടെ പരാമർശങ്ങളിൽ ദ്വയാര്‍ത്ഥമില്ലെന്ന് പറയാനാകില്ലെന്ന് കോടതി നിരീക്ഷിച്ചു. ബോബി ചെമ്മണ്ണൂര്‍ പല പൊതുവേദികളിലും ലൈംഗിക ചുവയുള്ള പരാമര്‍ശങ്ങള്‍ ആവര്‍ത്തിക്കുന്നതായി പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. ഒരു സെലിബ്രിറ്റിയാണെന്ന് പറയുന്ന ഇയാള്‍ എന്തിനാണ് ഇത്തരം പരാമര്‍ശങ്ങള്‍ ആവര്‍ത്തിക്കുന്നതെന്ന് കോടതി ചോദിച്ചു.
കൂടാതെ ബോബി ചെമ്മണ്ണൂര്‍ ദ്വയാര്‍ത്ഥമുള്ള തരം പരാമര്‍ശങ്ങള്‍ നടത്തുന്നതും ഫലിതമെന്ന മട്ടില്‍ ലൈംഗിക ചുവയുള്ള കമന്റുകള്‍ പറയുന്നതുമായ വീഡിയോകള്‍ കോടതി പരിശോധിച്ചിട്ടുണ്ട്. നടിയുടെ പരാതിയ്ക്ക് ആസ്പദമായ പരിപാടിയില്‍ വെച്ച് ബോബി ഒരു തെറ്റും ചെയ്തില്ലെന്ന് പറയാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

കഴിഞ്ഞ ദിവസം എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതോടെയാണ്  ബോബി ചെമ്മണ്ണൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയിൽ എത്തിയത്. 
വെള്ളിയാഴ്ച തന്നെ ഹൈക്കോടതിയിൽ ജാമ്യഹർജി എത്തിയിരുന്നെങ്കിലും  അടിയന്തരമായി ഹർജി പരിഗണിക്കേണ്ട എന്ത് സാഹചര്യമാണുള്ളതെന്ന് ചോദിച്ച ഹൈക്കോടതി ഹർജി പരിഗണിക്കുന്നത് ഇന്നത്തേക്ക് മാറ്റിയതായിരുന്നു. 
ഇതിനിടെ പൊതുവിടത്തിൽ സംസാരിക്കുമ്പോൾ ശ്രദ്ധിക്കണ്ടേയെന്നും ഹൈക്കോടതി ചോദിച്ചിരുന്നു. സമാന കുറ്റവും  പരാമർശങ്ങളും ഇനി ആവർത്തിക്കില്ലെന്ന് ബോബി ചെമ്മണ്ണൂർ ഉറപ്പു നൽകാമെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചു. മറുപടി പറയാൻ സർക്കാരിന് സമയം നൽകിയ ശേഷമാണ് കോടതി ഹർജി പരിഗണിക്കുന്നത്  ചൊവ്വാഴ്ചത്തേക്ക് മാറ്റിയത്.

Share post:

Popular

More like this
Related

പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്തവർ നേരെത്തെ രണ്ട് ആക്രമണങ്ങളിൽ കൂടി പങ്കാളിയായെന്ന് സൂചന; ജയിലുള്ള രണ്ട് ഭീകരപ്രവർത്തകരെ ചോദ്യം ചെയ്ത് എൻഐഎ

പഹൽഗാം ഭീകരാക്രമണത്തിൻ്റെ അന്വേഷണവുമായി ബന്ധപ്പെട്ട് നിലവിൽ ശിക്ഷയനുഭവിച്ച് ജയിലിൽ കഴിയുന്ന രണ്ട്...

കണ്ണൂരിൽ ബിജെപി പ്രവർത്തകൻ്റെ വീട്ടിലെ പൂജാ മുറിയിൽ കഞ്ചാവും എംഡിഎംഎയും

കണ്ണൂർ :  തലശ്ശേരിയിൽ ബിജെപി പ്രവർത്തകന്റെ വീട്ടിലെ പൂജാമുറിയിൽ നിന്ന് ലഹരി...

പാക്കിസ്ഥാൻ യുവതിയുമായുള്ള വിവാഹം മറച്ചുവെച്ചു; സിആർപിഎഫ് ജവാനെ പിരിച്ചുവിട്ടു

പാക്കിസ്ഥാൻ പൗരയായ യുവതിയുമായുള്ള വിവാഹം മറച്ചുവെച്ച സെൻട്രൽ റിസർവ്വ് പോലീസ് സേനയിലെ (സിആർപിഎഫ്)...

ചെന്നൈക്ക് വീണ്ടും തോൽവി ; ബംഗളൂരുവിനോട് അടിയറവ് പറഞ്ഞത് 2 റൺസിന്

ഐപിഎൽ ശനിയാഴ്ച നടന്ന ആവേശകരമായ മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന് ജയം....