15 കാരിയെ പീഡിപ്പിച്ചു ; പോക്സോ കേസിൽ ബിജെപി നേതാവ്  അറസ്റ്റിൽ

Date:

ചെന്നൈ : ബിജെപി സാമ്പത്തിക വിഭാഗം അദ്ധ്യക്ഷൻ എം.എസ്. ഷാ പോക്സോ കേസിൽ അറസ്റ്റിൽ. സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയിൽ മധുര സൗത്ത് ഓൾ വിമൻ പൊലീസ് റജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. കുട്ടിയുടെ പിതാവ് നൽകിയ പരാതിയിലാണ് നടപടി.

15 വയസ്സുള്ള മകളുടെ മൊബൈൽ ഫോണിൽ എം.എസ്. ഷാ അശ്ലീല സന്ദേശങ്ങൾ അയച്ചതായും ഇരുചക്ര വാഹനം വാങ്ങിത്തരാമെന്ന് പറഞ്ഞ് മകളെ വീട്ടിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിച്ചതായും പിതാവ് പൊലീസിൽ പരാതി നൽകിയിരുന്നു. തന്റെ ഭാര്യയ്ക്ക് ഷായുമായി വിവാഹേതര ബന്ധമുണ്ടെന്നും മകളെ പീഡിപ്പിച്ച കാര്യം അറിയാമായിരുന്നുവെന്നും പരാതിയിൽ ആരോപിക്കുന്നു. തുടർന്ന് ഇയാളുടെ ഭാര്യയ്ക്കെതിരെയും ഷായ്ക്ക് എതിരെയും പോലീസ് കേസെടുക്കുകയായിരുന്നു.

വിശദ അന്വേഷണം നടത്താൻ മദ്രാസ്  ഹൈക്കോടതിയുടെ മധുര ബെഞ്ച് നിർദേശിച്ചു. ഉത്തരവിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ എം.എസ്. ഷാ കുറ്റക്കാരനാണെന്നു കണ്ടെത്തി. ഈ സാഹചര്യത്തിലാണ് അറസ്റ്റ്.

Share post:

Popular

More like this
Related

വ്യാജ വാർത്തകൾ തടയാൻ ബിൽ കൊണ്ടുവരാനൊരുങ്ങി കർണാടക

ബംഗ്ളൂരു : സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വ്യാജ വാർത്തകളുടെയും തെറ്റായ...

സ്‌കൂൾ പരിസരങ്ങളിലെ കടകളിൽ വ്യാപക ഭക്ഷ്യ സുരക്ഷാ പരിശോധന; 7 കടകൾ പൂട്ടി, 98 വ്യാപാരികൾക്ക് പിഴ, 227 സ്ഥാപനങ്ങൾക്ക് നോട്ടീസ്  

തിരുവനന്തപുരം : സ്‌കൂൾ പരിസരങ്ങളിലെ വ്യാപാര സ്ഥാപനങ്ങളിൽ വിൽക്കപ്പെടുന്ന ഭക്ഷ്യവസ്തുക്കളുടെ സുരക്ഷിതത്വം...

യുഎസ് മുന്നറിയിപ്പിൽ കുലുങ്ങാതെ ഇറാൻ; ടെൽ അവീവിലും ജറുസലേമിലും ആദ്യമായി ഖൈബാർ മിസൈൽ തൊടുത്ത് മറുപടി

ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങളിൽ ഞായറാഴ്ച വളരെ വിജയകരമായ ആക്രമണം നടത്തിയെന്നുള്ള...

ബ്രസീലിൽ ഹോട്ട് എയർ ബലൂണിന് തീപ്പിടിച്ച് എട്ട് മരണം; 13 പേർക്ക് പരിക്ക്

ബ്രസീലിലെ തെക്കൻ സംസ്ഥാനമായ സാന്താ കാറ്ററിനയിൽ ശനിയാഴ്ച 21 യാത്രക്കാരുമായി പോയ...