ന്യൂഡൽഹി : ബിജെപി സ്ഥാനാർഥി പർവേഷ് വർമയ്‌ക്കെതിരെ തിരഞ്ഞെടുപ്പ് ചട്ടലംഘനത്തിന് കേസെടുത്തു. ന്യൂഡൽഹി നിയോജക മണ്ഡലത്തിലെ വോട്ടർമാർക്ക് ഷൂ വിതരണം ചെയ്യുന്നതായി വീഡിയോ പുറത്തിറങ്ങിയതിനെ തുടർന്ന് വർമക്കെതിരെ പരാതിയുയർന്നിരുന്നു..
ന്യൂഡൽഹി അസംബ്ലി സീറ്റിൽ ആം ആദ്മി പാർട്ടി അദ്ധ്യക്ഷൻ അരവിന്ദ് കെജ്‌രിവാളിനെയും കോൺഗ്രസിൻ്റെ സന്ദീപ് ദീക്ഷിതിനെയും നേരിടാൻ ബിജെപി നിർത്തിയ സ്ഥാനാർത്ഥിയാണ് പർവേഷ് വർമ.
കേസ് രജിസ്റ്റർ ചെയ്യാൻ സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് റിട്ടേണിംഗ് ഓഫീസർ നിർദ്ദേശം നൽകുകയും പരാതിക്കാരനായ അഭിഭാഷകൻ രജനിഷ് ഭാസ്‌കർ പങ്കുവെച്ച വീഡിയോകൾ കൈമാറുകയും ചെയ്തതിന് പിന്നാലെയാണ് വർമ്മയ്‌ക്കെതിരെ കേസെടുത്തത്.
https://twitter.com/SidKeVichaar/status/1879388835265818838?t=_BB9ViReUtOL4gSlYoS4ZA&s=19