ചെന്നൈ: ഗോമൂത്രം കുടിച്ചാൽ രോഗങ്ങൾ മാറുമെന്ന അവകാശവാദവുമായി മദ്രാസ് ഐഐടി ഡയറക്ടർ വി.കാമകോടി. അച്ഛന് പനി വന്നപ്പോൾ സന്യാസിയുടെ നിർദ്ദേശപ്രകാരം ഗോമൂത്രം കുടിപ്പിച്ചു 15 മിനിറ്റിൽ പനി പമ്പകടന്നു. ബാക്ടീരിയയെയും ഫംഗസിനെയും നശിപ്പിക്കാൻ ഗോമൂത്രത്തിന് കഴിയുമെന്നും കാമകോടി. ചെന്നൈയിൽ ജനുവരി 15-ന് നടന്ന ഗോ സംരക്ഷണ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയാണ് ഐഐടി ഡയറക്ടർ ഗോമൂത്രസംബന്ധിയായ അവകാശവാദങ്ങൾ ഉന്നയിച്ചത്.
ഇതേ സമയം, ഐഐടി ഡയരക്ടർക്കെതിരെ പ്രതികരണവുമായി കോൺഗ്രസ്സ് എംപി കാർത്തി ചിദംബരം രംഗത്തെത്തി. അശാസ്ത്രീയമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നത് പദവിക്കു നിരക്കാത്തതാണെന്ന് അദ്ദേഹം സമൂഹമാധ്യമത്തില്‍ കുറിച്ചു