ഒരേ യാത്രയ്ക്ക് വ്യത്യസ്ത നിരക്ക് ; ആരോപണങ്ങൾ നിഷേധിച്ച് ഉബറും ഒലയും

Date:

ന്യൂഡൽഹി : ഓപ്പറേറ്റിങ് സിസ്റ്റത്തിനനുസരിച്ച് നിരക്ക് വ്യത്യാസപ്പെടുത്തുന്നുവെന്ന ആരോപണങ്ങൾ നിഷേധിച്ച് ഉബറും ഒലയും. ഉപയോക്താവിന്റെ ഫോൺ മോഡലിനെ അടിസ്ഥാനമാക്കി നിരക്കുകൾ നിശ്ചയിച്ചിട്ടില്ലെന്ന് ഉബറും ഒലയും അറിയിച്ചു. പ്രശ്നവുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണകൾ പരിഹരിക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് കമ്പനികൾ വ്യക്തമാക്കി.

ഉപഭോക്താവ് ഐഫോണാണോ ആൻഡ്രോയിഡ് ഉപകരണമാണോ ഉപയോഗിക്കുന്നതെന്നതിനെ ആശ്രയിച്ച് ഒരേ സേവനത്തിന് ഒലയും ഉബറും വ്യത്യസ്ത നിരക്കുകൾ ഈടാക്കുന്നതായി റിപ്പോർട്ടുകൾ വന്നതിനെ തുടർന്ന് സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി (സിസിപിഎ) കമ്പനികൾക്ക് നോട്ടീസ് അയച്ചിരുന്നു. 
”ഞങ്ങളുടെ എല്ലാ ഉപഭോക്താക്കൾക്കും ഒരു ഏകീകൃത വിലനിർണ്ണയ ഘടനയുണ്ട്, കൂടാതെ ഒരേ റൈഡുകൾക്കായി ഉപയോക്താവിൻ്റെ സെൽഫോണിൻ്റെ ഓപ്പറേറ്റിംഗ് സിസ്റ്റത്തെ അടിസ്ഥാനമാക്കി ഞങ്ങൾ വേർതിരിക്കുന്നില്ല. സിസിപിഎയോട് ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്, ഇതിലുണ്ടായ എല്ലാ തെറ്റിദ്ധാരണകളും ഇല്ലാതാക്കാൻ കമ്പനി പ്രവർത്തിക്കും.” ഒല പ്രസ്താവനയിൽ അറിയിച്ചു.

ഒലയ്ക്കും ഊബറിനും കഴിഞ്ഞ ദിവസമാണ്  കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി (സിസിപിഎ)  നോട്ടീസ് നൽകിയത്. കേന്ദ്രമന്ത്രി പ്രൾഹാദ് ജോഷിയാണ് ഇക്കാര്യം അറിയിച്ചത്. ആൻഡ്രോയിഡ്- ഐ ഫോൺ ഉപയോക്താക്കളിൽ നിന്ന് കമ്പനികൾ വ്യത്യസ്ത നിരക്ക് വാങ്ങുന്നത് പലതവണ ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. പലപ്പോഴും ഇത് സാമൂഹികമാധ്യമങ്ങളിൽ ചർച്ചാ വിഷയമായി. ഇതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ നടപടി.

ഐ ഫോൺ ഉപയോക്താക്കളിൽ നിന്ന് കാബ് അഗ്രഗേറ്റർ കമ്പനികളായ ഒലയും ഊബറും അധികനിരക്ക് ഈടാക്കുന്നുവെന്നാണ് വ്യാപക പരാതി. ഒരേ ദൂരത്തിൽ നൽകുന്ന ഒരേ സേവനത്തിന് വിവിധ നിരക്കുകളാണ് കമ്പനികൾ ഈടാക്കുന്നെന്നാണ് ആരോപണം. വൻകിട കമ്പനികളുടെ ഇത്തരം ഉപഭോക്തൃ ചൂഷണങ്ങളിൽ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. ഫുഡ് ഡെലിവറി, ഓൺലൈൻ ടിക്കറ്റ് ബുക്കിങ് ആപ്പുകൾ തുടങ്ങിയ മറ്റ് സമാന സേവനങ്ങളും പരിശോധിക്കാൻ മന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്.

Share post:

Popular

More like this
Related

തൊടുപുഴയിൽ കാർ കത്തി ആൾ വെന്തു മരിച്ച സംഭവം; ആത്മഹത്യയെന്ന് പോലീസിൻ്റെ നിഗമനം

ഇടുക്കി: തൊടുപുഴ പെരുമാങ്കണ്ടത്ത് കാർ കത്തി ആൾ മരിച്ച സംഭവം ആത്മഹത്യയെന്ന്...

സംവിധായകൻ ഷാഫി അന്തരിച്ചു

കൊച്ചി : സംവിധായകൻ ഷാഫി (56) അന്തരിച്ചു. തലച്ചോറിൽ രക്തസ്രാവം ഉണ്ടായതിനെത്തുടർന്ന്...

തിലക് വർമയുടെ ഒറ്റയാള്‍ പോരാട്ടം; ചെന്നെയിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് സ്വപ്നതുല്യമായ വിജയം

ചെന്നൈ: ചെന്നൈ ട്വൻ്റി20 യിൽ തിലക് വര്‍മയുടെ ഒറ്റയാള്‍ പോരാട്ടം...