പാലക്കാട് ബിജെപി അദ്ധ്യക്ഷനായി പ്രശാന്ത് ശിവനെ ഇന്ന് പ്രഖ്യാപിക്കും;  കൗണ്‍സിലര്‍ സ്ഥാനം രാജിവയ്ക്കാന്‍ ഒരുവിഭാഗം അംഗങ്ങൾ

Date:

പാലക്കാട് : ബിജെപി പാലക്കാട് ഈസ്റ്റ് ജില്ലാ പ്രസിഡന്റായി യുവമോര്‍ച്ചാ ജില്ലാ അദ്ധ്യക്ഷന്‍ പ്രശാന്ത് ശിവനെ ഇന്ന് പ്രഖ്യാപിക്കും. പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ കൗണ്‍സിലര്‍ സ്ഥാനം രാജി വെക്കാനാണ് മറുവിഭാഗത്തിൻ്റെ തീരുമാനം.

പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിച്ച് കൂടുതല്‍ വോട്ട് നേടിയവരെ മാറ്റിനിര്‍ത്തി ഏകപക്ഷീയമായി അദ്ധ്യക്ഷനെ തിരഞ്ഞെടുത്തു എന്നതാണ് ആക്ഷേപം. ബിജെപി ജനറല്‍ സെക്രട്ടറി സി കൃഷ്ണകുമാറിന്റെ നോമിനിയായ പ്രശാന്ത് ശിവനെ തെരഞ്ഞെടുത്തതില്‍ അട്ടിമറിയുണ്ടെന്നും നേതൃത്വം തിരുത്തണമെന്നുമാണ് ആവശ്യം. തിരുത്തിയില്ലെങ്കില്‍ ദേശീയ കൗണ്‍സില്‍ അംഗം ഉള്‍പ്പെടെ 9ഓളം കൗണ്‍സിലര്‍മാര്‍ രാജി വെക്കാനാണ് തീരുമാനം.

നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രമീള ശശിധരന്‍, വൈസ് ചെയര്‍മാന്‍ ഇ കൃഷ്ണദാസ്, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സ്മിതേഷ്, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സാബു, മുതിര്‍ന്ന അംഗം എന്‍ ശിവരാജന്‍, കെ ലക്ഷ്മണന്‍ എന്നിവരാണ് രാജിസന്നദ്ധത അറിയിച്ചത്. 6 പേര്‍ രാജി വെച്ചാല്‍ ബിജെപിയുടെ നഗരസഭ ഭരണം അടക്കം പ്രതിസന്ധിയിലാവും.

അതേസമയം, ജില്ലാ പ്രസിഡൻ്റ് സ്ഥാനത്തേക്ക് യുവമോർച്ച നേതാവ് പ്രശാന്ത് ശിവനെ നിശ്ചയിച്ചതിനെതിരെ ഒരു വിഭാഗം നേതാക്കൾ നടത്തിയ നീക്കത്തിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്തെത്തി. കേന്ദ്ര നേതൃത്വമാണ് എല്ലാ ജില്ലാ പ്രസിഡൻ്റുമാരുടെയും കാര്യത്തിൽ തീരുമാനമെടുത്തത്. അതിന് എതിരായി സംസാരിക്കാൻ ഒരാൾക്കും അവകാശമില്ല. അങ്ങനെ ആരെങ്കിലും സംസാരിച്ചാൽ അവർ എത്ര ഉന്നതരായാലും പാർട്ടിക്കകത്ത് ഉണ്ടാകില്ലെന്നും സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.

പാലക്കാട് : ബിജെപി പാലക്കാട് ഈസ്റ്റ് ജില്ലാ പ്രസിഡന്റായി യുവമോര്‍ച്ചാ

പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിച്ച് കൂടുതല്‍ വോട്ട് നേടിയവരെ മാറ്റിനിര്‍ത്തി ഏകപക്ഷീയമായി അദ്ധ്യക്ഷനെ തിരഞ്ഞെടുത്തു എന്നതാണ് ആക്ഷേപം. ബിജെപി ജനറല്‍ സെക്രട്ടറി സി കൃഷ്ണകുമാറിന്റെ നോമിനിയായ പ്രശാന്ത് ശിവനെ തെരഞ്ഞെടുത്തതില്‍ അട്ടിമറിയുണ്ടെന്നും നേതൃത്വം തിരുത്തണമെന്നുമാണ് ആവശ്യം. തിരുത്തിയില്ലെങ്കില്‍ ദേശീയ കൗണ്‍സില്‍ അംഗം ഉള്‍പ്പെടെ 9ഓളം കൗണ്‍സിലര്‍മാര്‍ രാജി വെക്കാനാണ് തീരുമാനം.

Share post:

Popular

More like this
Related

മുനമ്പം വിഷയത്തിൽ പരിഹാരം കാണാൻ മുഖ്യമന്ത്രി ; ബിഷപ്പുമാരെ ചർച്ചക്ക് വിളിച്ചു

തിരുവനന്തപുരം : മുനമ്പം വിഷയത്തിൽ പ്രശ്നപരിഹാരത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെടൽ. ക്രൈസ്തവ...

സിനിമാസെറ്റിലെ നടൻ്റെ ലഹരി ഉപയോഗം: വിൻസി അലോഷ്യസിൽ നിന്നും എക്സൈസ് വിവരങ്ങൾ തേടും

കൊച്ചി: സിനിമ ചിത്രീകരണത്തിനിടെ നടൻ ലഹരി ഉപയോഗിച്ചെന്ന നടി വിൻസി അലോഷ്യസിൻ്റെവെളിപ്പെടുത്തലിൽ...

വിൻ‌സിയുടെ തുറന്നുപറച്ചിൽ വടിയെടുത്ത് ‘അമ്മ’ ; പരാതി നൽകിയാൽ നടപടി

കൊച്ചി : ചിത്രീകരണ സമയത്ത് സിനിമയിലെ കേന്ദ്ര കഥാപാത്രമായിരുന്ന നടൻ ലഹരി...