ഉത്തരാഖണ്ഡ് ഏകീകൃത സിവിൽ കോഡിലേക്ക് ; രാജ്യത്ത് ആദ്യം

Date:

റാഞ്ചി: ഉത്തരാഖണ്ഡിൽ ഇന്ന് മുതൽ ഏകീകൃത സിവിൽ കോഡ് (Uniform Civil Code) നടപ്പിൽ വരും.  ഉച്ചയ്ക്ക് 12.30 ന് മുഖ്യമന്ത്രി പുഷ്കർ സിം​ഗ് ധാമി ഉദ്ഘാടനം ചെയ്യും. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനം ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്നത്.

കഴിഞ്ഞ വർഷം ഫെബ്രുവരി 7-നാണ് ഉത്തരാഖണ്ഡ് നിയമസഭ യുസിസി ബിൽ പാസാക്കിയത്. ആ വർഷം തന്നെ രാഷ്ട്രപതി ബില്ലിന് അനുമതിയും നൽകി. രാഷ്‌ട്രപതിയുടെ അനുമതിക്ക് ശേഷം മാർച്ച് 12 ന് നിയമം വിജ്ഞാപനം ചെയ്തു. യുസിസിയുടെ വ്യവസ്ഥകൾ നടപ്പാക്കുന്നതിന് ഉദ്യോ​ഗസ്ഥർക്ക് ശരിയായ പരിശീലനവും മതിയായ സൗകര്യങ്ങളും നൽകുന്ന  ശ്രമത്തിലായിരുന്നു ഈ കഴിഞ്ഞ നാളുകൾ.

വിവാഹം, വിവാഹമോചനം, സ്വത്തവകാശം, പിന്തുടർച്ചാവകാശം മുതലായവയിൽ സംസ്ഥാനത്തെ എല്ലാവർക്കും ഒരേ നിയമമാണ് ഇന്ന് മുതൽ ബാധകമാകുക.. സംസ്ഥാനത്തിന്റെ പുറത്ത് താമസിക്കുന്നവരും ഈ നിയമത്തിന്റെ പരിധിയിൽ വരും. ഏത് മതാചാര പ്രകാരം വിവാഹം നടന്നാലും 60 ദിവസത്തിനകം യു സി സി പോർട്ടലിൽ രജിസ്റ്റർ ചെയ്തിരിക്കണം. സ്ത്രീകൾക്കും പുരുഷൻമാർക്കും തുല്യമായ സ്വത്തവകാശം, ലിവിംഗ് ടുഗെദർ ബന്ധത്തിലേർപ്പെടുന്നവർക്കും രജിസ്ട്രേഷൻ നിർബ്ബന്ധം, എന്നിവയാണ് നിയമത്തിലെ പ്രധാനപ്പെട്ട വ്യവസ്ഥകൾ. എല്ലാതരം വിവേചനങ്ങളും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് യുസിസി നടപ്പിലാക്കുന്നത്.

2022 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി നൽകിയ സുപ്രധാന വാഗ്ദാനമായിരുന്നു യുസിസി. വിവാഹത്തിനായുളള കൃത്യമായ പ്രായപരിധിയും നിയമം അനുശാസിക്കുന്നുണ്ട്. പുരുഷൻമാർക്ക് 21ഉം സ്ത്രീകൾക്ക് 18ഉം ആണ് നിഷ്കർഷിച്ചിരിക്കുന്ന പ്രായപരിധി. വിവാഹചടങ്ങുകളിൽ മതപരമായ ആചാരങ്ങൾ പിന്തുടരാമെങ്കിലും നിയമപരമായുള്ള അനുമതി നിർബ്ബന്ധമാകും.

Share post:

Popular

More like this
Related

ചോറ്റാനിക്കര വധശ്രമം: പെണ്‍കുട്ടിയുടെ നില ഗുരുതരം

കൊച്ചി: ചോറ്റാനിക്കരയിൽ വീടിനുള്ളില്‍ അവശനിലയിൽ കണ്ടെത്തിയ പെൺകുട്ടിയുടെ നില അതീവ ഗുരുതരമായി...

ഫെഡറല്‍ ജീവനക്കാരുടെ എണ്ണം കുറയ്ക്കാൻ വൈറ്റ് ഹൗസ്; പിരിഞ്ഞുപോയാല്‍ എട്ട് മാസത്തെ ശമ്പളമെന്ന് ട്രംപ്

വാഷിങ്ടണ്‍:  ഫെഡറല്‍ ജീവനക്കാര്‍ക്ക് പിരിഞ്ഞുപോകാനുള്ള പാക്കേജ് പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാൾഡ്...

മഹാകുംഭ മേളയിലെ തിക്കും തിരക്കിലും പെട്ട് 30 പേർ മരിച്ച സംഭവം: ഉന്നതതല ഉദ്യോഗസ്ഥസംഘം ഇന്ന് സ്ഥലം സന്ദര്‍ശിക്കും

പ്രയാഗ് രാജ് മഹാകുംഭമേളയില്‍ അമൃത സ്‌നാനത്തിനിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് 30 പേര്‍...

കൂത്താട്ടുകുളം നഗരസഭയിലെ സംഘർഷം; 5 യുഡിഎഫ് പ്രവർത്തകർക്ക് മുൻകൂർ ജാമ്യം

കൂത്താട്ടുകുളം : കൂത്താട്ടുകുളം നഗരസഭയിലെ സംഘർഷവുമായി ബന്ധപ്പെട്ട് അ‍ഞ്ച് യുഡിഎഫ് പ്രവർത്തകർക്ക്...