മഹാകുംഭ മേളയിലെ തിക്കും തിരക്കിലും പെട്ട് 30 പേർ മരിച്ച സംഭവം: ഉന്നതതല ഉദ്യോഗസ്ഥസംഘം ഇന്ന് സ്ഥലം സന്ദര്‍ശിക്കും

Date:

പ്രയാഗ് രാജ് മഹാകുംഭമേളയില്‍ അമൃത സ്‌നാനത്തിനിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് 30 പേര്‍ മരിച്ച സംഭവത്തില്‍ ഉന്നതല ഉദ്യോഗസ്ഥ സംഘം ഇന്ന് പ്രദേശം സന്ദര്‍ശിക്കും.  മുഖ്യമന്ത്രി നിയോഗിച്ച
മൂന്നംഗ സമിതിയാണ് അന്വേഷണം നടത്തുക. ജസ്റ്റിസ് ഹര്‍ഷ് കുമാര്‍, മുന്‍ ഡി ജി വി കെ ഗുപ്ത, വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥന്‍ വി കെ സിംഗ്, എന്നിവരാണ് മൂന്നംഗ അന്വേഷണ സംഘത്തിലുള്ളത്

പ്രദേശത്തെ സുരക്ഷാക്രമീകരണങ്ങളും അടിസ്ഥാന സൗകര്യങ്ങളും സംഘം നേരിട്ട് വിലയിരുത്തും. ത്രിവേണി സംഗമത്തിലേക്ക് പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ ജനപ്രവാഹം ഉണ്ടായതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. നിലവിലുള്ള ക്രമീകരണങ്ങളില്‍ മാറ്റം വരുത്തുന്ന കാര്യത്തില്‍ ഉന്നതതലസംഘത്തിന്റെ സന്ദര്‍ശനത്തിനുശേഷമായിരിക്കും തീരുമാനമെടുക്കുക. സ്‌നാനം കഴിഞ്ഞ് മടങ്ങുന്നവരും ഘാട്ടിലേക്ക് എത്തുന്നവരും തമ്മില്‍ ഒന്നിച്ചു എത്തിയതോടെയാണ് ബാരിക്കേടുകള്‍ തകര്‍ന്ന് അപകടം സംഭവിച്ചതെന്നാണ് ദൃക്‌സാക്ഷികളുടെ മൊഴി. പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന പലരുടെയും നില ഗുരുതരമാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 60 പേർക്കാണ് അപകടത്തിൽ പരുക്കേറ്റിട്ടുള്ളത്.

അതേസമയം, പ്രയാഗ്‌രാജിൽ നടക്കുന്ന മഹാകുംഭമേളയ്‌ക്കിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട്  മരണപ്പെട്ടവരിൽ 25 പേരെ തിരിച്ചറിഞ്ഞതായി യുപി സർക്കാർ പുറത്തുവിട്ട ഔദ്യോഗിക കണക്കിൽ സൂചിപ്പിക്കുന്നു. മരിച്ചവരിൽ കർണാടകയിൽ നിന്നും നാല് പേരും, അസമിൽ നിന്നും ഗുജറാത്തിൽ നിന്നും ഓരോരുത്തരും ഉൾപ്പെടുന്നു. നിലവിൽ 5 പേരെയാണ് തിരിച്ചറിയാൻ ഉള്ളതെന്ന് ഡി ഐ ജി വൈഭവ് കൃഷ്ണ വ്യക്തമാക്കി. 1920 എന്ന ഹെൽപ്പ് ലൈൻ നമ്പറും ഉത്തർപ്രദേശ് സർക്കാർ പുറത്തിറക്കിയിട്ടുണ്ട്. ഏത് അടിയന്തര സാഹചര്യത്തിലും ഈ നമ്പറിലേക്ക് ബന്ധപ്പെടാവുന്നതാണ്.

തിക്കും തിരക്കും കൂടാൻ പ്രധാനകാരണം വിഐപി സന്ദർശനമാണെന്ന റിപ്പോർട്ടുകൾ യുപി പൊലീസ് തള്ളി. ഇന്ന് വിഐപി സന്ദർശനങ്ങൾ ഉണ്ടായിട്ടില്ലെന്നും പൊലീസ് കൂട്ടിച്ചേർത്തു. മൗനി അമാവാസിയോട് അനുബന്ധിച്ച് പുണ്യ സ്നാനത്തിനായി പതിനായിരക്കണക്കിന് ആളുകളാണ് പുലർച്ചെ ത്രിവേണി സംഗമത്തിൽ തടിച്ച് കൂടിയത്.

ലഗേജുമായി വരുന്ന ഭക്തർക്ക് സ്നാനം ചെയ്തതിന് ശേഷം എങ്ങോട്ട് പോകണമെന്ന് അറിയില്ലായിരുന്നു. “തീർത്ഥാടകർക്ക് കാണാൻ കഴിയാത്ത വലിയ അളവിലുള്ള ചവറ്റുകുട്ടകളാണ് അവിടെ ഉണ്ടായിരുന്നത്. ചിലർ അതിൽ വീഴുന്ന സാഹചര്യമുണ്ടായി. ചവറ്റുകുട്ടകളിലൊന്നിൽ തന്റെയും കാലുകൾ കുടുങ്ങി ഞാനും വീണു. വീഴ്ചയിൽ ധരിച്ചിരുന്ന ഷൂസ് നഷ്ടപ്പെട്ടു. തൊട്ടടുത്ത് തന്നെ പ്രായമായ രണ്ട് പേരും ഒരു യുവതിയും തിരക്കിൽപ്പെട്ട് നിലത്ത് കിടക്കുന്നുണ്ടായിരുന്നു ഇവരെയും രക്ഷിച്ചു. കൂട്ടത്തിലുണ്ടായിരുന്ന ചെറുപ്പക്കാർ മറ്റുള്ളവരെ തള്ളിയിടാൻ തുടങ്ങി. ഈ സാഹചര്യമാണ് തിക്കിലും തിരക്കിലും കലാശിച്ചതെന്നും തുടർന്ന് അവിടെ കണ്ടത് വിശദീകരിക്കാനാകില്ല.” പ്രയാഗ്‌രാജിലെത്തിയ കണ്ടൻ്റ് ക്രിയേറ്ററായ വിവേക് ​​മിശ്രയുടെ വാക്കുകൾ.

അപകടത്തിന് കാരണം കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ കെടുകാര്യസ്ഥിതിയാണെന്ന് രാഹുൽഗാന്ധി യും അഖിലേഷ് യാദവുമടക്കമുള്ള പ്രതിപക്ഷ നേതാക്കൾ കുറ്റപ്പെടുത്തി. എന്നാൽ ഒരു തരത്തിലുള്ള വ്യാജ പ്രചാരണങ്ങളും ചെവികൊള്ളരുത്. ഔദ്യോഗിക സര്‍ക്കാര്‍ അറിയിപ്പുകളും മാർഗ്ഗനിർദ്ദേശങ്ങളും മാത്രം അനുസരിക്കണമെന്നുമാണ് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പങ്കുവെച്ച കുറിപ്പിൽ പറയുന്നത്. മഹാകുംഭമേളയ്ക്കെത്തുന്ന ഭക്തര്‍ സ്വയം അച്ചടക്കം പാലിക്കണം. തിരക്കൊഴിവാക്കാൻ സര്‍ക്കാരുമായി സഹകരിക്കണം. ഒപ്പം ഏറ്റവും അടുത്തുള്ള ഘട്ടിൽ മാത്രം സ്നാനം നടത്താൻ ശ്രമിക്കണമെന്നും എല്ലാവരും സംഗമത്തിലേക്ക് പോയി സ്നാനം ചെയ്യാൻ ശ്രമിക്കരുതെന്നും അദ്ദേഹം എക്സിൽ പങ്കുവച്ച കുറിപ്പിൽ ആവശ്യപ്പെട്ടു.

തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി, കുംഭമേളയിലേക്കുള്ള സ്പെഷ്യൽ ട്രെയിനുകൾ ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. അപകടത്തെ തുടർന്ന് നിർത്തിവച്ചിരുന്ന ത്രിവേണി സംഗമത്തിലെ അഖാഡകളുടെ അമൃതസ്നാനം പുനഃരാരംഭിച്ചിട്ടുണ്ട്.

Share post:

Popular

More like this
Related

നടൻ ഷൈന്‍ ടോം ചാക്കോ എറണാകും നോർത്ത് പോലീസ് സ്റ്റേഷനിൽ ഹാജരായി

കൊച്ചി: നടന്‍ ഷൈന്‍ ടോം ചാക്കോ എറണാകുളം ടൗണ്‍ നോര്‍ത്ത് പോലീസ്...

മുൻ ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിനെതിരായ പരാതി പേഴ്സണൽ കാര്യമന്ത്രാലയത്തിന് കൈമാറി നിയമ മന്ത്രാലയം

ന്യൂഡൽഹി : സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിനെതിരായ പരാതി...

ഉപരാഷ്ട്രപതിയുടെ പ്രസ്താവന അത്ഭുതപ്പെടുത്തി; ജഗ്ദീപ് ധൻഖറിനെതിരെ വിമർശനവുമായി കപിൽ സിബൽ

ന്യൂഡൽഹി : സുപ്രീം കോടതിയുടെ സമീപകാല വിധിയെ വിമർശിച്ച ഉപരാഷ്ട്രപതി ജഗ്ദീപ്...