അനധികൃതമായി കൊച്ചിയിൽ താമസിച്ച 27 ബംഗ്ലാദേശ് പൗരന്മാരെ പിടികൂടി ; അറസ്റ്റ് തീവ്രവാദ വിരുദ്ധ സേനയുടെയും പൊലീസിൻ്റെയും ‘ക്ലീൻ റൂറൽ’ പരിശോധനയിൽ

Date:

കൊച്ചി : അനധികൃതമായി കൊച്ചിയിൽ താമസിച്ച് ജോലി ചെയ്ത് വന്ന 27 ബംഗ്ലാദേശ് പൗരന്മാർ പിടിയിൽ. മുനമ്പത്ത് നിന്നാണ് ഇവരെ പിടികൂടിയത്. ആലുവ പൊലീസും തീവ്രവാദ വിരുദ്ധ സേനയും സംയുക്തമായി നടത്തിയ ‘ക്ലീൻ റൂറൽ’  പരിശോധനയിലാണ് അറസ്റ്റ്. ഇതര സംസ്ഥാന തൊഴിലാളികളെന്ന വ്യാജേന മുനമ്പത്തെ ലേബർ ക്യാംപിൽ താമസിച്ച് വരികയായിരുന്നു. സ്ത്രീകളടക്കം പിടിയിലായെന്നാണ് വിവരം. 50 ഓളം പേരെ കസ്റ്റഡിയിലെടുത്തതിൽ 23 പേരെ ഇതര സംസ്ഥാനത്ത് നിന്നുള്ളവരാണെന്ന് തിരിച്ചറിഞ്ഞ് വിട്ടയച്ചു. 

ഇന്നലെ രാത്രി 12 മണിയോടെയാണ് പരിശോധന തുടങ്ങിയത്. പിടിയിലായവരിൽ ചില‍ർ ഒരു വർഷത്തിലേറെയായി ഇവിടെ താമസിക്കുന്നുണ്ട്. കൂലിപ്പണി ചെയ്താണ് ഇവർ ഉപജീവനത്തിന് പണം കണ്ടെത്തിയത്. ഇവരെ വിശദമായി ചോദ്യം ചെയ്ത ശേഷം കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു

Share post:

Popular

More like this
Related

വാളയാർ, വേലന്താവളം മോട്ടർ വാഹന ചെക്പോസ്റ്റുകളിൽ വീണ്ടും വിജിലൻസ് റെയ്ഡ് ; 70,000 രൂപയിലേറെ പിടിച്ചെടുത്തു

പാലക്കാട്‌ : വാളയാർ, വേലന്താവളം മോട്ടർ വാഹന വകുപ്പ് ചെക്പോസ്റ്റുകളിൽ വീണ്ടും...

അമേരിക്കയിൽ സൈനിക ഹെലിക്കോപ്റ്ററും യാത്രാ വിമാനവും കൂട്ടിയിടിച്ച് അപകടം : നദിയിൽ നിന്ന് 18 മൃതദേഹങ്ങൾ കണ്ടെടുത്തു; തിരച്ചിൽ തുടരുന്നു

വാഷിങ്ടൺ: അമേരിക്കയിലെ വാഷിംഗ്ടൺ ഡിസിയിൽ സൈനിക ഹെലിക്കോപ്റ്ററുമായി കൂട്ടിയിടിച്ച യാത്രാ വിമാനം തകർന്ന്...

ചോറ്റാനിക്കര വധശ്രമം: പെണ്‍കുട്ടിയുടെ നില ഗുരുതരം

കൊച്ചി: ചോറ്റാനിക്കരയിൽ വീടിനുള്ളില്‍ അവശനിലയിൽ കണ്ടെത്തിയ പെൺകുട്ടിയുടെ നില അതീവ ഗുരുതരമായി...