ചോറ്റാനിക്കരയിലെ വീട്ടിനുള്ളിൽ ആൺ സുഹൃത്തിന്റെ ആക്രമണത്തിൽ പരുക്കേറ്റ നിലയിൽ കണ്ടെത്തിയ പെൺകുട്ടി മരിച്ചു

Date:

കൊച്ചി : ചോറ്റാനിക്കരയിൽ ആൺസുഹൃത്തിന്റെ ക്രൂരമായ ആക്രമണത്തിന് ഇരയായി വീട്ടിനുള്ളിൽ കണ്ടെത്തിയ പെൺകുട്ടി മരിച്ചു. കഴിഞ്ഞ ആറ് ദിവസമായി കൊച്ചിയിലെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണു പെൺകുട്ടിയുടെ ജീവൻ നിലനിർത്തിയിരുന്നത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് മരണത്തിന് കീഴടങ്ങിയത്.

പെൺകുട്ടിയെ മർദ്ദിച്ചതിന് പോലീസ് അറസ്റ്റ് ചെയ്ത തലയോലപ്പറമ്പ് വെട്ടിക്കാട്ടുമുക്ക് കുഴിപ്പുറത്ത് വീട്ടിൽ അനൂപിനെതിരെ കൊലക്കുറ്റം ചുമത്തിയേക്കും. പോക്സോ കേസ് അതിജീവിതയാണ് 19 വയസ്സുള്ള പെൺകുട്ടി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കളമശേരി മെഡിക്കൽ കോളജിലേക്കു മാറ്റി.

ഞായറാഴ്ച വൈകിട്ട് 4 മണിയോടെയാണ് പെൺകുട്ടിയെ വീടിനുള്ളിൽ പരുക്കേറ്റ നിലയിൽ ബന്ധു കണ്ടെത്തിയത്. തുടർന്ന്
തൃപ്പൂണിത്തുറ സർക്കാർ ആശുപത്രിയിലും പിന്നീട് എറണാകുളം ജനറൽ ആശുപത്രിയിലും എത്തിച്ചെങ്കിലും നില വഷളായതോടെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. കയ്യിലും തലയിലും പരുക്കുകളുണ്ടായിരുന്നു. അർദ്ധനഗ്നയായാണു വീട്ടിൽ കിടന്നിരുന്നത്. യുവതിയുടെ മാതാവിന്റെ പരാതിയിൽ ബലാത്സംഗത്തിനും കൊലപാതക ശ്രമത്തിനുമാണു പോലീസ്
കേസെടുത്തിട്ടുള്ളത്. പെൺകുട്ടിയുടെ സുഹൃത്ത് അനൂപ് ശനിയാഴ്ച രാത്രി വീട്ടിലെത്തുകയും മർദ്ദിക്കുകയുമായിരുന്നു. മറ്റ് ആണ്‍സുഹൃത്തുക്കളെ ചൊല്ലിയായിരുന്നു ആക്രമണം. കയ്യിൽ കിട്ടിയതെല്ലാം ഉപയോഗിച്ച് ആക്രമിച്ചു എന്നാണ് ഇയാൾ‍ തന്നെ പോലീസിനോട് പറഞ്ഞത്. ലൈംഗികമായും ആക്രമിച്ചു. ചുറ്റിക കൊണ്ടു ഇടിച്ചു. സഹികെട്ട പെൺകുട്ടി താൻ മരിക്കാൻ പോവുകയാണെന്നു പറഞ്ഞ് ഷാൾ കഴുത്തിലിട്ടപ്പോൾ ‘പോയി ചത്തോ’ എന്നായിരുന്നു ഇയാളുടെ പ്രതികരണം.

പെൺകുട്ടി തൂങ്ങിയതോടെ പരിഭ്രാന്തനായ അനൂപ് ഷാൾ കത്തികൊണ്ടു മുറിച്ചു. താഴെ വീണ പെൺകുട്ടി വേദന കൊണ്ട് അലറി വിളിച്ചപ്പോൾ ഇയാൾ വായ പൊത്തിപ്പിടിച്ചു എന്നാണു പൊലീസ് ഭാഷ്യം. അനക്കമറ്റ പെൺകുട്ടി മരിച്ചു എന്നു കരുതി 4 മണിക്കൂറിനു ശേഷം ഇയാൾ വീടിന്റെ പിന്നിലെ വാതിലിലൂടെ രക്ഷപ്പെട്ടു.  കഴുത്ത്, തല, ശ്വാസകോശം എന്നിവിടങ്ങളിലുണ്ടായ ഗുരുതര പരുക്കാണു മരണകാരണമായത്. പ്രതിയുമായി ഇന്നലെ പൊലീസ് പെൺകുട്ടിയുടെ വീട്ടിലെത്തി തെളിവെടുപ്പു നടത്തിയിരുന്നു. ആക്രമണത്തിന്റെ കാര്യങ്ങൾ അനൂപ് പൊലീസിനോട് വിശദീകരിച്ചു.

വെളുപ്പിന് 4 മണിക്ക് ഇയാളെ പെൺകുട്ടിയുടെ വീട്ടിൽ നിന്ന് തിരിക കൊണ്ടുപോയത് ആരാണെന്നു കണ്ടെത്തി ചോദ്യം ചെയ്യും. ഇയാൾ ഒളിവിലാണെന്നാണു വിവരം. സംശയം തോന്നുന്ന നിരവധിപ്പേരെ ചോദ്യംചെയ്യാൻ വിളിപ്പിച്ചിട്ടുണ്ട്. ലഹരിക്കേസിലും അടിപിടിക്കേസുകളിലും പ്രതിയാണ് അനൂപ്. ഇയാൾ സ്ഥിരമായി ലഹരി ഉപയോഗിച്ചിരുന്നെന്നും പെണ്‍കുട്ടിയെ നിർബന്ധിച്ച് ലഹരി ഉപയോഗിക്കാൻ പ്രേരിപ്പിച്ചിരുന്നെന്നുമുള്ള വിവരങ്ങളും പുറത്തു വന്നിരുന്നു.

Share post:

Popular

More like this
Related

മുൻ ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിനെതിരായ പരാതി പേഴ്സണൽ കാര്യമന്ത്രാലയത്തിന് കൈമാറി നിയമ മന്ത്രാലയം

ന്യൂഡൽഹി : സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിനെതിരായ പരാതി...

ഉപരാഷ്ട്രപതിയുടെ പ്രസ്താവന അത്ഭുതപ്പെടുത്തി; ജഗ്ദീപ് ധൻഖറിനെതിരെ വിമർശനവുമായി കപിൽ സിബൽ

ന്യൂഡൽഹി : സുപ്രീം കോടതിയുടെ സമീപകാല വിധിയെ വിമർശിച്ച ഉപരാഷ്ട്രപതി ജഗ്ദീപ്...

കള്ളപ്പണ കേസിൽ ജഗൻ റെഡ്ഡിയുടെ 27.5 കോടി രൂപയുടെ ഓഹരികൾ കണ്ടുകെട്ടി ഇഡി

ഹൈദരാബാദ് : ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി വൈ.എസ്. ജഗൻ മോഹൻ റെഡ്ഡിയുടെ...

കോന്നി ആനക്കൂട്ടിലെ കോൺക്രീറ്റ് തൂൺ ഇളകി വീണ് നാലുവയസ്സുകാരന് ദാരുണാന്ത്യം

കോന്നി : കോന്നി ആനക്കൂട്ടിലെ കോൺക്രീറ്റ് തൂൺ ഇളകിവീണ് നാലു വയസ്സുകാരന്...