പ്രായോഗികതയിലൂന്നിയ ബജറ്റ്; രണ്ടാം പിണറായി സർക്കാരിൻ്റെ അഞ്ചാംബജറ്റ് ജനപ്രിയമല്ലെന്ന് ആക്ഷേപം

Date:

തിരുവനന്തപുരം : പ്രായോഗികതയില്‍ ഊന്നിക്കൊണ്ടുള്ളതാണ് രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന വർഷത്തെ ബജറ്റ്. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ടെന്ന് ധനമന്ത്രി പറഞ്ഞുവെച്ചെങ്കിലും കൈയ്യടി നേടാവുന്ന ജനപ്രിയ പ്രഖ്യാപനങ്ങളൊന്നുമില്ല. ക്ഷേമ പെന്‍ഷന്‍ 2500 രൂപയായി ഉയർത്തുമോ എന്നുള്ളതാണ് പൊതുവെ പലരും നോക്കിയിരുന്നത്. അതുണ്ടായില്ല. മുടങ്ങിക്കിടക്കുന്ന മൂന്ന് മാസത്തെ കുടിശ്ശിക സമയബന്ധിതമായി നല്‍കുമെന്നുള്ള ഒരുറപ്പ് മാത്രമെ ധനമന്ത്രിയിൽ നിന്ന് വന്നുള്ളൂ.

കേന്ദ്രം സാമ്പത്തികമായി ഞെരുക്കുന്നുവെന്ന വാദത്തോടെയായിരുന്നു ധനമന്ത്രി ബജറ്റ് പ്രസംഗം ആരംഭിച്ചത്. വയനാട് പുനരധിവാസത്തിനായി ഒരു പൈസ പോലും കേന്ദ്രബജറ്റില്‍ പ്രഖ്യാപിച്ചിട്ടില്ലെന്ന് പറഞ്ഞ ധനമന്ത്രി മുണ്ടകൈ-ചൂരല്‍മല പുനരുദ്ധാരണത്തിനായി 750 കോടിയുടെ ആദ്യഘട്ട പദ്ധതി പ്രഖ്യാപിച്ചു.

കേന്ദ്ര ബജറ്റിൽ സംസ്ഥാനത്തിന് കനിവിൻ്റെ ഒരു അശംപോലും ലഭ്യമല്ലെ സിരിക്കെ, ഖജനാവിലേക്ക് പണമെത്തിക്കാനുള്ള വഴി തേടിയിട്ടുണ്ട് ധനമന്തി ബാലഗോപാൽ. ഭൂനികുതി 50 ശതമാനം വര്‍ദ്ധിപ്പിച്ചു. കോടതി ഫീസും ഇലക്ട്രിക് വാഹന നികുതിയും കൂട്ടി. 15 വര്‍ഷം കഴിഞ്ഞ സ്വകാര്യ വാഹനങ്ങളുടെ നികുതിയും വർദ്ധിപ്പിച്ചിട്ടുണ്ട്.

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്വസിക്കാൻ വക നൽകുന്നുണ്ട് ഈ സർക്കാരിൻ്റെ അഞ്ചാം ബജറ്റ്.  കുടിശ്ശികയായ ക്ഷാമബത്ത ഒരു ഗഡു ഏപ്രിലിലെ ശമ്പളത്തിൻ്റെ കൂടെ നല്‍കും. ഡിഎ കുടിശ്ശികയുടെ ലോക്ക് ഇൻ പിരീഡ് ഒഴിവാക്കുന്നതും പെൻഷൻ കുടിശ്ശിക വിതരണവും വഴി 2500 കോടിയോളം രൂപ ജീവനക്കാർക്കും പെൻഷൻകാർക്കും വൈകാതെ കിട്ടും. പങ്കാളിത്ത പെൻഷന് പകരം അഷ്വേർഡ് പെൻഷൻ പദ്ധതി നടപ്പാക്കുമന്നുള്ളത്  പ്രധാന പ്രഖ്യാപനങ്ങളിലൊന്നാണ്. കേന്ദ്ര സർക്കാർ മാതൃകയും വിവിധ സംസ്ഥാനങ്ങളിലെ പുതിയ രീതികളും കണക്കിലെടുത്താകും പദ്ധതിയിലെ മാറ്റം.

ദിവസ കരാർ ജീവനക്കാരുടെ വേതനം 6 ശതമാനം കൂട്ടും. ലൈഫ് മിഷൻ വഴി ഗ്രാമീണ മേഖലയിൽ 1 ലക്ഷം വ്യക്തിഗത ഭവനങ്ങളും 19 ഭവന സമുച്ചയഹ്ങളും പണിയും. റോഡുകൾക്കും പാലങ്ങൾക്കുമായി 4219.41 കോടി. കോവളം, മൂന്നാർ, കുമരകം, ഫോർട്ട് കൊച്ചി എന്നിവടങ്ങളിലെ ഒഴിഞ്ഞ വീടുകൾ കേന്ദ്രീകരിച്ച് കെ ഹോംസ് ടൂറിസം പദ്ധതി നടപ്പാക്കും. മുതിർന്ന പൗരന്മാർക്ക് പുതു സംരഭം തുടങ്ങാൻ ന്യൂ ഇന്നിംഗ്സ് പദ്ധതി, നെൽകൃഷിക്ക് 150 കോടി, വിലക്കയറ്റം തടയാനുള്ള വിപണി ഇടപെടലിന് 2063 കോടി, പഴഞ്ചൻ സർക്കാർ വാഹനങ്ങൾ മാറ്റാൻ 100 കോടി, തീരദേശ മേഖലയുടെ സമഗ്ര വികസനത്തിന് 100 കോടിയുടെ പാക്കേജ്, വന്യമൃഗ ആക്രമണം നേരിടാൻ 75 കോടി എന്നിവയാണ് മറ്റ് പ്രഖ്യാപനങ്ങൾ.

വിഴിഞ്ഞത്തെ കയറ്റുമതിയുടെയും ഇറക്കുമതിയുടെയും പ്രധാന കേന്ദ്രമാക്കും. തുറമുഖനിർമാണം 2028ൽ പൂർത്തിയാക്കും. തെക്കൻ കേരളത്തിൽ കപ്പൽശാല തുടങ്ങാൻ കേന്ദ്രസഹകരണം തേടും. തിരുവനന്തപുരം മെട്രോയുടെ പ്രാരംഭ പ്രവർത്തനം ഈ വർഷം തുടങ്ങും.  കിഫ്‌ബി പദ്ധതികളിലൂടെ വരുമാനം എന്ന സുപ്രധാന തീരുമാനവും ഇത്തവണത്തെ ബജറ്റ് പ്രഖ്യാപനത്തിൻ്റെ പ്രത്യേകതയായി. വിഴിഞ്ഞം, കൊല്ലം, പുനലൂർ, വികസന ത്രികോണ പദ്ധതിക്ക് 1000 കോടി അടക്കം നിരവധി പ്രഖ്യാപനങ്ങളുണ്ട്. വിഴിഞ്ഞത്തെ ട്രാൻഷിപ്പ്മെന്റ് ഹബ്ബാക്കുമെന്നാണ് ധനമന്ത്രിയുടെ പ്രഖ്യാപനം. തെക്കൻ കേരളത്തിൽ കപ്പൽശാല തുടങ്ങാൻ കേന്ദ്ര സഹകരണം തേടുമെന്നും ധനമന്ത്രി വ്യക്തമാക്കി.

Share post:

Popular

More like this
Related

മാതാപിതാക്കൾ ഐസിയുവിൽ ഉപേക്ഷിച്ച കുഞ്ഞിൻ്റെ ചികിത്സയ്ക്കായി മെഡിക്കൽ ബോർഡ് ; ചികിത്സാ ചെലവ് ബാലനിധി ഏറ്റെടുക്കും

തിരുവനന്തപുരം : മാതാപിതാക്കൾ ഐസിയുവിൽ ഉപേക്ഷിച്ച കുട്ടിയുടെ ചികിത്സാ മേൽനോട്ടത്തിന് മെഡിക്കൽ...

‘ഇൻവെസ്റ്റ് കേരള’ നിക്ഷേപക സംഗമം : 5000 കോടി വീതം നിക്ഷേപം പ്രഖ്യാപിച്ച് ലോജിസ്റ്റിക് രംഗത്തെ പ്രമുഖരായ ദുബൈ ഷറഫ് ഗ്രൂപ്പും ലുലു ഗ്രൂപ്പും

കൊച്ചി : രണ്ട് ദിവസമായികൊച്ചിയിൽനടന്നുവരുന്ന 'ഇൻവെസ്റ്റ് കേരള'നിക്ഷേപക സംഗമത്തിൽ 5000 കോടിയുടെ...