‘
തിരുവനന്തപുരം : സ്വകാര്യ സർവ്വകലാശാല ബില്ലിന് അനുമതി നൽകി സംസ്ഥാന മന്ത്രിസഭ. നിയമസഭയുടെ ഈ സമ്മേളനത്തിൽ തന്നെ ബിൽ അവതരിപ്പിക്കുമെന്നാണ് തീരുമാനം. സിപിഐയുടെ എതിർപ്പ് പരിഗണിച്ച് വിസിറ്റർ തസ്തിക ഒഴിവാക്കിക്കൊണ്ടാണ് കരട് ബില്ലിന് അനുമതി നൽകിയത്.
. .
മൾട്ടി ഡിസിപ്ലീനറി കോർസുകൾ ഉള്ള സ്വകാര്യ സർവ്വകലാശാലകളിൽ ഫീസിനും പ്രവേശനത്തിനും സർക്കാരിന് നിയന്ത്രണം ഉണ്ടാകില്ല. അദ്ധ്യാപക നിയമനത്തിലും ഇടപെടാൻ ആകില്ല. പക്ഷെ സർവ്വകലാശാലയുടെ ഭരണപരമോ സാമ്പത്തികപരമോ ആയ വിവരങ്ങളും റെക്കോർഡുകളും വിളിച്ചുവരുത്താൻ സർക്കാറിന് അധികാരമുണ്ടായിരിക്കും. സർവ്വകലാശാല തുടങ്ങുന്നതിന് നിശ്ചയിച്ച വ്യവസ്ഥകൾ പാലിക്കുന്നതിൽ പരാജയപ്പെട്ടാൽ അനുമതി പത്രം സർക്കാറിന് പിൻവലിക്കാം. നിയമം ലംഘിച്ചാൽ ആറ് മാസം മുമ്പ് നോട്ടീസ് നൽകി സർവ്വകലാശാല പിരിച്ചുവിടാൻ സർക്കാറിന് അധികാരമുണ്ടാകും.
ഓരോ കോഴ്സിനും ചുരുങ്ങിയത് 15 ശതമാനം സീറ്റ് എസ്.സി വിഭാഗത്തിനും അഞ്ച് ശതമാനം എസ്.ടി വിഭാഗത്തിനും സംവരണം ചെയ്യണം. എന്ന നിർദ്ദേശത്തോടെയാണ് ബില്ലിന് മന്ത്രിസഭ അനുമതി നൽകിയിരിക്കുന്നത്.