കൊച്ചി / തിരുവനന്തപുരം: കൊച്ചി വിമാനത്താവളത്തിലും
തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിലും ബോംബ് ഭീഷണി. പൊലീസിന്റെ എഫ്ബി മെസഞ്ചറിലേക്കാണ് ബോംബ് ഭീഷണി സന്ദേശമെത്തിയത്. തെലങ്കാനയിൽ നിന്നാണ് സന്ദേശം അയച്ചതെന്ന് വ്യക്തമായതായി പൊലീസ് അറിയിച്ചു.രണ്ട് സ്ഥലങ്ങളിലും ബോംബ് സ്‌ക്വാഡ് പരിശോധന നടത്തുകയാണ്. പൊലീസിന്റെ എഫ്ബി അയച്ച സന്ദേശമയച്ച ആളെക്കുറിച്ചും സൂചന ലഭിച്ചിട്ടുണ്ടെന്ന് പോലീസ് പറയുന്നു. പൊലീസ് സംഘം തെലങ്കാനയിലേക്ക് പോകാനുള്ള ഒരുക്കത്തിലാണ്. കൊല്ലം, കോട്ടയം, എറണാകുളം റെയിൽവേ സ്റ്റേഷനുകളിലും ബോംബ് സ്ക്വാഢും പൊലീസും പരിശോധന നടത്തി.
അതേ സമയം, തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ നടത്തിയ പരിശോധനയില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയില്ലെന്ന് അധികൃതര്‍ അറിയിച്ചു. ട്രെയിന്‍ ഗതാഗതത്തിന് സുരക്ഷാ പ്രശ്നങ്ങള്‍ ഒന്നും തന്നെയില്ലെന്ന് വ്യക്തമാക്കിയ റെയില്‍വേ അധികൃതര്‍ ജാഗ്രത തുടരുമെന്നും അറിയിച്ചു. സംഭവത്തെ തുടർന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സുരക്ഷാ ഏജൻസികളുടെ പ്രത്യേക യോഗം ചേർന്നു. സുരക്ഷ ശക്തമാക്കാൻ യോഗത്തിൽ തീരുമാനമായി.