ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനിലെ തിക്കിലും തിരക്കിലും15 മരണം; നിരവധി പേർക്ക് പരിക്ക്

Date:

ന്യൂഡൽഹി : ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനിലെ തിക്കിലും തിരക്കിലും പെട്ട് സ്ത്രീകളും കുട്ടികളുമടക്കം 15 പേർ മരിച്ചു. 30 ഓളം പേർക്ക് പരുക്കേറ്റതായാണ് വിവരം. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.
കുംഭമേളയ്ക്ക് പ്രയാഗ്‌രാജിലേക്ക് പോകാനെത്തിയ യാത്രക്കാരുടെ അനിയന്ത്രിതമായ തിരക്കാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പറയപ്പെടുന്നത്.

റെയിൽവെ സ്റ്റേഷനിലെ 13, 14, 15 പ്ലാറ്റ്‌ഫോമുകളിലാണ് തിക്കും തിരക്കുമുണ്ടായത്. അപകടത്തിൽ മരിച്ചവരെല്ലാം കുംഭമേളയ്ക്ക് പോകാനായി റെയിൽവെ സ്റ്റേഷനിൽ എത്തിയവരാണ്. സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് കേന്ദ്ര റെയിൽവെ മന്ത്രി അറിയിച്ചു.

സ്വതന്ത്ര സേനാനി എക്സ്പ്രസും ഭുവനേശ്വര്‍ രാജധാനിയും വൈകിയതും പ്ലാറ്റ്‌ഫോമില്‍ ആളുകളുടെ എണ്ണം കൂടാൻ കാരണമായതായും പറയുന്നു. 1500ഓളം ജനറല്‍ ടിക്കറ്റുകള്‍ ആണ് സ്‌റ്റേഷനില്‍ വിറ്റത്. സംഭവത്തിൽ റെയിൽവെ ഉന്നത തല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്

Share post:

Popular

More like this
Related

മാതാപിതാക്കൾ ഐസിയുവിൽ ഉപേക്ഷിച്ച കുഞ്ഞിൻ്റെ ചികിത്സയ്ക്കായി മെഡിക്കൽ ബോർഡ് ; ചികിത്സാ ചെലവ് ബാലനിധി ഏറ്റെടുക്കും

തിരുവനന്തപുരം : മാതാപിതാക്കൾ ഐസിയുവിൽ ഉപേക്ഷിച്ച കുട്ടിയുടെ ചികിത്സാ മേൽനോട്ടത്തിന് മെഡിക്കൽ...

‘ഇൻവെസ്റ്റ് കേരള’ നിക്ഷേപക സംഗമം : 5000 കോടി വീതം നിക്ഷേപം പ്രഖ്യാപിച്ച് ലോജിസ്റ്റിക് രംഗത്തെ പ്രമുഖരായ ദുബൈ ഷറഫ് ഗ്രൂപ്പും ലുലു ഗ്രൂപ്പും

കൊച്ചി : രണ്ട് ദിവസമായികൊച്ചിയിൽനടന്നുവരുന്ന 'ഇൻവെസ്റ്റ് കേരള'നിക്ഷേപക സംഗമത്തിൽ 5000 കോടിയുടെ...