പത്തനംതിട്ടയിൽ സിഐടിയു പ്രവർത്തകൻ കുത്തേറ്റ് മരിച്ചു; 3 പേർ കസ്റ്റഡിയിൽ

Date:

പത്തനംതിട്ട : പത്തനംതിട്ട പെരുനാട് മഠത്തുംമൂഴിയിൽ കുത്തേറ്റ് സിഐടിയു പ്രവർത്തകൻ മരിച്ചു. ജിതിൻ (36) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അഖിൽ, ശരൺ, ആരോമൽ എന്നിവരാണ് പിടിയിലായത്. സംഭവത്തിൽ 8 പേർ പ്രതികളാണെന്നാണ് എഫ്ഐആറിൽ പറയുന്നത്. നിഖിലേഷ്, വിഷ്ണു, സുമിത്ത്, മനീഷ്, മിഥുന്‍ എന്നിവർക്കായി തിരച്ചിൽ തുടരുകയാണ്.

പ്രതികൾ ബിജെപി, ആർഎസ്എസ് പ്രവർത്തരാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആരോപിച്ചു. അതേസമയം കൊലയ്ക്ക് പിന്നിൽ രാഷ്ട്രീയ തർക്കമില്ലെന്നാണ് പോലീസിന്റെ പ്രാഥമിക നി​ഗമനം. ജിതിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. മഠത്തുംമൂഴി പ്ര​ദേശത്ത് യുവാക്കൾ തമ്മിൽ സംഘർഷമുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായി വീണ്ടുമുണ്ടായ സംഘർഷത്തിനിടെയാണ് ജിതിന് കുത്തേറ്റത്. സംഭവത്തിൽ മറ്റൊരാൾക്കും പരിക്കേറ്റിട്ടുണ്ട്. ഇയാൾ ചികിത്സയിലാണ്. സംഘർഷമുണ്ടായപ്പോൾ തടയാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾക്ക് പരിക്കേറ്റത്.

Share post:

Popular

More like this
Related

മാതാപിതാക്കൾ ഐസിയുവിൽ ഉപേക്ഷിച്ച കുഞ്ഞിൻ്റെ ചികിത്സയ്ക്കായി മെഡിക്കൽ ബോർഡ് ; ചികിത്സാ ചെലവ് ബാലനിധി ഏറ്റെടുക്കും

തിരുവനന്തപുരം : മാതാപിതാക്കൾ ഐസിയുവിൽ ഉപേക്ഷിച്ച കുട്ടിയുടെ ചികിത്സാ മേൽനോട്ടത്തിന് മെഡിക്കൽ...

‘ഇൻവെസ്റ്റ് കേരള’ നിക്ഷേപക സംഗമം : 5000 കോടി വീതം നിക്ഷേപം പ്രഖ്യാപിച്ച് ലോജിസ്റ്റിക് രംഗത്തെ പ്രമുഖരായ ദുബൈ ഷറഫ് ഗ്രൂപ്പും ലുലു ഗ്രൂപ്പും

കൊച്ചി : രണ്ട് ദിവസമായികൊച്ചിയിൽനടന്നുവരുന്ന 'ഇൻവെസ്റ്റ് കേരള'നിക്ഷേപക സംഗമത്തിൽ 5000 കോടിയുടെ...