മാർപാപ്പയുടെ ആരോഗ്യനില ആശങ്കാജനകം ; ആശുപത്രിക്ക് മുന്നിൽ പ്രാർത്ഥനയുമായി വിശ്വാസികൾ.

Date:

വത്തിക്കാൻ സിറ്റി : ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില കൂടുതൽ ആശങ്കാജനകമായി തുടരുന്നു. 88 വയസ്സുള്ള അദ്ദേഹത്തിൻ്റെ രണ്ട് ശ്വാസകോശങ്ങളിലും ന്യുമോണിയ (ഡബിൾ ന്യുമോണിയ) ബാധിച്ചതായി വത്തിക്കാൻ അറിയിച്ചു. ശ്വാസകോശ അണുബാധയുമായി ബന്ധപ്പെട്ട ചികിത്സയ്ക്കും പരിശോധനകൾക്കുമായി 5 ദിവസമായി ആശുപത്രിയിൽ തുടരുകയാണ് അദ്ദേഹം. റോമിലെ ജമേലി ആശുപത്രിക്കു മുന്നിൽ ആയിരങ്ങളാണു മാർപാപ്പയ്ക്ക വേണ്ടി പ്രാർത്ഥനയുമായി തടിച്ചു കൂടിയിട്ടുള്ളത്.

മാർപാപ്പയുടെ ഈയാഴ്ചത്തെ എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദാക്കി. അൽപം സങ്കീർണമായ അണുബാധയാണുള്ളതെന്നും കൂടുതൽ ദിവസം ആശുപത്രിവാസം വേണ്ടിവരുമെന്നും ഡോക്ടർമാർ അറിയിച്ചു. ഞായറാഴ്ച കുർബാനയ്ക്കു മാർപാപ്പയ്ക്കു പകരം മുതിർന്ന കർദിനാൾ കാർമ്മികനാകും. കഴിഞ്ഞ വെള്ളിയാഴ്ചയാണ് മാർപാപ്പയെ റോമിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Share post:

Popular

More like this
Related

മാതാപിതാക്കൾ ഐസിയുവിൽ ഉപേക്ഷിച്ച കുഞ്ഞിൻ്റെ ചികിത്സയ്ക്കായി മെഡിക്കൽ ബോർഡ് ; ചികിത്സാ ചെലവ് ബാലനിധി ഏറ്റെടുക്കും

തിരുവനന്തപുരം : മാതാപിതാക്കൾ ഐസിയുവിൽ ഉപേക്ഷിച്ച കുട്ടിയുടെ ചികിത്സാ മേൽനോട്ടത്തിന് മെഡിക്കൽ...

‘ഇൻവെസ്റ്റ് കേരള’ നിക്ഷേപക സംഗമം : 5000 കോടി വീതം നിക്ഷേപം പ്രഖ്യാപിച്ച് ലോജിസ്റ്റിക് രംഗത്തെ പ്രമുഖരായ ദുബൈ ഷറഫ് ഗ്രൂപ്പും ലുലു ഗ്രൂപ്പും

കൊച്ചി : രണ്ട് ദിവസമായികൊച്ചിയിൽനടന്നുവരുന്ന 'ഇൻവെസ്റ്റ് കേരള'നിക്ഷേപക സംഗമത്തിൽ 5000 കോടിയുടെ...