ബാലതാരത്തെ പീഡിപ്പിച്ചു ; നടന് 136 വർഷം കഠിനതടവ്, 1,97,500 രൂപ പിഴ

Date:

ഈരാറ്റുപേട്ട ∙ സിനിമയിൽ അഭിനയിക്കാനെത്തിയ 9 വയസ്സുകാരിയെ ഷൂട്ടിങ്ങിനായി വാടകയ്ക്കെടുത്ത വീട്ടിൽ പീഡിപ്പിച്ച കേസിൽ സിനിമ–സീരിയൽ നടനു 136 വർഷം കഠിനതടവും 1,97,500 രൂപ പിഴയും ശിക്ഷ. കങ്ങഴ കടയനിക്കാട് കോണേക്കടവ് മടുക്കകക്കുഴി എം.കെ.റെജിയെ (52) ആണ് ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി (പോക്സോ) ജഡ്ജി റോഷൻ തോമസ് ശിക്ഷിച്ചത്. പിഴത്തുകയിൽ 1,75,000 രൂപ അതിജീവിതയ്ക്കു നൽകണമെന്നും ഉത്തരവുണ്ട്.

2023 മേയ് 31 നാണ് പെൺകുട്ടി പീഡിപ്പിക്കപ്പെട്ടത്. മേലുകാവ് എസ്എച്ച്ഒ ആയിരുന്ന രഞ്ജിത് കെ.വിശ്വനാഥൻ അന്വേഷിച്ച കേസിൽ തിടനാട് എസ്എച്ച്ഒ ആയിരുന്ന കെ.കെ.പ്രശോഭാണ് കുറ്റപത്രം തയ്യാറാക്കിയത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ജോസ് മാത്യു തയ്യിൽ ഹാജരായി.

Share post:

Popular

More like this
Related

മാതാപിതാക്കൾ ഐസിയുവിൽ ഉപേക്ഷിച്ച കുഞ്ഞിൻ്റെ ചികിത്സയ്ക്കായി മെഡിക്കൽ ബോർഡ് ; ചികിത്സാ ചെലവ് ബാലനിധി ഏറ്റെടുക്കും

തിരുവനന്തപുരം : മാതാപിതാക്കൾ ഐസിയുവിൽ ഉപേക്ഷിച്ച കുട്ടിയുടെ ചികിത്സാ മേൽനോട്ടത്തിന് മെഡിക്കൽ...

‘ഇൻവെസ്റ്റ് കേരള’ നിക്ഷേപക സംഗമം : 5000 കോടി വീതം നിക്ഷേപം പ്രഖ്യാപിച്ച് ലോജിസ്റ്റിക് രംഗത്തെ പ്രമുഖരായ ദുബൈ ഷറഫ് ഗ്രൂപ്പും ലുലു ഗ്രൂപ്പും

കൊച്ചി : രണ്ട് ദിവസമായികൊച്ചിയിൽനടന്നുവരുന്ന 'ഇൻവെസ്റ്റ് കേരള'നിക്ഷേപക സംഗമത്തിൽ 5000 കോടിയുടെ...