‘തന്നെ എതിർക്കാനെങ്കിലും കോൺ​ഗ്രസ് നേതാക്കൾ ഒന്നിച്ചതിൽ സന്തോഷം, രാഹുലുമായുള്ള കൂടിക്കാഴ്ച പോസിറ്റീവ്’ – ലേഖന വിവാദത്തിൽ പ്രതികരിച്ച് തരൂർ

Date:

തിരുവനന്തപുരം: രാഹുൽ ​ഗാന്ധിയുമായുള്ള കൂടിക്കാഴ്ച പോസിറ്റീവായിരുന്നുവെന്നും വിവാദമുണ്ടാക്കാനല്ല ലേഖനമെഴുതിയതെന്നും ശശി തരൂർ എംപി. കേരള സർക്കാരിൻ്റെ വ്യവസായ വികസന നേട്ടങ്ങളെക്കുറിച്ച് ഒരു ഇംഗ്ലീഷ് പത്രത്തിൽ തരൂർ എഴുതിയ ലേഖനം സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കൾ ഏറെ വിവാദമാക്കിയ പശ്ചാത്തലത്തിൽ കൂടിയായിരുന്നു രാഹുൽഗാന്ധിയുമായുള്ള കൂടിക്കാഴ്ച. ഇക്കാര്യത്തിലുള്ള വിശദീകരണത്തിന് പുറമെ പല വിഷയങ്ങളും ചർച്ചയായെന്നും എന്നാൽ പുറത്തു പറയില്ലെന്നും തരൂർ വ്യക്തമാക്കി. ആരെക്കുറിച്ചും പരാതികളില്ല. അഭിപ്രായങ്ങൾ മാത്രമാണ് പറഞ്ഞത്. തന്നെ എതിർക്കാനെങ്കിലും കോൺ​ഗ്രസ് നേതാക്കൾ ഒന്നിച്ചതിൽ സന്തോഷമെന്നും തരൂർ തുറന്നടിച്ചു.

യുവാക്കൾക്ക് ജോലി സാദ്ധ്യത കുറവാണ്. അതുകൊണ്ട് പുതിയ സംരംഭങ്ങൾ കൊണ്ടുവരണം. ഇത് ഞാൻ കുറെ വർഷങ്ങളായി പറയുന്നതാണ്. ഇതൊക്കെയാണ് ചർച്ച ചെയ്യേണ്ടത്. രാഷ്ട്രീയത്തിൽ വെറും പാർട്ടി പൊളിറ്റിക്‌സുകൾ മാത്രമല്ല ചർച്ച ചെയ്യേണ്ടത്. ചർച്ച വരുന്നതിൽ ഒരു തെറ്റും കാണുന്നില്ല. വിവാദമുണ്ടാക്കാനോ രാഷ്ട്രീയം കളിക്കാനോ  അല്ല എഴുതിയതെന്നും ലേഖനമെഴുതിയതെന്നും  ശശി തരൂർ കൂട്ടിച്ചേർത്തു

Share post:

Popular

More like this
Related

‘കൊൽക്കത്തയിലേക്ക് ചാവേർ ബോംബുകളെ അയയ്ക്കും’ :  പരസ്യമായി ആഹ്വാനം ചെയ്ത് ബംഗ്ലാദേശിലെ ഇസ്ലാമിക പുരോഹിതൻ

കൊൽക്കത്തയിൽ ചാവേർ ആക്രമണങ്ങൾക്ക് പരസ്യമായി ആഹ്വാനം ചെയ്ത് ബംഗ്ലാദേശിലെ ഇസ്ലാമിക പുരോഹിതൻ...

അബദ്ധത്തിൽ അതിർത്തി കടന്ന് പാക്കിസ്ഥാൻ കസ്റ്റഡിയിലായ ബിഎസ്എഫ് ജവാനെ തിരിച്ച് അയച്ചു

ന്യൂഡൽഹി : അബദ്ധത്തിൽ അതിർത്തി കടന്നതിന് പാക്കിസ്ഥാൻ കസ്റ്റഡിയിലെടുത്ത ബിഎസ്എഫ് ജവാൻ...

അരുണാചൽ പ്രദേശിൻ്റെ പേര് മാറ്റാൻ ചൈന ; എതിർത്ത് ഇന്ത്യ

ന്യൂഡൽഹി : അരുണാചൽ പ്രദേശിലെ നിരവധി സ്ഥലങ്ങളുടെ പേര് മാറ്റാനുള്ള ചൈനയുടെ...

ബിആർ ഗവായ് പുതിയ ചീഫ് ജസ്റ്റിസ് ; നിയമിതനാകുന്നത് 6 മാസത്തേക്ക്

ന്യൂഡൽഹി : ഇന്ത്യയുടെ 52-ാമത് ചീഫ് ജസ്റ്റിസായി   ജസ്റ്റിസ് ഭൂഷൺ രാമകൃഷ്ണ...