കാക്കനാട് കസ്റ്റംസ് ക്വാർട്ടേഴ്സിൽ  ഓഫീസറും കുടുംബവും മരിച്ച നിലയിൽ; ദുർഗന്ധം വമിച്ച് മൃതദേഹങ്ങൾ 

Date:

കൊച്ചി : കാക്കനാട് കസ്റ്റംസ് ക്വാട്ടേഴ്സിൽ കൂട്ട ആത്മഹത്യയെന്ന് സംശയം.  കസ്റ്റംസ് അഡീഷനൽ കമ്മിഷണർ മനീഷ് വിജയ് (42), സഹോദരി ശാലിനി വിജയ് (35), ഇവരുടെ മാതാവ് ശകുന്തള അഗർവാൾ (82) എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. കാക്കനാട് ഈച്ചമുക്കിലെ സെൻട്രൽ എക്സൈസ് ക്വാർട്ടേഴ്സിലാണ് സംഭവം. ജാർഖണ്ഡ് സ്വദേശികളാണ് ഇവർ. ഹിന്ദിയിൽ എഴുതിയ ഡയറിക്കുറിപ്പുകൾ കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇത് ആത്മഹത്യാ കുറിപ്പാണോ എന്ന്  സ്ഥിരീകരിച്ചിട്ടില്ല.

മനീഷ് വിജയ് രണ്ടാഴ്ചയായി അവധിയിലായിരുന്നു. സഹോദരിയുടെ ആവശ്യങ്ങൾക്കായി നാട്ടിലേക്കു പോകണമെന്നായിരുന്നു അവധിക്ക് കാരണമായി പറഞ്ഞിരുന്നത്. അവധി കഴിഞ്ഞിട്ടും മനീഷ് ഓഫിസിൽ എത്താതിരുന്നതിനെ തുടർന്ന് സഹപ്രവർത്തകർ അന്വേഷിച്ച്  വീട്ടിലെത്തിയപ്പോഴാണ് മൃതദേഹങ്ങൾ കണ്ടത്. 

വൈകിട്ടോടെ ക്വാർട്ടേഴ്സിലെത്തിയ സഹപ്രവർത്തകർ വീടിനകത്ത് നിന്ന് ദുർഗന്ധം വമിക്കുന്നത് അനുഭവപ്പെട്ടതോടെയാണ് പരിശോധന നടത്തിയത്. വീടിനു ചുറ്റും നടന്നു നോക്കിയപ്പോൾ പിൻവശത്തെ മുറിയുടെ ജനൽ തുറക്കാൻ സാധിച്ചതും ശാലിനിയുടെ മൃതദേഹം കണ്ടതും. പിന്നീട് മുൻവശത്തെ മുറിയുടെ ജനൽ തുറന്നപ്പോൾ മനീഷിന്റെ മൃതദേഹവും കണ്ടെത്തി. തുടർന്ന് ഇവർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസും ഫൊറൻസിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി വീടു തുറന്ന് നടത്തിയ പരിശോധനയിൽ കട്ടിലിൽ മരിച്ചു കിടക്കുന്ന നിലയിൽ ശകുന്തളയെയും കണ്ടെത്തുകയായിരുന്നു. 

ഒന്നര കൊല്ലം മുൻപാണ് കുടുംബം ഇവിടെ താമസിക്കാനെത്തിയത്. ഇവർക്ക് അയൽക്കാരുമായോ നാട്ടുകാരുമായോ അധികം അടുപ്പമുണ്ടായിരുന്നില്ല. മൂന്നു പേരുടെയും കിടപ്പുമുറികളിലായിരുന്നു മൃതദേഹം.

(അരുത്. ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ പ്രവർത്തകരുടെ സഹായം തേടുക. അതിജീവനം സുപ്രധാനം. ഹെൽപ് ലൈൻ നമ്പറിൽ ബന്ധപ്പെടുക – 1056, 0471 2552056)

Share post:

Popular

More like this
Related

മാതാപിതാക്കൾ ഐസിയുവിൽ ഉപേക്ഷിച്ച കുഞ്ഞിൻ്റെ ചികിത്സയ്ക്കായി മെഡിക്കൽ ബോർഡ് ; ചികിത്സാ ചെലവ് ബാലനിധി ഏറ്റെടുക്കും

തിരുവനന്തപുരം : മാതാപിതാക്കൾ ഐസിയുവിൽ ഉപേക്ഷിച്ച കുട്ടിയുടെ ചികിത്സാ മേൽനോട്ടത്തിന് മെഡിക്കൽ...

‘ഇൻവെസ്റ്റ് കേരള’ നിക്ഷേപക സംഗമം : 5000 കോടി വീതം നിക്ഷേപം പ്രഖ്യാപിച്ച് ലോജിസ്റ്റിക് രംഗത്തെ പ്രമുഖരായ ദുബൈ ഷറഫ് ഗ്രൂപ്പും ലുലു ഗ്രൂപ്പും

കൊച്ചി : രണ്ട് ദിവസമായികൊച്ചിയിൽനടന്നുവരുന്ന 'ഇൻവെസ്റ്റ് കേരള'നിക്ഷേപക സംഗമത്തിൽ 5000 കോടിയുടെ...