പ്രണയ വിവാഹിതരാണ്, കൂട്ടുകാർക്ക് മുമ്പിൽ നഗ്നയാകാൻ ആവശ്യം: ഭർത്താവിനെതിരെ ഗുരുതര പരാതിയുമായി യുവതി

Date:

അഹമ്മദാബാദ്: അന്താരാഷ്ട്ര എയർലൈനിലെ പൈലറ്റ് ആണ് ഭര്‍ത്താവ്. പരസ്പരം അറിയാവുന്ന ഇരുവരും എട്ട് വർഷം മുൻപ് പ്രണയ വിവാഹിതരായവർ.  ഭർത്താവ് എപ്പോഴും സുഹൃത്തുക്കളെ പാർട്ടികൾക്കായി വീട്ടിലേക്ക് വിളിക്കും. പിന്നെ, കൂട്ടുകാരുടെ കൂടെ ട്രൂത്ത് ഓർ ഡെയ‍ർ കളി. തുടർന്ന് അവ‍ർക്ക് മുന്നിൽ നഗ്നയാകാൻ ആവശ്യം – ഭര്‍ത്താവിനെതിരെ ഗുരുതര ഗാര്‍ഹിക പീഡന പരാതിയുമായി സിനിമയിൽ വിഷ്വൽ ഇഫക്റ്റ് ആര്‍ട്ടിസ്റ്റ് ആയി പ്രവര്‍ത്തിക്കുന്ന യുവതി പോലീസിനോട്. അഞ്ച് വര്‍ഷം നീണ്ട ദാമ്പത്യ ജീവിതത്തില്‍ ഭര്‍ത്താവ് ക്രൂരമായാണ് പെരുമാറുന്നതെന്ന് യുവതി ഗുജറാത്തിലെ അദാലജ് പൊലീസില്‍ നല്‍കിയ പരാതിയിൽ പറയുന്നു.

സുഹൃത്തുക്കളുടെ മുന്നിൽ വെച്ച് ഭര്‍ത്താവ് വസ്ത്രങ്ങള്‍ അഴിച്ചുമാറ്റാൻ ആവശ്യപ്പെടുകയും വിസമ്മതിച്ചതിന് മർദ്ദിക്കുകയും ചെയ്തതായി 35 കാരി ആരോപിച്ചു. ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ നിന്നുള്ളവരാണ് ദമ്പതികൾ.

2019ല്‍ വിവാഹിതരായതിന് ശേഷമാണ് ഇരുവരും മുംബൈയിലേക്ക് താമസം മാറ്റുന്നത്. വിഎഫ്എക്സ് ആര്‍ട്ടിസ്റ്റായി ഇതിനിടെ യുവതി വിവിധ സിനിമകളിൽ പ്രവർത്തിച്ചു. 2019ല്‍ ഭർത്താവ് സുഹൃത്തുക്കളെ പാർട്ടികൾക്കായി എപ്പോഴും വീട്ടിലേക്ക് വിളിക്കുമെന്ന് പരാതിയില്‍ പറയുന്നു.

പാർട്ടികളിൽ ട്രൂത്ത് ഓര്‍ ഡെയര്‍ എന്ന ഗെയിം ഭർത്താവിന് നിര്‍ബന്ധമാണ്. ഇതിന് ശേഷം സുഹൃത്തുക്കളുടെ എല്ലാം മുന്നില്‍ വച്ച് വസ്ത്രങ്ങൾ എല്ലാം അഴിക്കാനും നിര്‍ബന്ധിച്ചു. പറയുന്നത് എതിര്‍ത്താല്‍ ക്രൂരമായി മര്‍ദ്ദിക്കുമെന്നും യുവതി പരാതിപ്പെട്ടു. അശ്ലീലമായ ആവശ്യങ്ങളെച്ചൊല്ലി തർക്കങ്ങൾ ഉണ്ടാവുകയും ഇരുവരും പതിവായി വഴക്കുണ്ടാക്കുകയും ചെയ്തിരുന്നുവെന്ന് പൊലീസ് പറയുന്നു. അടുത്തിടെയാണ് ദമ്പതികൾ ഖോറാജിലെ ഒരു ടൗൺഷിപ്പിലേക്ക് താമസം മാറി എത്തിയത്. ഭര്‍ത്താവിൻ്റെ മാനസിക പീഢനവും ശാരീരിക ഉപദ്രവവും സഹിക്കവയ്യാതായതോടെയാണ് യുവതി പോലിസിൽ പരാതിയുമായി എത്തിയത്. 

Share post:

Popular

More like this
Related

മാതാപിതാക്കൾ ഐസിയുവിൽ ഉപേക്ഷിച്ച കുഞ്ഞിൻ്റെ ചികിത്സയ്ക്കായി മെഡിക്കൽ ബോർഡ് ; ചികിത്സാ ചെലവ് ബാലനിധി ഏറ്റെടുക്കും

തിരുവനന്തപുരം : മാതാപിതാക്കൾ ഐസിയുവിൽ ഉപേക്ഷിച്ച കുട്ടിയുടെ ചികിത്സാ മേൽനോട്ടത്തിന് മെഡിക്കൽ...

‘ഇൻവെസ്റ്റ് കേരള’ നിക്ഷേപക സംഗമം : 5000 കോടി വീതം നിക്ഷേപം പ്രഖ്യാപിച്ച് ലോജിസ്റ്റിക് രംഗത്തെ പ്രമുഖരായ ദുബൈ ഷറഫ് ഗ്രൂപ്പും ലുലു ഗ്രൂപ്പും

കൊച്ചി : രണ്ട് ദിവസമായികൊച്ചിയിൽനടന്നുവരുന്ന 'ഇൻവെസ്റ്റ് കേരള'നിക്ഷേപക സംഗമത്തിൽ 5000 കോടിയുടെ...