പാകിസ്ഥാനെതിരായ ഒന്നാം ടെസ്റ്റിൽ ബംഗ്ലാദേശിന് ചരിത്ര വിജയം

Date:

റാവൽപിണ്ടി : റാവൽപിണ്ടി ടെസ്റ്റ്  ക്രിക്കറ്റ് ആദ്യ മത്സരത്തിൽ പാക്കിസ്ഥാനതിരെ ചരിത്ര വിജയം സ്വന്തമാക്കി ബംഗ്ലാദേശ്.  പത്ത് വിക്കറ്റിനായിരുന്നു ബം​​ഗ്ലാദേശിന്റെ ജയം. ഇതാദ്യമായാണ് ബംഗ്ലാദേശ് പാക്കിസ്ഥാനെ ടെസ്റ്റ് ക്രിക്കറ്റിൽ തോൽപ്പിക്കുന്നത്.

രണ്ടാം ഇന്നിങ്സിൽ അവസാന ദിനം 30 റൺസ് എന്ന വിജയലക്ഷ്യവുമായി ഇറങ്ങിയ ബംഗ്ലാദേശ് 6.3 ഓവറിലാണ് ഒരു വിക്കറ്റ് പോലും നഷ്ടപെടുത്താതെ വിജയം കരസ്ഥമാക്കിയത്.

ഒന്നാം ഇന്നിങ്‌സ്‌ ആറിന്‌ 448 റണ്ണെടുത്ത്‌ പാക്കിസ്ഥാൻ ഡിക്ലയർ ചെയ്‌തിരുന്നു. മറുപടി ബാറ്റിം​ഗിനിറങ്ങിയ ബം​​ഗ്ലാദേശ് റൺ അടിച്ചുക്കൂട്ടി. വിക്കറ്റ്‌ കീപ്പർ മുഷ്ഫിക്കർ റഹ്‌മാന്റെ (191) കരുത്തിൽ 565 റണ്ണാണ്‌ ടീം നേടിയത്.

മത്സരത്തിന്റെ നാലാം ദിനം തന്നെ ബംഗ്ലാദേശ് മേൽക്കൈ സ്വന്തമാക്കിയിരുന്നു.  117 റൺസിന്റെ ലീ‍ഡാണ് ആദ്യ ഇന്നിങ്സിൽ ബംഗ്ലാദേശ് നേടിയത്

Share post:

Popular

More like this
Related

മാതാപിതാക്കൾ ഐസിയുവിൽ ഉപേക്ഷിച്ച കുഞ്ഞിൻ്റെ ചികിത്സയ്ക്കായി മെഡിക്കൽ ബോർഡ് ; ചികിത്സാ ചെലവ് ബാലനിധി ഏറ്റെടുക്കും

തിരുവനന്തപുരം : മാതാപിതാക്കൾ ഐസിയുവിൽ ഉപേക്ഷിച്ച കുട്ടിയുടെ ചികിത്സാ മേൽനോട്ടത്തിന് മെഡിക്കൽ...

‘ഇൻവെസ്റ്റ് കേരള’ നിക്ഷേപക സംഗമം : 5000 കോടി വീതം നിക്ഷേപം പ്രഖ്യാപിച്ച് ലോജിസ്റ്റിക് രംഗത്തെ പ്രമുഖരായ ദുബൈ ഷറഫ് ഗ്രൂപ്പും ലുലു ഗ്രൂപ്പും

കൊച്ചി : രണ്ട് ദിവസമായികൊച്ചിയിൽനടന്നുവരുന്ന 'ഇൻവെസ്റ്റ് കേരള'നിക്ഷേപക സംഗമത്തിൽ 5000 കോടിയുടെ...