ഇന്ത്യയുടെ റുപേ കാർഡ് മാതൃകയിൽ യു എ ഇയുടെ ജയവാൻ കാർഡ്; സെപ്തംബറിൽ പുറത്തിറങ്ങും

Date:

ദുബായ് : ഇന്ത്യയുടെ റുപേ കാർഡ് മാതൃകയിൽ യുഎഇ ഒരുക്കന്ന ജയ്വാൻ കാർഡിന്റെ വിതരണം സെപ്തംബറിൽ ആരംഭിക്കും. ഓഗസ്റ്റ് അവസാനത്തോടെ എടിഎം മിഷ്യനുകൾ ജയ്വാൻ കാർഡ് സ്വീകരിക്കുന്ന വിധത്തിൽ പരിഷ്കരിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശന വേളയിലാണ് യുഎഇ ജയ്വാൻ കാർഡ് പ്രഖ്യാപിച്ചത്.

ഇന്ത്യയുടെ തദ്ദേശീയ ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍ സാങ്കേതിക വിദ്യയായ റൂപേ മാതൃകയിൽ സ്വന്തമായ ബാങ്ക് കാർഡ് പുറത്തിറക്കാനാണ് യുഎഇ ഒരുങ്ങുന്നത്. ജൂണില്‍ കാര്‍ഡ് നല്‍കിതുടങ്ങുമെന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നുവെങ്കിലും തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായിരുന്നില്ല. സെപ്റ്റംബര്‍ ആദ്യവാരം മുതല്‍ യു.എ.ഇയിലെ 90 ശതമാനം പോയിന്റ് മിഷ്യനുകളിലും ജയ്വാന്‍ കാര്‍ഡ് ഉപയോഗിച്ച് പണമിടപാട് നടത്താനാകും. രാജ്യത്തെ 95 ശതമാനം എ.ടി.എമ്മുകളിലും ജയ്വാന്‍ കാര്‍ഡ് ഉപയോഗിച്ച് പണം പിന്‍വലിക്കുന്നത് ഉള്‍പ്പടെയുള്ള സേവനങ്ങള്‍ ഈ സമയമാകുമ്പോഴേക്കും ഉറപ്പുവരുത്തുമെന്ന് അധികൃതർ അറിയിച്ചു.

തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായാല്‍ യുഎഇ സെന്‍ട്രല്‍ ബാങ്കിന്റെ അനുബന്ധ സ്ഥാപനമായ അല്‍ ഇത്തിഹാദ് പേയ്‌മെന്റ്‌സ് ജയ്വാന്‍ കാര്‍ഡുകള്‍ നല്‍കി തുടങ്ങും. യു.എ.ഇയിലെ പ്രാദേശിക ബാങ്കുകള്‍ക്കും യു.എ.ഇയില്‍ ശാഖകളുള്ള വിദേശ ബാങ്കുകള്‍ക്കും കാര്‍ഡ് ഇഷ്യൂ ചെയ്യാനാകും. ബാങ്കുകള്‍ ഇഷ്യൂ ചെയ്യുന്ന ഡെബിറ്റ് കാര്‍ഡുകളും ലോക്കല്‍ എക്‌സ്‌ചേഞ്ച് സ്ഥാപനങ്ങള്‍ ഇഷ്യൂ ചെയ്യുന്ന പ്രീ പെയ്ഡ് കാര്‍ഡുകളുമായാണ് ജയ്വാന്‍ ഉപയോക്താക്കളുടെ കൈകളിലെത്തുക. ഡെബിറ്റ് കാര്‍ഡ് ആയതിനാല്‍ തന്നെ കാര്‍ഡ് ഉപയോഗിക്കുന്നതിന് പ്രത്യേക ഫീസ് നല്‍കേണ്ടി വരില്ല. വിസ, മാസ്റ്റര്‍ കാര്‍ഡ്, റൂപേ തുടങ്ങിയ കാര്‍ഡുകള്‍ പ്രവര്‍ത്തിക്കുന്നത് പോലെയുള്ള ഒരു പേയ്‌മെന്റ് സംവിധാനമായി ജയ്വാൻ കാർഡ് മാറും.. അടുത്ത രണ്ടു വർഷത്തിനുള്ളിൽ ഏകദേശം 80 ലക്ഷത്തിലേറെ ജയ്വാന്‍ കാര്‍ഡുകള്‍ വിതരണം ചെയ്യാമാകുമെന്ന് അല്‍ ഇത്തിഹാദ് പേയ്‌മെന്റ്‌സ് സി.ഇ.ഒ. ജാന്‍ പില്‍ബോയര്‍ അറിയിച്ചു.

Share post:

Popular

More like this
Related

സംസ്ഥാനത്ത് വയോജന കമ്മീഷന്‍ രൂപവത്കരിക്കുന്നു –  മന്ത്രി ഡോ. ആർ. ബിന്ദു

തിരുവനന്തപുരം: അവഗണനയും ചൂഷണവും നേരിടുന്ന വയോജനങ്ങളുടെ ഉത്കണ്ഠകൾ പരിഗണിച്ച് അവ പരിഹരിക്കാൻ...

നവീൻ ബാബുവിന്‍റെ മരണം: കേസ് ഡയറി ഹാജരാക്കാൻ ഹൈക്കോടതി നിർദ്ദേശം; സർക്കാരിനോടും സിബിഐയോടും നിലപാട് തേടി

കൊച്ചി: എ‍ഡിഎം നവീൻ ബാബുവിന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട അന്വേഷണത്തിന്‍റെ കേസ് ഡയറി ഹാജരാക്കാൻ...

ജെയ് ഭട്ടാചാര്യ ഇനി യുഎസ് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ഡയറക്ടർ; നാമനിർദ്ദേശം ചെയ്ത് ട്രംപ്

വാഷിങ്ടൻ∙ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ഡയറക്ടറായി ജെയ് ഭട്ടാചാര്യയെ നാമനിർദ്ദേശം...