പൊന്നാനിയിൽ അന്താരാഷ്ട്ര കൺവെൻഷൻ സെന്റർ; 100 കോടിയുടെ പദ്ധതി ഉടൻ യഥാർത്ഥ്യമാകും

Date:

പൊ​ന്നാ​നി: പൊ​ന്നാ​നി​യു​ടെ സ്വ​പ്ന പദ്ധ​തി​യാ​യ അ​ന്താ​രാ​ഷ്ട്ര ക​ൺ​വെ​ൻ​ഷ​ൻ സെ​ന്റ​ർ ഉടൻ യാ​ഥാ​ർ​ത്ഥ്യമാകും. ഭാ​ര​ത​പ്പു​ഴ​യോ​ര​ത്തെ ടൂ​റി​സം കേന്ദ്രമായ ക​ർ​മ്മ റോ​ഡ​രി​കി​ലെ സ്ഥ​ല​ത്താ​ണ് 100 കോ​ടി രൂ​പ ചെ​ല​വി​ൽ ബൃ​ഹ​ദ് പ​ദ്ധ​തി ഒ​രു​ങ്ങു​ന്ന​ത്. 2800 പേ​ർ​ക്കി​രി​ക്കാ​വു​ന്ന ഓ​ഡി​റ്റോ​റി​യം, നാ​ല് മി​നി ഹാ​ളു​ക​ൾ, 20000 ച​തു​ര​ശ്ര അ​ടി​യി​ൽ കൊ​മേ​ഴ്സ്യ​ൽ ഏ​രി​യ, 56 മു​റി​ക​ളു​ള്ള ഹോ​ട്ട​ൽ, മ​ൾ​ട്ടി​പ്ല​ക്സ് തി​യ​റ്റ​ർ, എ​ക്സി​ബി​ഷ​ൻ സെ​ന്റ​ർ, സ്വി​മ്മി​ങ് പൂ​ൾ ഉ​ൾ​പ്പെ​ടെ വി​പു​ല​മാ​യ ക​ൺ​വെ​ൻ​ഷ​ൻ സെ​ന്റ​റാ​ണ് ഒരുങ്ങുന്നത്.

ഭാ​ര​ത​പ്പു​ഴ​ക്ക് സ​മീ​പ​ത്തെ ഭൂ​മി നി​ക​ത്താ​തെ തൂ​ണു​ക​ളി​ൽ മാ​ത്ര​മാ​യി പ​രി​സ്ഥി​തി സൗ​ഹൃ​ദ​മാ​യാ​ണ് സെ​ന്റ​റി​ന്റെ രൂ​പ​രേ​ഖ ത​യ​റാ​ക്കി​യി​ട്ടു​ള്ള​ത്. എ​ർ​ത്ത് സ്കേ​പ്പ് എ​ന്ന സ്വ​കാ​ര്യ ക​മ്പ​നി​യാ​ണ് ഡി.​പി.​ആ​ർ ത​യാ​റാ​ക്കി​യ​ത്. 30 കോ​ടി രൂ​പ​യാ​ണ് പ്രാ​ഥ​മി​ക ചെ​ല​വ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ന​ഗ​ര​സ​ഭ​ക്ക് ല​ഭ്യ​മാ​യ 15 കോ​ടി രൂ​പ​യു​ടെ അ​ർ​ബ​ൺ ഇ​ൻ​ഫ്രാ​സ്ട്ര​ക്ച്ച​ർ ഫ​ണ്ടും ന​ഗ​ര​സ​ഭ സ​മാ​ഹ​രി​ക്കു​ന്ന 15 കോ​ടി​യും ഉ​ൾ​പ്പെ​ടു​ത്തി ആ​ദ്യ​ഘ​ട്ട പ്ര​വൃ​ത്തി​ക​ൾ ന​ട​ത്തും. ബാ​ക്കി തു​ക സ്വ​കാ​ര്യ നി​ക്ഷേ​പ​മാ​യാ​ണ് സ്വീ​ക​രി​ക്കു​ക. ഇ​തി​നു​ള്ള ന​ട​പ​ടി​ ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞു. പ​ദ്ധ​തി​ വി​ശ​ദ​പ​ദ്ധ​തി​രേ​ഖ അ​വ​ത​ര​ണം ന​ഗ​ര​സ​ഭ ഹാ​ളി​ൽ ന​ട​ന്നു. എ​ർ​ത്ത് സ്കേ​പ്പ് ക​മ്പ​നി ആ​ർ​ക്കി​ടെ​ക്റ്റ​ർ​മാ​രും ന​ഗ​ര​സ​ഭ അ​ധി​കൃ​ത​രും സം​ബ​ന്ധി​ച്ചു. 

Share post:

Popular

More like this
Related

ഹണി റോസിനെതിരെ അധിക്ഷേപ പരാമർശം: രാഹുൽ ഈശ്വറിനെതിരെ കേസെടുത്ത് യുവജന കമ്മീഷൻ

മലപ്പുറം : നടി ഹണി റോസിനെതിരെയുള്ള അധിക്ഷേപ പരാമര്‍ശങ്ങളില്‍ രാഹുല്‍ ഈശ്വറിനെതിരെ...

ക്യാപ്‌സൂളിനുള്ളിൽ  മൊട്ടു സൂചി ; വിതുര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ രോഗിക്കാണ് ദുരനുഭവം

തിരുവനന്തപുരം: വിതുര താലൂക്ക് ആശുപത്രിയിലെ ഫാർമസിയിൽ നിന്നും വിതരണം ചെയ്ത ഗുളികയിൽ...

ചേന്ദമം​ഗലത്ത് ഒരു വീട്ടിലെ മൂന്ന് പേരെ അടിച്ചുകൊന്നു; അയൽവാസി പോലീസ് കസ്റ്റഡിയിൽ

കൊച്ചി : എറണാകുളം ചേന്ദമം​ഗലത്ത് ഒരു വീട്ടിലെ 3 പേരെ ഇരുമ്പ്...

‘ഒരു വോട്ടിന് ഒരു ജോഡി ഷൂസും 1001 രൂപയും’: ബിജെപി സ്ഥാനാർത്ഥിക്കെതിരെ കേസ്

ന്യൂഡൽഹി : ബിജെപി സ്ഥാനാർഥി പർവേഷ് വർമയ്‌ക്കെതിരെ തിരഞ്ഞെടുപ്പ് ചട്ടലംഘനത്തിന് കേസെടുത്തു....