ഡി.പി വേൾഡിന് കൊച്ചിയെ നന്നേ ബോധിച്ചു; സ്വതന്ത്ര വ്യാപാര കേന്ദ്രം വല്ലാർപാടത്ത് തുറന്നു

Date:

വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനലിന്റെ നടത്തിപ്പ് ചുമതലയുള്ള ഡി.പി വേള്‍ഡ്, കൊച്ചിയുമായുള്ള വർഷങ്ങളുടെ അഭേദ്യമായ ബന്ധം ഊട്ടിയുറപ്പിക്കുന്നതിൻ്റെ ഭാഗമായി ഒരു സ്വതന്ത്ര വ്യാപാര കേന്ദ്രം ആരംഭിച്ചു.

വല്ലാര്‍പാടം ടെര്‍മിനലിന്റെ പരിസരത്ത് തന്നെ സ്ഥിതി ചെയ്യുന്ന കേരളത്തിലെ ആദ്യത്തെ സ്വതന്ത്ര വ്യാപാര വെയര്‍ഹൗസിംഗ് സോണും ഇന്ത്യയിലെ മൂന്നാമത്തെ ഡി.പി വേള്‍ഡ് ഇക്കണോമിക് സോണുമാണ് കൊച്ചിന്‍ ഇക്കണോമിക് സോണ്‍.

75,000 ചതുരശ്രയടിയില്‍ അത്യാധുനിക സൗകര്യങ്ങൾ ഉൾക്കൊള്ളുന്നതാണ് പുതിയ വ്യാപാരകേന്ദ്രം. കയറ്റുമതിക്കാര്‍ക്കും ഇറക്കുമതിക്കാര്‍ക്കും പുതിയ സാദ്ധ്യതകള്‍ തുറന്നു കൊടുക്കാന്‍ ഈ കേന്ദ്രം വഴിയൊരുക്കും.

ഡി.പി വേള്‍ഡിന്റെ ലോജിസ്റ്റിക്സ് ശൃംഖലയുമായി ചേര്‍ന്ന് ഇന്ത്യയിലും ആഗോള വിപണിയിലേക്കുമുള്ള കണക്ഷന്‍ സുഗമമാക്കാം. “വിതരണ ശൃംഖലകള്‍ കാര്യക്ഷമമാക്കി ആഗോള വ്യാപാര അവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുക എന്നതാണ് സാമ്പത്തിക മേഖലകള്‍ സ്ഥാപിക്കുന്നതിൻ്റെ ലക്ഷ്യം.” – ഡി.പി വേൾഡിൻ്റെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ രഞ്ജിത് റേ പറഞ്ഞു. ഇന്ത്യന്‍ വിപണിയിലേക്ക് കടക്കാന്‍ താല്പര്യമുള്ള വിദേശ കമ്പനികള്‍ക്ക് വലിയൊരു പ്ലാറ്റ്‌ഫോമായി ഇത് മാറുമെന്ന പ്രതീക്ഷ അദ്ദേഹം വെച്ചുപുലർത്തുന്നു.

പ്രത്യേക വ്യാപാര സോണ്‍ വഴി ഇറക്കുമതി നടത്തുമ്പോള്‍ അധികനികുതി ബാധ്യതകള്‍ നേരിടേണ്ടിവരില്ല. മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളായി ഈ വ്യാപാരമേഖല വഴി തടസ്സങ്ങളില്ലാതെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് എത്തിക്കാം.

കൊച്ചിക്ക് പുറമേ ഡിപി വേൾഡ് ഇന്ത്യയിൽ സ്ഥാപിച്ച മറ്റ് രണ്ട് സാമ്പത്തിക മേഖലകൾ -മുംബൈയിലെ നവ ഷെവ ബിസിനസ് പാർക്കും (എൻഎസ്ബിപി), ചെന്നൈയിലെ ഇൻ്റഗ്രേറ്റഡ് ചെന്നൈ ബിസിനസ് പാർക്കും (ഐസിബിപി) ആണ്. യഥാക്രമം ഒരു ദശലക്ഷം, 600,000 ചതുരശ്ര അടി വാഗ്ദാനം ചെയ്യുന്നു.

Share post:

Popular

More like this
Related

വ്യാപാര യുദ്ധത്തിൽ അമേരിക്കയ്ക്ക് തിരിച്ചടി നൽകി ചൈന; യുഎസ് ഉൽപ്പന്നങ്ങൾക്കുള്ള തീരുവ 125 ശതമാനമാക്കി

ബീജിംഗ്: വ്യാപാര യുദ്ധത്തിൽ അമേരിക്കയ്ക്ക് തിരിച്ചടി നൽകി ചൈന. യുഎസ് ഉൽപ്പന്നങ്ങൾക്ക്...

മാളയിലെ ആറ് വയസ്സുകാരന്റെ കൊലപാതകം; തെളിവെടുപ്പ് വേളയിൽ ക്രൂരതയുടെ ചിത്രം വെളിപ്പെടുത്തി പ്രതി

തൃശ്ശൂർ :  മാള കുഴൂരിൽ ആറു വയസ്സുകാരന്റെ കൊലപാതകത്തിൽ പ്രതി കുഴൂർ...