33 രാജ്യങ്ങളിൽ യൂണിറ്റുകളുള്ള പ്രമുഖ നോർവീജിയൻ മാരിടൈം കമ്പനിയായ കോങ്ങ്സ്ബെർഗ് മാരിടൈം കേരളത്തിലും പ്രവർത്തമാരംഭിച്ചു. 117 യൂണിറ്റുകളിലായി ആറായിരത്തിലധികം തൊഴിലാളികൾ പ്രവർത്തിക്കുന്ന കമ്പനി ഇതിനോടകം തന്നെ 33,000 വെസലുകളുമായി കരാറുള്ള സ്ഥാപനമാണ്. ഇന്ത്യയിൽ മുംബൈയ്ക്ക് പുറമെ കോങ്ങ്സ്ബെർഗ് ആരംഭിക്കുന്ന ആദ്യത്തെ യൂണിറ്റ് കൂടിയാണിത്.
ഉപഭോക്തൃ പിന്തുണ വർദ്ധിപ്പിക്കുന്നതിനും ഭാവിയിൽ തങ്ങളുടെ വാട്ടർജെറ്റ് ഉൽപ്പന്നങ്ങളുടെ അസംബ്ലിക്ക് തയ്യാറെടുക്കുന്നതിനുമുള്ള തന്ത്രപരമായ ഡ്രൈവിൻ്റെ ഭാഗമായാണ് കോങ്‌സ്‌ബെർഗ് മാരിടൈം കൊച്ചിയിൽ പുതിയ യൂണിറ്റ് ആരംഭിച്ചത്.
ഇന്ത്യയിലെ നോർവേയുടെ അംബാസഡർ മെയ്-എലിൻ സ്റ്റെനർ, കൊച്ചിൻ ഷിപ്പ്‌യാർഡ് ഡയറക്ടർ (ടെക്‌നിക്കൽ) ബിജോയ് ഭാസ്‌കർ, ഇന്ത്യൻ നാവികസേനയിലെയും കോസ്റ്റ്ഗാർഡിലെയും മുതിർന്ന ഉദ്യോഗസ്ഥരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

കൊച്ചിൻ ഷിപ്പ്‌യാർഡിൻ്റെ ഇൻ്റർനാഷണൽ ഷിപ്പ് റിപ്പയർ ഫെസിലിറ്റിക്ക് (ISRF) സമീപമുള്ള മാരിടൈം പാർക്കിൽ ആരംഭിച്ച കോങ്‌സ്‌ബെർഗ് മാരിടൈം യുണിറ്റ് കൊച്ചിൻ ഷിപ്പ്‌യാർഡിനുള്ളിൽ നടപ്പിലാക്കുന്ന പുതിയ നിർമ്മാണത്തിനും മറ്റ് പദ്ധതികൾക്കും പ്രാദേശിക വിദഗ്ധ സാങ്കേതിക പിന്തുണ നൽകും. കൊച്ചി മേഖലയിലെ മറ്റ് ഉപഭോക്താക്കൾക്കും കോങ്‌സ്‌ബെർഗ് മാരിടൈമിൻ്റെ വരവ് ഗുണകരമാകും.
കോങ്‌സ്‌ബെർഗ് മാരിടൈമിൻ്റെ കാമേവ വാട്ടർജെറ്റുകളുടെ അസംബ്ലിയും പുനരുദ്ധാരണവും സാധ്യമാക്കുന്നതിനുള്ള കൂടുതൽ വിപുലീകരണവും നിക്ഷേപവുമാണ് ഇവരുടെ ഭാവി പദ്ധതി.
നൂറ്റിപതിനേഴ് യൂണിറ്റുകളിലായി ആറായിരത്തിലധികം തൊഴിലാളികള്‍ പ്രവര്‍ത്തിക്കുന്ന കമ്പനി ഇതിനോടകം തന്നെ 33,000 കപ്പലുകൾകളുമായി കരാറുള്ള സ്ഥാപനമാണ്. കപ്പല്‍ നിര്‍മാണ മേഖലയിലും അറ്റകുറ്റപ്പണികളുടെ രംഗത്തും ഉയര്‍ന്നു വരുന്ന നഗരമായ കൊച്ചിയില്‍ എത്രയും പെട്ടെന്ന് തന്നെ വിപുലീകരണം നടത്തുമെന്ന് കമ്പനി പ്രഖ്യാപിച്ചതായി വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു.