ഗ്യാരന്റി നമ്പർ 1 – 50% പെന്‍ഷന്‍: പങ്കാളിത്ത പദ്ധതി പരിഷ്‌കരിക്കാന്‍ എന്‍ഡിഎ സര്‍ക്കാര്‍

Date:

മൂന്നാം മോദി സര്‍ക്കാരിന്റെ ശ്രദ്ധേയമായ പ്രഖ്യാപനങ്ങളിലൊന്നാകും പെന്‍ഷന്‍ പരിഷ്‌കരണം. 2004 ന് ശേഷം ജോലിയില്‍ പ്രവേശിച്ച 87 ലക്ഷത്തോളം പേര്‍ക്ക് ഇതിന്റെ നേട്ടം ലഭിക്കും. അവസാനം ലഭിച്ച അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനം പെൻഷൻ ഉറപ്പാക്കുന്ന രീതിയിൽ പങ്കാളിത്ത പെൻഷൻ പദ്ധതി പരിഷ്കരിക്കാനാണ് സർക്കാർ ആലോചന. പഴയ പെൻഷൻ പദ്ധതിയിലേക്ക് തിരിച്ചുപോകാതെ എൻപിഎസ് പ്രകാരം പെൻഷൻ ആനുകൂല്യങ്ങൾ വർദ്ധിപ്പിക്കുന്നത് സംബന്ധിച്ച് പഠിക്കാൻ 2023 മാർച്ചിൽ ടി. വി സോമനാഥന്റെ അദ്ധ്യക്ഷനായ സമിതിയെ മോദി സർക്കാർ ചുമതലപ്പെടുത്തിയിരുന്നു

ആന്ധ്രയിൽ നടപ്പാക്കിയ എൻപിഎസ് മാതൃകയാകും ഇതിനായി പരിഗണിക്കുകയെന്ന് അറിയുന്നു. അതുപ്രകാരം സേവന വർഷവും അതിനിടെയുള്ള പിൻവലിക്കലും പരിഗണിച്ച് അവസാന ശമ്പളത്തിന്റെ 40 മുതൽ 50 ശതമാനംവരെ ഉറപ്പുള്ള പെൻഷൻ നൽകാനാണ് ശ്രമം. പെൻഷനായി സമാഹരിച്ച തുകയിൽ കുറവുണ്ടായാൽ ബജറ്റ് വിഹിതത്തിൽനിന്ന് നൽകാനാണ് നിർദ്ദേശം.

പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പലതും പഴയ പെൻഷൻ പദ്ധതിയിലേക്ക് പോകുകയും അത് വോട്ടർമാരെ സ്വാധീനിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഗ്യാരണ്ടീഡ് പെൻഷൻ നൽകാൻ സർക്കാർ നീക്കം. നിലവിൽ ബിജെപി ഭരിക്കുന്ന രാജസ്ഥാൻ, ചത്തീസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങളിൽ ചിലതെങ്കിലും എൻപിഎസിലേക്ക് തിരികെവരാൻ സാദ്ധ്യതയുണ്ട്.

അതേസമയം, സേവന കാലയളവിൽ ജീവനക്കാരിൽനിന്ന് സമാഹരിച്ച തുക ആന്വിറ്റിയിലോ സമാനമായ പദ്ധതികളിലോ നിക്ഷേപിച്ചാൽ അവസാനത്തെ ശമ്പളത്തിന്റെ 50 ശതമാനത്തോളം പെൻഷൻ നൽകാൻ കഴിയുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. അതിനായി സർക്കാരിന്റെ പ്രത്യേക സഹായം ആവശ്യമില്ലെന്നും പറയുന്നു.

പഴയ പെൻഷൻ സ്കീം പ്രകാരം (2004ന് മുമ്പുള്ള ജീവനക്കാർക്ക്) 20 വർഷത്തെ സേവന കാലയളവ് ഉണ്ടെങ്കിൽ അവസാന ശമ്പളത്തിന്റെ 50 ശതമാനം പെൻഷനായി ലഭിക്കും. ജീവനക്കാർ വിഹിതം അടക്കേണ്ടതില്ല. 10 വർഷത്തിൽ കൂടതലും 20 വർഷത്തിൽ താഴെയുമാണ് സേവന കാലയളവെങ്കിൽ ആനുപാതിക അടിസ്ഥാനത്തിലാണ് പെൻഷന് അർഹതയുണ്ടാകുക.

നിലവിലെ പെൻഷൻ(എൻപിഎസ്)
നിലവിലെ എൻപിഎസ് മാനദണ്ഡ പ്രകാരം കേന്ദ്ര സർക്കാരിന്റെ വിഹിതം 14 ശതമാനമാണ്. ജീവനക്കാർ 10 ശതമാനവും എൻപിഎസിലേക്ക് അടക്കണം. പെൻഷനാകുമ്പോൾ അതുവരെയുള്ള നിക്ഷേപത്തിൽനിന്ന് 40 ശതമാനം പെൻഷൻ ലഭിക്കുന്നതിനായി ആന്വിറ്റി പ്ലാനിൽ നിക്ഷേപിക്കണം. ഇതിൽനിന്നാണ് പെൻഷൻ ലഭിക്കുക. ബാക്കിയുള്ള 60 ശതമാനം ജീവനക്കാർക്ക് പിൻവലിക്കാം. ഈ തുകയ്ക്ക് ആദായ നികുതി ബാധ്യതയില്ല.

ആന്ധ്രപ്രദേശിൽ നടപ്പാക്കിയ ഗ്യരണ്ടീഡ് പെൻഷൻ സിസ്റ്റം (എപിജിപിഎസ്) നിയമം 2023 പ്രകാരം അവസാനം ലഭിച്ച അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനം പ്രതമാസ പെൻഷൻ ഉറപ്പാക്കുന്നു. ജീവനക്കാരന്റെ കാലശേഷം ജീവിത പങ്കാളിക്ക് ഗ്യാരണ്ടീഡ് തുകയുടെ 60 ശതമാനം പെൻഷനും നൽകും.

Share post:

Popular

More like this
Related

ഹണി റോസിനെതിരെ അധിക്ഷേപ പരാമർശം: രാഹുൽ ഈശ്വറിനെതിരെ കേസെടുത്ത് യുവജന കമ്മീഷൻ

മലപ്പുറം : നടി ഹണി റോസിനെതിരെയുള്ള അധിക്ഷേപ പരാമര്‍ശങ്ങളില്‍ രാഹുല്‍ ഈശ്വറിനെതിരെ...

ക്യാപ്‌സൂളിനുള്ളിൽ  മൊട്ടു സൂചി ; വിതുര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ രോഗിക്കാണ് ദുരനുഭവം

തിരുവനന്തപുരം: വിതുര താലൂക്ക് ആശുപത്രിയിലെ ഫാർമസിയിൽ നിന്നും വിതരണം ചെയ്ത ഗുളികയിൽ...

ചേന്ദമം​ഗലത്ത് ഒരു വീട്ടിലെ മൂന്ന് പേരെ അടിച്ചുകൊന്നു; അയൽവാസി പോലീസ് കസ്റ്റഡിയിൽ

കൊച്ചി : എറണാകുളം ചേന്ദമം​ഗലത്ത് ഒരു വീട്ടിലെ 3 പേരെ ഇരുമ്പ്...

‘ഒരു വോട്ടിന് ഒരു ജോഡി ഷൂസും 1001 രൂപയും’: ബിജെപി സ്ഥാനാർത്ഥിക്കെതിരെ കേസ്

ന്യൂഡൽഹി : ബിജെപി സ്ഥാനാർഥി പർവേഷ് വർമയ്‌ക്കെതിരെ തിരഞ്ഞെടുപ്പ് ചട്ടലംഘനത്തിന് കേസെടുത്തു....