അവകാശികളില്ല; ബാങ്കുകളിൽനിക്ഷേപമായി 78,213 കോടി

Date:

അവകാശികളില്ലാതെ ഇന്ത്യയിലെ ബാങ്കുകളിൽ 78,213 കോടി രൂപ നിക്ഷേപമായി ഉണ്ടെന്ന് റിസർവ്വ ബാങ്ക്. ആർ.ബി.ഐ. യുടെ വാർഷിക റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. രാജ്യത്ത് അവകാശികളില്ലാത്ത നിക്ഷേപത്തിൽ 26 ശതമാനം വർധനയുണ്ടായെന്നും ആർ.ബി.ഐ വിശദമാക്കുന്നു.. കഴിഞ്ഞ വർഷം 62,225 കോടിക്കാണ് രാജ്യത്ത് അവകാശികളില്ലാതിരുന്നത്.

രാജ്യത്തെ സഹകരണ ബാങ്കുകൾ ഉൾപ്പടെയുള്ള ബാങ്കുകൾ 10വർഷമായിട്ടും അവകാശികൾ അന്വേഷിച്ച് വരാത്ത നിക്ഷേപം Depositor Education and Awareness(DEA) ഫണ്ടിലേക്ക് മാറ്റണമെന്നും ആർ.ബി.ഐ നിർദേശം നൽകി.

ഇടപാടുകൾ നടക്കാത്ത അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് ബാങ്കുകൾക്ക് ആർ.ബി.ഐയുടെ കർശന നിർദേശം ഉണ്ടായിരുന്നു. ഇത്തരം അക്കൗണ്ട് ഉടമകൾക്ക് സഹായം നൽകുന്നത് സംബന്ധിച്ച് ഉൾപ്പടെ ആർ.ബി.ഐ നിർദ്ദേശങ്ങൾ പുറപ്പെടുവി​ച്ചിരുന്നു

Share post:

Popular

More like this
Related

എ പ്രദീപ് കുമാര്‍ മുഖ്യമന്ത്രിയുടെ പുതിയ പ്രൈവറ്റ് സെക്രട്ടറി

കോഴിക്കോട് : കോഴിക്കോട് നോര്‍ത്ത് മുന്‍ എംഎല്‍എയും സിപിഎം നേതാവുമായ...

ഷഹബാസിന്റെ കൊലപാതകം: കുറ്റാരോപിതരുടെ പരീക്ഷാഫലം പ്രസിദ്ധീകരിക്കണം – ബാലാവകാശ കമ്മിഷൻ

തിരുവനന്തപുരം: കോഴിക്കോട് താമരശ്ശേരിയിൽ സ്കൂൾ വിദ്യാർത്ഥിയായിരുന്ന മുഹമ്മദ് ഷഹബാസിന്റെ കൊലപാതകത്തിൽ കുറ്റാരോപണം...

ആധാർ പുതുക്കാം; നിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് സംസ്ഥാന ഐടി മിഷൻ

തിരുവനന്തപുരം : ആധാർ എടുക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ ആധാറിന്റെ നോഡൽ ഏജൻസിയായ...