Chennai

ഗോകുലം ഗോപാലന്റെ ചെന്നൈ ഓഫീസിൽ ഇ.ഡി റെയ്ഡ് ; പരിശോധനക്ക് കേരളത്തിൽ നിന്നുള്ള സംഘവും

ചെന്നൈ :  പ്രമുഖ വ്യവസായിയും വിവാദമായഎമ്പുരാൻ സിനിമയുടെ നിർമ്മാതാവുമായ ഗോകുലം ഗോപാലന്റെ ഓഫിസിൽ എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പരിശോധന. ഇന്നു രാവിലെയാണ് ചെന്നൈ കോടമ്പാക്കത്തുള്ള ധനകാര്യ സ്ഥാപനത്തിന്റെ ഓഫീസിൽ ഉദ്യോഗസ്ഥർ റെയ്ഡ് ആരംഭിച്ചത്. കേരളത്തിൽ...

‘എമ്പുരാനെ’തിരെ തമിഴ്നാട്ടിലും പ്രതിഷേധം ; ‘അണക്കെട്ട് പരാമര്‍ശങ്ങള്‍ നീക്കണം’

ചെന്നൈ: എമ്പുരാന്‍ സിനിമയ്ക്കെതിരെ തമിഴ്നാട്ടിലും പ്രതിഷേധം. അണക്കെട്ടിനെക്കുറിച്ച് പരാമർശിക്കുന്ന ഭാഗങ്ങള്‍ നീക്കണമെന്നാവശ്യപ്പെട്ടാണ് തമിഴ്നാട്ടിലെ ഒരുവിഭാഗം കര്‍ഷകര്‍ രംഗത്തെത്തിയിട്ടുള്ളത്. സിനിമയില്‍ സാങ്കൽപ്പിക പേരിലുള്ള അണക്കെട്ട് മുല്ലപ്പെരിയാറിനെ ഉദ്ദേശിച്ചുള്ളതാണെന്നും ഇതേക്കുറിച്ചുള്ള സംഭാഷണഭാഗങ്ങള്‍ ഒഴിവാക്കണമെന്നുമാണ് ആവശ്യം. വിഷയത്തിൽ...

‘തമിഴ്‌നാട് ഒരു ഭാഷയെയും എതിർക്കുന്നില്ല, എന്നാൽ അടിച്ചേൽപ്പിക്കലിനും വർഗീയതയ്ക്കും എതിരാണ് ‘ – ത്രിഭാഷ വിഷയത്തിൽ യോഗി ആദിത്യനാഥിൻ്റെ വിമർശനത്തിന് മറുപടിയുമായി എം.കെ. സ്റ്റാലിൻ

ചെന്നൈ: തമിഴ്‌നാട് ഒരു ഭാഷയെയും എതിർക്കുന്നില്ലെന്നും എന്നാൽ അടിച്ചേൽപ്പിക്കലിനും വർഗീയതയ്ക്കും എതിരാണെന്നും തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. ഇത് വോട്ടിനു വേണ്ടിയുള്ള കലാപ രാഷ്ട്രീയമല്ല. അന്തസ്സിനും നീതിക്കും വേണ്ടിയുള്ള പോരാട്ടമാണ്. ത്രിഭാഷ വിഷയത്തിൽ...

വാഹന പാർക്കിംഗിനെ ചൊല്ലി തർക്കം ; അയൽവാസി എടുത്ത് കിണറ്റിലെറിഞ്ഞ കുഞ്ഞിനെ അമ്മ ചാടി രക്ഷിച്ചു

ചെന്നൈ :  തിരുച്ചിറപ്പള്ളിയിൽ വാഹനം പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ അയൽവാസി മൂന്നര വയസ്സുകാരനെ എടുത്ത് കിണറ്റിലെറിഞ്ഞു. സംഭവം ശ്രദ്ധയിൽ പെട്ട മാതാവ് ഉടൻ കിണറ്റിൽ ചാടി കുഞ്ഞിനെ രക്ഷപ്പെടുത്തി. സമയപുരം ഇരുങ്കലൂർ...

ലോക്സഭ മണ്ഡല പുനർനിർണ്ണയുമായി ബന്ധപ്പെട്ട് തമിഴ്‌നാട് എംപിമാർ ഉടൻ പ്രധാനമന്ത്രി മോദിയെ കാണും: എം കെ സ്റ്റാലിൻ

ചെന്നൈ : ലോക്സഭ മണ്ഡലങ്ങളുടെ പുനർനിർണ്ണയത്തിലെ കേന്ദ്രനയത്തിനെതിരെ    രൂപീകരിച്ച സംയുക്ത ആക്ഷൻ കമ്മിറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട് നിവേദനം സമർപ്പിക്കാൻ തീരുമാനിച്ചതായി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ.ചെന്നൈയിൽ സ്റ്റാലിൻ ആതിഥേയത്വം...

നമ്മുടെയെല്ലാം തലയ്ക്കു മുകളിൽ തൂങ്ങിക്കിടക്കുന്ന വാളാണ് മണ്ഡലപുനർ നിർണ്ണയമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ; സംസ്ഥാനങ്ങളുടെ ശക്തി കുറക്കുക എന്ന ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ് ബിജെപിയെന്ന് സ്റ്റാലിനും

ചെന്നൈ :മണ്ഡല പുനര്‍നിര്‍ണ്ണയത്തിൽ കേന്ദ്രം നടത്തുന്ന പുതിയ നീക്കം അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. യോഗം സംഘടിപ്പിച്ചതിന് സ്റ്റാലിനോട് പ്രത്യേകം നന്ദി അറിയിക്കുന്നതായും പിണറായി വിജയൻ പറഞ്ഞു. നമ്മുടെയെല്ലാം തലയ്ക്കു മുകളിൽ തൂങ്ങിക്കിടക്കുന്ന...

മണ്ഡല പുനർനിർണ്ണയ വിഷയത്തിൽ സ്റ്റാലിനൊപ്പം കൈകോർക്കാൻ പിണറായി; പ്രതിഷേധ സംഗമം നാളെ

ചെന്നൈ : ലോക്‌സഭാ മണ്ഡല പുനർനിർണ്ണയ വിഷയത്തിൽ തമിഴ്നാടിനും മുഖ്യമന്ത്രി എം.കെ സ്റ്റാലിനൊപ്പം കൈകോർക്കാൻ പിണറായി വിജയൻ.  പ്രതിഷേധ സംഗമത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി ചെന്നൈയിൽ എത്തി. കേന്ദ്രത്തിനെതിരായ ഡിഎംകെ പ്രതിഷേധത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രിക്ക്...

‘തമിഴ് വാരിക വികടൻ്റെ വെബ്സൈറ്റ് വിലക്ക് നീക്കണം’ – മദ്രാസ് ഹൈക്കോടതി

ചെന്നൈ : തമിഴ് വാരിക വികടന്റെ വെബ്സൈറ്റ് വിലക്ക് നീക്കണമെന്ന് മദ്രാസ് ഹൈക്കോടതി. വികടൻ മാസിക നൽകിയ അപ്പീലിലായിരുന്നു കോടതിയുടെ ഇടക്കാല ഉത്തരവ്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് കാർട്ടൂൺ പ്രസിദ്ധീകരിച്ചതിൻ്റെ പേരിലായിരുന്നു വെബ്‌സൈറ്റിനെതിരെ...

‘എല്ലാ സംസ്ഥാനങ്ങളിലും ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള കേന്ദ്ര പദ്ധതി ഇന്ത്യയെ ‘ഹിന്ദ്യ’യാക്കാനുള്ള ശ്രമം’; കമല്‍ ഹാസന്‍

ചെന്നൈ :  കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളിൽ ഹിന്ദി അടിച്ചേൽപ്പിക്കുന്നതിനെതിരെ നടനും മക്കള്‍ നീതിമയ്യം അദ്ധ്യക്ഷനുമായ കമല്‍ ഹാസന്‍. കേന്ദ്ര സർക്കാർ എല്ലാ സംസ്ഥാനങ്ങളിലും ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമത്തിലാണ്. അതുവഴി തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം...

‘10,000 കോടി തന്നാലും തമിഴ്നാട്ടിൽ NEP നടപ്പിലാക്കില്ല, വിദ്യാർത്ഥികളുടെ ഭാവിക്കും സാമൂഹിക നീതിക്കും ഗുരുതര പ്രത്യാഘാതങ്ങൾ അതുണ്ടാക്കും’ – മുഖ്യമന്ത്രി സ്റ്റാലിൻ

ചെന്നൈ: കേന്ദ്രം പതിനായിരം കോടി രൂപ ഫണ്ട് നൽകാമെന്ന് വാഗ്ദാനം ചെയ്താലും ദേശീയ വിദ്യാഭ്യാനയം തമിഴ്നാട്ടിൽ നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. ഹിന്ദി അടിച്ചേൽപ്പിക്കൽ എന്നതിൽ മാത്രമല്ല വിദ്യാർത്ഥികളുടെ ഭാവിയിലും സാമൂഹിക...

Popular

spot_imgspot_img