Crime

തിരുവാതുക്കൽ ഇരട്ടക്കൊല: കോടാലിയിലെ ഫിംഗർ പ്രിൻ്റ് അമിത്തിന്‍റേത് ; പ്രതിയെ സ്ഥിരീകരിച്ച് പോലീസ്

കോട്ടയം: കോട്ടയം തിരുവാതുക്കൽ വ്യവസായിയായ വിജയകുമാറിനെയും ഭാര്യ മീരയെയും കൊലപ്പെടുത്തിയ കേസിലെ പ്രതി അസം സ്വദേശി അമിത് തന്നെയെന്ന് സ്ഥിരീകരിച്ച് പോലീസ്. കൊല്ലാൻ ഉപയോഗിച്ച കോടാലിയിലെ ഫിംഗർ പ്രിന്റ് അമിതിന്റേത് തന്നെയാണെന്ന് വ്യക്തമായതായി പോലീസ്...

കൊല്ലത്ത് വൻ ലഹരി വേട്ട ; 109 ചാക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു

കൊല്ലം: കൊല്ലം ന​ഗരത്തിൽ വൻ ലഹരിവേട്ട. വെസ്റ്റ്പൊലീസിന്റെ വാഹന പരിശോധനയിൽ 109 ചാക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങളാണ് പിടിച്ചെടുത്തത്. ഏകദേശം 50 ലക്ഷം രൂപയുടെ ലഹരി വസ്തുക്കളാണ് പിടിയിലായതെന്നാണ് പ്രാഥമിക നി​ഗമനം. ഇന്ന് പുലർച്ചെ...

മാളയിലെ ആറ് വയസ്സുകാരന്റെ കൊലപാതകം; തെളിവെടുപ്പ് വേളയിൽ ക്രൂരതയുടെ ചിത്രം വെളിപ്പെടുത്തി പ്രതി

തൃശ്ശൂർ :  മാള കുഴൂരിൽ ആറു വയസ്സുകാരന്റെ കൊലപാതകത്തിൽ പ്രതി കുഴൂർ സ്വർണപ്പള്ളം സ്വദേശി ജോജോ(20)യുമായി പോലീസ് തെളിവെടുപ്പ് നടത്തി. കൊലപാതകം നടത്തിയ സ്ഥലത്തെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. തെളിവെടുപ്പിനിടെ സംഘർഷാവസ്ഥ ഉണ്ടാകാനുള്ള സാദ്ധ്യത...

താമരശ്ശേരി ഷഹബാസ് കൊലക്കേസ്; പ്രതികളായ വിദ്യാർത്ഥികളുടെ ജാമ്യാപേക്ഷ തള്ളി

കോഴിക്കോട് :താമരശ്ശേരിയിൽ വിദ്യാർത്ഥിയായ മുഹമ്മദ് ഷഹബാസിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളായ വിദ്യാർത്ഥികളുടെ ജാമ്യാപേക്ഷ തള്ളി. കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യം തള്ളിയത്. പ്രതികളായ 6 വിദ്യാർത്ഥികളുടെയും റിമാൻഡ് കാലാവധി ജുവനൈൽ ജസ്റ്റിസ്...

ജെഡിയു നേതാവിന്റെ കൊലപാതകം : 5 ആർഎസ്എസ് – ബിജെപി പ്രവർത്തകർക്ക് ജീവപര്യന്തം

കൊച്ചി : തൃശൂർ നാട്ടികയിൽ ജനതാദൾ (യു) നേതാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ അഞ്ച് ആർഎസ്എസ് - ബിജെപി പ്രവർത്തകർക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് ഹൈക്കോടതി. ജനതാദൾ (യു) നേതാവായിരുന്ന പി.ജി.ദീപക്കിനെ കൊലപ്പെടുത്തിയ...

നടൻ ശ്രീനാഥ് ഭാസിയിലേക്ക് നിരന്തരമെത്തുന്ന മയക്കുമരുന്ന് കേസുകൾ; ഹൈബ്രിഡ് കഞ്ചാവ് കേസിലും തസ്ലീമ സുൽത്താന ഇടപാട് നടത്തിയത് ഭാസിയുമായാണെന്ന് വെളിപ്പെടുത്തൽ

കൊച്ചി : ആലപ്പുഴയിൽ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ കേസിലെ പ്രതി തസ്ലീമ സുൽത്താന ഇടപാട് നടത്തിയത് നടൻ ശ്രീനാഥ് ഭാസിയുമായാണെന്ന് വെളിപ്പെടുത്തൽ. ശ്രീനാഥ് ഭാസിയുമായി ഫോണിൽ ബന്ധപ്പെട്ടതിന്റെ തെളിവ് എക്സൈസിന് ലഭിച്ചു. ശ്രീനാഥ്...

ഭാസ്‌ക്കര കാരണവര്‍ കൊലപാതകക്കേസ് പ്രതി ഷെറിന് പരോള്‍

ചെങ്ങന്നൂർ : ചെറിയനാട് ഭാസ്കര കാരണവർ വധക്കേസിലെ പ്രതി ഷെറിന് പരോൾ അനുവദിച്ച് സംസ്ഥാന സർക്കാർ. 15 ദിവസത്തേക്കാണ് പരോൾ. 14 വർഷത്തെ ശിക്ഷാ കാലയളവിൽ ഇതുവരെ അഞ്ഞൂറ് ദിവസത്തെ പരോൾ ലഭിച്ചു....

രണ്ട് കോടിയിലധികം വിലമതിക്കുന്ന കഞ്ചാവുമായി  യുവതി പിടിയിൽ

ആലപ്പുഴ : രണ്ട് കോടിയിലധികം വിലമതിക്കുന്ന ഉയർന്ന ഗ്രേഡ് കഞ്ചാവുമായി യുവതിയും കൂട്ടാളിയും അറസ്റ്റിൽ.  ചെന്നൈ സ്വദേശിനിയായ തസ്ലീമ സുൽത്താന (41), മണ്ണഞ്ചേരി സ്വദേശിയായ ഫിറോസ് (26) എന്നിവരാണ് അറസ്റ്റിലായത്. മയക്കുമരുന്ന് വിൽപ്പനക്കാർക്കിടയിൽ ക്രിസ്റ്റീന എന്നറിയപ്പെടുന്ന...

കൊച്ചിയിൽ വ്യാപക ലഹരിവേട്ട; വീട്ടിൽ സൂക്ഷിച്ച 500ഗ്രാം MDMA യുമായി പൊന്നാനിക്കാരൻ പിടിയിൽ; മരടിലും ആലുവയിലും പിടി വീണു

കൊച്ചി : കൊച്ചിയിൽ വ്യാപക ലഹരിവേട്ട. വീട്ടിൽ സൂക്ഷിച്ച 500ഗ്രാം എംഡിഎംഎ പിടികൂടി. പ്രതി പൊന്നാനി സ്വദേശി മുഹമ്മദ്‌ നിഷാദ് അറസ്റ്റിൽ. പുതുക്കലവട്ടത്ത് വീട്ടിൽ എംഡിഎംഎ സൂക്ഷിച്ചായിരുന്നു വിൽപ്പന നടത്തിയിരുന്നത്. ഡാന്‍സാഫ് സംഘം നടത്തിയ...

പടക്ക കടയ്ക്ക് ലൈസൻസ് പുതുക്കാൻ കൈക്കൂലി; കണ്ണൂർ തഹസിൽദാർ പിടിയിൽ

കണ്ണൂർ : പടക്ക കടയ്ക്ക് ലൈസൻസ് പുതുക്കുന്നതിനായി കൈക്കൂലി ആവശ്യപ്പെട്ട  തഹസിൽദാർ പിടിയിൽ. കണ്ണൂർ തഹസിൽദാർ സുരേഷ് ചന്ദ്രബോസിനെയാണ് കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പീടികൂടിയത്. ജോയിന്റ് കൗൺസിൽ സംസ്ഥാന സമിതി അംഗമാണ് പിടിയിലായ...

Popular

spot_imgspot_img