ഗോസിപ്പുകൾ വഴിമാറി ; മതം മാറില്ലെന്ന് സൊനാക്ഷി :ശത്രുഘ്‌നന്‍ സിന്‍ഹയുടെ സാന്നിദ്ധ്യത്തിൽ സഹീറുമായുള്ള വിവാഹം

Date:

ഴ് വർഷം നീണ്ടുനിന്ന പ്രണയത്തിനൊടുവിൽ ബോളിവുഡ് നടി സൊനാക്ഷി സിൻഹ സഹീർ ഇഖ്കാലിനെ വരനായി സ്വീകരിച്ചു. റജിസ്റ്റർ വിവാഹത്തിലൂടെയാണ് രണ്ടു പേരും ഒന്നായത്. നടനും മോഡലുമായ സഹീർ, പ്രമുഖ ആഭരണ വ്യാപാരിയായ ഇക്ബാൽ രതനാസിയുടെ പുത്രനാണ്. ഞായറാഴ്ച വൈകുന്നേരം മുംബൈയിലെ ബാന്ദ്രയിലുള്ള സൊനാക്ഷിയുടെ അപ്പാര്‍ട്ട്മെന്റിൽ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിദ്ധ്യത്തില്‍ ലളിതമായാണ് വിവാഹ ചടങ്ങ് നടന്നത്.

‘ഏഴ് വര്‍ഷം മുമ്പ് ഈ ദിവസമാണ് (23.06.2017) ഞങ്ങളുടെ കണ്ണുകളില്‍ പരസ്പര സ്‌നേഹം അതിന്റെ ശുദ്ധമായ രൂപത്തില്‍ കണ്ടത്. അത് മുറുകെ പിടിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. ഇന്ന് ആ സ്‌നേഹം എല്ലാ വെല്ലുവിളികളിലൂടെയും വിജയങ്ങളിലൂടെയും ഞങ്ങളെ നയിച്ചു. ഈ നിമിഷത്തിലേക്ക് എത്തിയിരിക്കുന്നു. ഞങ്ങളുടെ രണ്ട് കുടുംബങ്ങളുടെയും രണ്ട് ദൈവങ്ങളുടെയും അനുഗ്രഹത്തോടെ ഞങ്ങള്‍ ഇപ്പോള്‍ ഭാര്യയും ഭര്‍ത്താവുമാണ്. ഇപ്പോള്‍ മുതല്‍ എന്നെന്നേക്കുമായി, പരസ്പരം
സ്‌നേഹിക്കാനും പ്രത്യാശിക്കാനും എല്ലാ കാര്യങ്ങളും മനോഹരമാക്കാനും ഒരുമിച്ചുണ്ട്.’’– വിവാഹ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് സൊനാക്ഷി കുറിച്ചു.

വിവാഹ ചടങ്ങ് ലളിതമാക്കിയെങ്കിലും ബോളിവുഡ് സുഹൃത്തുക്കള്‍ക്കും, സഹപ്രവര്‍ത്തകര്‍ക്കും വേണ്ടി മുംബൈയില്‍ വലിയൊരു റിസപ്ഷനാണ് ഒരുക്കിയിട്ടുള്ളത്.

മറ്റൊരു മതത്തില്‍പെട്ട ആളെ മകള്‍ വിവാഹം ചെയ്യുന്നതില്‍ സൊനാക്ഷിയുടെ പിതാവ് ശത്രുഘ്‌നന്‍ സിന്‍ഹയ്ക്ക് എതിര്‍പ്പുണ്ടെന്നും, അദ്ദേഹം വിവാഹത്തില്‍ പങ്കെടുക്കില്ല എന്നുമൊക്കെ നേരത്തെ ഗോസിപ്പുകള്‍ ഉണ്ടായിരുന്നു. വിവാഹത്തിന് വേണ്ടി സൊനാക്ഷി മതം മാറില്ല എന്ന് ആദ്യമേ വ്യക്തമാക്കിയതാണ്. എന്നാല്‍ എല്ലാ ഗോസിപ്പുകളും അവസാനിപ്പിച്ച്, അച്ഛന്റെ സാന്നിധ്യത്തിലും അനുഗ്രഹത്തിലും തന്നെയാണ് സൊനാക്ഷിയുടെ വിവാഹം നടന്നത്.

Share post:

Popular

More like this
Related

കോൺഗ്രസിന് താക്കീതുമായി ശശി തരൂർ ; പാർട്ടിക്ക് വേണ്ടെങ്കില്‍ തനിക്ക് മുന്നില്‍ മറ്റുവഴികളുണ്ടെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: കോണ്‍ഗ്രസിന് താക്കീതുമായി ശശി തരൂര്‍ എംപി. കോണ്‍ഗ്രസിന് വേണ്ടെങ്കില്‍ തനിക്ക്...

തെലങ്കാനയിൽ തുരങ്കം തകർന്ന് എട്ട് തൊഴിലാളികൾ കുടുങ്ങി; രക്ഷാപ്രവർത്തനം ഊർജ്ജിതം

ശ്രീശൈലം : തെലങ്കാനയിലെ നാഗർകുർനൂൾ ജില്ലയിൽ ഒരു തുരങ്കത്തിന്റെ മേൽപ്പാളി  തകർന്നു...

ശമ്പള പരിഷ്കരണ കുടിശ്ശിക അനുവദിക്കണം; ട്രൈബ്യൂണലിനെ സമീപിച്ച് ഗവ.കോളജ് ടീച്ചേഴ്സ് ഓർഗനൈസേഷൻ

ഇടുക്കി : കേരളത്തിലെ ആർട്സ് ആൻഡ് സയൻസ് കോളജുകളിലെയും സർവ്വകലാശാലകളിലെയും അദ്ധ്യാപകർക്ക്...