ആഘോഷ രാവുകള്‍ക്ക് പകിട്ടേകാന്‍ പ്രമുഖര്‍ : ആനന്ദ് അംബാനിയുടെയും രാധിക മെര്‍ച്ചെന്റിന്റെയും വിവാഹാഘോഷങ്ങള്‍ക്ക് തുടക്കമായി.

Date:

മുംബൈ: ഇങ്ങനെയൊരു വിവാഹം ആദ്യം. വിവാഹപൂര്‍വ്വാഘോഷങ്ങള്‍ക്ക് ഒഴുകിയെത്തിയത് ബോളിവുഡ് താരങ്ങളും ക്രിക്കറ്റര്‍മാരും ബിസിനസ് പ്രമുഖരുമുള്‍പ്പെടെയുള്ള സെലിബ്രിറ്റി ലോകം. മുകേഷ് അംബാനിയുടെ മുംബൈയിലെ വീടായ ആന്റീലയില്‍ പൂജാ ചടങ്ങോടെയാണ് മകന്‍ ആനന്ദ് അംബാനിയുടേയും രാധിക മെര്‍ച്ചന്റിന്റേയും വിവാഹഘോഷത്തിന് തുടക്കം കുറിച്ചത്.

ഇന്ത്യ ഉറ്റു നോക്കുന്ന ആനന്ദ് അംബാനി രാധിക മെര്‍ച്ചന്റ് വിവാഹം ജൂലൈ 12ന്. ജൂലൈ 12 മുതല്‍ 14 വരെയുള്ള മൂന്ന് ദിവസങ്ങളിലായി ആഘോഷങ്ങള്‍ നടക്കും. വിവാഹ ചടങ്ങുകളുടെ ഭാഗമായുള്ള സംഗീത നിശ നയിക്കുന്നത് പോപ്പ് ഐക്കണ്‍ ജസ്റ്റിന്‍ ബീബര്‍ ആണ്.
പരിപാടിക്കായി കനേഡിയന്‍ ഇതിഹാസ താരം മുംബൈയിലെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയിലെ ഏറ്റവും ചെലവേറിയ വിവാഹാഘോഷങ്ങളില്‍ ഒന്നാണിത്. ബീബറിന് മാത്രം 84 കോടി രൂപയോളമാണ് പ്രതിഫലം.
മുംബൈയിലെ അംബാനിയുടെ വസതിയായ ആന്റിലിയയില്‍ നടന്ന മാമേരു ചടങ്ങോടെയാണ് വിവാഹത്തിന് മുമ്പുള്ള ആഘോഷങ്ങള്‍ക്ക് തുടക്കമായത്. വരന്റെ മാതാവ് വരനെയും വധുവിനെയും അനുഗ്രഹിക്കുകയും വധുവിന് മധുരപലഹാരങ്ങളും സമ്മാനങ്ങളും ആഭരണങ്ങളും സാരികളും ഒക്കെ നല്‍കുകയും ചെയ്യുന്ന ഗുജറാത്തി ആചാരമാണ് മാമേരു. നിത അംബാനിയുടെ അമ്മ പൂര്‍ണ്ണിമ ദലാലും സഹോദരി മമത ദലാലും രാധിക മര്‍ച്ചന്റിന്റെ അമ്മാവനും ദമ്പതികളെ ആശീര്‍വദിച്ച് സമ്മാനങ്ങള്‍ നല്‍കി. വിവാഹത്തിനായി ആന്റിലിയ അലങ്കാര വസ്തുക്കൾ കൊണ്ട് മോടിപിടിപ്പിച്ച് പ്രകാശവർഷം ചൊരിഞ്ഞും ആകർഷകമാക്കിയിട്ടുണ്ട്. .

ആന്റിലിയയില്‍ വിവാഹ ആഘോഷങ്ങള്‍ തുടങ്ങുന്നതിന് മുമ്പ്, അംബാനി കുടുംബം മഹാരാഷ്ട്രയിലെ പാല്‍ഗ്വാറിലെ 50ലധികം ദരിദ്ര ദമ്പതികള്‍ക്കായി സമൂഹ വിവാഹം സംഘടിപ്പിച്ചിരുന്നു. റിലയന്‍സ് കോര്‍പ്പറേറ്റ് പാര്‍ക്കില്‍ നടന്ന സമൂഹ വിവാഹ ചടങ്ങില്‍ ദമ്പതികളുടെ കുടുംബാംഗങ്ങളും സാമൂഹിക പ്രവര്‍ത്തകരും ഉള്‍പ്പെടെ 800 പേര്‍ പങ്കെടുത്തു. നിത അംബാനിയും മുകേഷ് അംബാനിയും ചടങ്ങില്‍ പങ്കെടുത്തിരുന്നു. ആകാശ് അംബാനിയും ഭാര്യ ശ്ലോക മേത്തയും ഇഷ അംബാനിയും ഭര്‍ത്താവ് ആനന്ദ് പിരമലും ചടങ്ങുകളുടെ ഭാഗമായി. വധുവിന് സ്വര്‍ണ്ണാഭരണങ്ങളും ദമ്പതികള്‍ക്ക് സമ്മാനങ്ങളും നല്‍കി. മിക്കവര്‍ക്കും മൂക്കുത്തികളും ആഭരണങ്ങളും ഒക്കെയുള്‍പ്പെടെ മംഗളസൂത്ര സമ്മാനമായി നല്‍കി. ‘സ്ത്രീ ധന്‍’ എന്ന പേരില്‍ ഓരോ പെണ്‍കുട്ടികള്‍ക്കും 1.1 ലക്ഷം രൂപയുടെ ചെക്ക് തുകയും റിലയന്‍സ് കുടുംബം സമ്മാനിച്ചു. വാര്‍ലി ഗോത്ര വര്‍ഗക്കാരുടെ പരമ്പരാഗത നൃത്ത രൂപവും പരിപാടിയോട് അവതരിപ്പിച്ച് സംഘടിപ്പിച്ചിരുന്നു.

വിവാഹ പൂര്‍വ്വ ആഷോഷങ്ങള്‍ക്ക് മാത്രമായി 2,000 കോടി രൂപയിലേറെയാണ് അംബാനി കുടുംബം ചെലവാക്കിയിരിക്കുന്നത്. രണ്ട്ഘട്ടങ്ങളിലായി ആയിരുന്നു ആഘോഷങ്ങള്‍.

Share post:

Popular

More like this
Related

ജെയ് ഭട്ടാചാര്യ ഇനി യുഎസ് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ഡയറക്ടർ; നാമനിർദ്ദേശം ചെയ്ത് ട്രംപ്

വാഷിങ്ടൻ∙ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ഡയറക്ടറായി ജെയ് ഭട്ടാചാര്യയെ നാമനിർദ്ദേശം...

വന്നൂ, ന്യൂ ജെൻ പാൻ കാർഡ് ; സൗജന്യമായി ‘പാൻ 2.0’ അപ്ഗ്രേഡ് ചെയ്യാം

ന്യൂഡൽഹി: ബിസിനസ് സംരംഭങ്ങൾക്ക് പൊതു തിരിച്ചറിയൽ കാർഡ് എന്ന ലക്ഷ്യത്തോടെ കേ​ന്ദ്രസർക്കാർ...

മലപ്പുറത്തു നിന്നൊരു ഐപിഎൽ താരം – വിഗ്‌നേഷ് പുത്തൂര്‍

ജിദ്ദ: ഐപിഎല്‍ താരലേലത്തിൽ ഇടം പിടിച്ചു ഒരു മലപ്പുറംകാരനും -  വിഗ്‌നേഷ്...